2018-19 ഗുണഭോക്തൃലിസ്റ്റ്

കൊരട്ടി ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ 24.09.2018 തിയതിയിലെ 1(5) നമ്പര്‍ തീരുമാനം.

2018-19 വാര്‍ഷിക പദ്ധതിയിലെ ഗുണഭോക്തൃ തിരഞ്ഞെടുപ്പ് ആവശ്യമായ പദ്ധതികളുടെ ഗുണഭോക്തൃലിസ്റ്റ് കമ്മിറ്റി പരിശോധിച്ചു. അനക്സര്‍ - 2 പ്രകാരം അംഗീകരിച്ചു തീരുമാനിച്ചു.
ഓരോ വാര്‍ഡിലും അനക്സര്‍ - 3 ല്‍ കൊടുത്തിരിക്കുന്ന അത്ര എണ്ണം ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണന ക്രമം പാലിച്ച് ആനുകൂല്യം നല്‍കുന്നതിന് തീരുമാനിച്ചു.
അനക്സര്‍ - 3 ല്‍ ഉള്‍പ്പെടാത്ത പദ്ധതികളില്‍ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് തീരുമാനിച്ചു.

അനക്സര്‍ - 2
അനക്സര്‍ - 3

2017-18 ഗുണഭോക്തൃലിസ്റ്റ്

കൊരട്ടി ഗ്രാമപഞ്ചായത്ത് കമ്മിറ്റിയുടെ 18.09.2017 തിയതിയിലെ 25(1) നമ്പര്‍ തീരുമാനം.

കൊരട്ടി ഗ്രാമ പഞ്ചായത്തിന്‍റെ 2017-18 വര്‍ഷത്തെ പദ്ധതികളുടെ വ്യക്തിഗത ഗുണഭോക്തൃലിസ്റ്റ് താഴെ പറയും പ്രകാരം യോഗം അംഗീകരിച്ചു . ഏതെങ്കിലും വാര്‍ഡിലെ ഗുണഭോക്താവ് ആനുകൂല്യം കൈപ്പറ്റിയില്ലെങ്കില്‍ ടി ആനുകൂല്യം ടി വാര്‍ഡിലെ തൊട്ടടുത്ത ഗുണഭോക്താവിനു നല്‍കുന്നതിനും ഗുണഭോക്തൃലിസ്റ്റ് അതാത് നിര്‍വഹണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നതിന് യോഗം സെക്രട്ടറിയെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു. 1. കന്നുകുട്ടി പരിപാലനം(62 പേര്‍ക്ക്) 19 വാര്‍ഡുകളിലെയും ഗ്രാമ സഭ ലിസ്റ്റില്‍ നിന്നും 3 പേര്‍ക്കും കൂടാതെ 8,19,10,4,13 വാര്‍ഡുകളിലെ ഗ്രാമസഭ ലിസ്റ്റില്‍ നിന്നും ഒരാള്‍ക്കു കൂടിയും 6, 14, 1, 11, 15 വാര്‍ഡുകളില്‍ ഒരാള്‍ വീതം വെയിറ്റിങ്ങ് ലിസ്റ്റില്‍ ഉളഅ‍പ്പെടുത്തുന്നതിനും തീരുമാനിച്ചു 2.പെണ്ണാട് വിതരണം (ഒരു വാര്‍ഡില്‍ രണ്ട് പേര്‍ വച്ച് 38 പേര്‍ക്ക്) 19 വാര്‍ഡുകളിലേയും ഗ്രാമ സഭ ലിസ്റ്റില്‍ നിന്നും ആദ്യത്തെ 2 പേര്‍ക്ക് നല്‍കുന്നതിന് തീരുമാനിച്ചു 3.തെങ്ങ് വിള പരിപാലനം ലിസ്റ്റ് അംഗീകരിച്ചു 4. പച്ചക്കറി കൃഷിക്ക് വിത്ത് വിതരണം (625 പേര്‍ക്ക്) 19 വാര്‍ഡിലേയും ആദ്യം വരുന്ന 625 പേര്‍ക്ക് അനുവദിക്കുന്നതിന് തീരുമാനിച്ചു 5. പച്ചക്കറികൃഷിക്ക് കൂലിചെലവ് - ലിസ്റ്റ് അംഗീകരിച്ചു 6.ഫലവൃക്ഷത്തൈവിതരണം (250 പേര്‍ക്ക്) വാര്‍ഡ് 2 ഒഴികെ 18 വാര്‍ഡുകളില്‍ ആദ്യത്തെ 250 പേര്‍ക്ക് നല്‍കുന്നതിന് തീരുമാനിച്ചു. 7. സാനിറ്ററി നാപ്കിന്‍ നിര്‍മ്മാണം (ഒരാള്‍ക്ക്) വാര്‍ഡ് 13 ലെ ഒരു ഗുണഭോക്താവിന് നല്‍കുന്നതിന് തീരുമാനിച്ചു 12, 1, 5 വാര്‍ഡുകളിലെ ഒരു ഗുണഭോക്താവിനെ വീതം വെയിറ്റിങ്ങ് ലിസ്റ്റില്‍ പെടുത്തുന്നതിനും തീരുമാനിച്ചു. 8. പാലിന് സബ്സിഡി ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിച്ചു 9.ഗാര്‍ഹിക കുടിവെള്ള കണക്ഷന്‍ (95 പേര്‍ക്ക്) 19 വാര്‍ഡുകളിലെയും ആദ്യം വരുന്ന 5 ഗുണഭോക്താക്കള്‍ക്കും കൂടാതെ വാര്‍ഡ് 5, 8, 16, 1 ലെ ഓരോ ഗുണഭോക്താവിനും നല്‍കുന്നതിനും തീരുമാനിച്ചു 10.കംപോസ്റ്റ് യൂണിറ്റ്(600 പേര്‍ക്ക്) 19 വാര്‍ഡുകളിലേയും ആദ്യം വരുന്ന 600 പേര്‍ക്ക് നല്‍കുന്നതിന് തീരുമാനിച്ചു 11.ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ധനസഹായം(64 പേര്‍ക്ക്) ലിസ്റ്റ് അംഗീകരിച്ചു. 12.തുറസ്സായ കുടിവെള്ള കിണര്‍ ശുചിത്വ കിണര്‍ ആക്കി മാറ്റല്‍(38 പേര്‍ക്ക്) വാര്‍ഡ് 3 ഒഴികെ 18 വാര്‍ഡുകളില്‍ ആദ്യം വരുന്ന 2 പേര്‍ക്ക് വീതവും 7, 13 വാര്‍ഡുകളിലെ ഒരാള്‍ക്ക് വീതവും 19, 4, 10 വാര്‍ഡുകളിലെ ഒരാള്‍ വീതം വെയിറ്റിങ്ങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനും തീരുമാനിച്ചു. 13. വീട് വാസയോഗ്യമാക്കല്‍(എസ്.സി)(36 പേര്‍ക്ക്) 4, 6, 16 വാര്‍ഡുകള്‍ ഒഴികെയുള്ളവയില്‍ 8, 15, 17 വാര്‍ഡുകളില്‍ ഒരു ഗുണഭോക്താവിനെ വീതവും ബാക്കിയുള്ള വാര്‍ഡുകളില്‍ 2 ഗുണഭോക്താവിനെ വീതവും 7, 5, 18, 2,11,3,12,10,1 വാര്‍ഡുകളില്‍ ഒരു ഗുണഭോക്താവിനെ വീതവും ഉളഅ‍പ്പെടുത്തുന്നതിനും 13, 14, 19 വാര്‍ഡുകളില്‍ ഒരു ഗുണഭോക്താവിനെ വീതം വെയിറ്റിങ്ങ് ലിസ്റ്റില്‍ ഉളഅ‍പ്പെടുത്തുന്നതിനും തീരുമാനിച്ചു . 14.എസ്.സി.വിവാഹ ധനസഹായം(4 പേര്‍ക്ക്) എല്ലാ വാര്‍ഡുകളിലും കൂടി ആദ്യം അപേക്ഷ തരുന്ന 4 പേര്‍ക്ക് നല്‍കുന്നതിന് തീരുമാനിച്ചു. 15 വിധവകളുടെ പെണ്‍മക്കളുടെ വിവാഹ ധനസഹായം(5 പേര്‍ക്ക്) എല്ലാ വാര്‍ഡുകളിലും കൂടി ആദ്യം അപേക്ഷ തരുന്ന 5 പേര്‍ക്ക് നല്‍കുന്നതിന് തീരുമാനിച്ചു. 16.. എസ്.സി സൈക്കിള്‍ (50 പേര്‍ക്ക്) ലിസ്റ്റ് അംഗീകരിച്ചു 17.. എസ്.സി സൈക്കിള്‍ (വനിത)(60 പേര്‍ക്ക്) ലിസ്റ്റ് അംഗീകരിച്ചു. 18. എസ്.സി മേല്‍ക്കൂര മാറ്റി സ്ഥാപിക്കല്‍ (5 പേര്‍ക്ക്) 5, 12, 13, 19, 15 വാര്‍ഡുകളില്‍ ഒരു ഗുണഭോക്താവിനെ വീതം ഉള്പ്പെ‍ടുത്തുന്നതിനും വാര്‍ഡ് 18 ലെ ഒരു ഗുണഭോക്താവിനെ വെയിറ്റിങ്ങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനും തീരുമാനിച്ചു. 19.. മിശ്ര വിവാഹം(ഒരാള്‍ക്ക്) ലിസ്റ്റില്‍ ആദ്യം അപേക്ഷ തരുന്ന ഒരു ഗുണഭോക്താവിന് നല്‍കുന്നതിന് തീരുമാനിച്ചു. 20. ഇന്‍റര്‍ റിലിജിയസ് വിവാഹം(ഒരാള്‍ക്ക്) ലിസ്റ്റില്‍ ആദ്യം അപേക്ഷ തരുന്ന ഒരു ഗുണഭോക്താവിന് നല്‍കുന്നതിന് തീരുമാനിച്ചു. 21. എസ്.ടി വീട് മെയിന്‍റനന്‍സ്(2പേര്‍ക്ക്) 5, 6 വാര്‍ഡുകളില്‍ നിന്നും ഒരു ഗുണഭോക്താവിനെ വീതം ഉള്പ്പെ‍ടുത്തുന്നതിന് തീരുമാനിച്ചു. 22. .എസ്.സി ലാപ്ടോപ്പ് ആണ്‍കുട്ടികള്‍ (12 പേര്‍ക്ക്) 17, 14, 7 എന്നീ വാര്‍ഡുകള്‍ ഒഴിച്ച് ബാക്കി എല്ലാ വാര്‍ഡുകളില്‍ നിന്നും ഒരു ഗുണഭോക്താവിന് നല്‍കാന്‍ തീരുമാനിച്ചു. 23. എസ്.സി.ലാപ്ടോപ്പ് വനിത (26 പേര്‍ക്ക്) 17, 18, 6 വാര്‍ഡുകള്‍ ഒഴിച്ചുള്ള 16 വാര്‍ഡുകളില്‍ നിന്നും ഓരോരുത്തര്‍ക്കും 8, 3 വാര്‍ഡുകളിലെ രണ്ട് ഗുണഭോക്താക്കള്‍ വീതവും 10, 7, 5, 12, 9, 1 എന്നീ വാര്‍ഡുകളില്‍ നിന്നും ഓരോ ഗുണഭോക്താവിനും നല്‍കുന്നതിനും തീരുമാനിച്ചു. 24..നെല്‍കൃഷിക്ക് കൂലിചെലവ് ലിസ്റ്റ് അംഗീകരിച്ചു. 25..അംഗപരിമിതര്‍ക്ക് ഉപകരണം വാങ്ങല്‍ ലിസ്റ്റ് അംഗീകരിച്ചു. 26.എസ്.സി.പഠന സഹായം(ബ്ലോക്ക്) ലിസ്റ്റ് അംഗീകരിച്ചു. 27. വൃദ്ധര്‍ക്ക് യോഗ ലിസ്റ്റ് അംഗീകരിച്ചു. 28. വിദേശത്ത് പോകുന്നവര്‍ക്ക് ധന സഹായം ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിന്‍റെ പട്ടികജാതി വികസന ഓഫീസര്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥനായ 2015-16 വര്‍ഷത്തെ വിദേശതെഴില്‍ ധനസഹായ പദ്ധതി പ്രകാരം ധനസഹായം നല്‍കിയ 4 ഗുണഭോക്താക്കളുടെ ലിസ്റ്റിന് സാധൂകരണം നല്‍കി തീരുമാനിച്ചു.

ഗുണഭോക്തൃ ലിസറ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

ലൈഫ് മിഷന്‍ അപ്പീല്‍ - 1 - തീര്‍പ്പാക്കിയവരുടെ വിവരങ്ങള്‍

1. ഭവനരഹിതര്‍

2. ഭൂരഹിത ഭവനരഹിതര്‍

3. നിരസിച്ചവ

സർക്കാർ ഉത്തരവ് (സാ ധാ ) നമ്പർ 2511 /2017 ത.സ്വ.ഭ.വ .തീയതി 22 .07 .2017 പ്രകാരം ഉറവിട മാലിന്യ സംസ്കരണം നടത്തേണ്ട സ്ഥാപനങ്ങളുടെ വിവരങ്ങൾ


സ്വാതന്ത്യ ദിനാഘോഷം

20170815_084239
20170815_084620

ലൈഫ് കരട് ലിസ്റ്റ്

ഭവനരഹിതര്‍

ഭൂരഹിത/ഭവനരഹിതര്‍

വസ്തുനികുതി പരിഷ്ക്കരണം - അന്തിമ വിജ്ഞാപനം

വസ്തുനികുതി പരിഷ്ക്കരണം

അന്തിമ വോട്ടര്‍ പട്ടിക

ഇവിടെ ക്ലിക്ക് ചെയ്യുക…

കൊരട്ടി ഗ്രാമപഞ്ചായത്ത് കരട് വോട്ടര്‍ പട്ടിക

കൊരട്ടി ഗ്രാമപഞ്ചായത്തിന്‍റെ 2015 പൊതു തിരഞ്ഞെടുപ്പ് കരട് വോട്ടര്‍ പട്ടികയ്ക്കായി താഴെ ക്ലിക്ക് ചെയ്യുക.

കരട് വോട്ടര്‍ പട്ടിക

വസ്തു നികുതി പരിഷ്ക്കരണം വിജ്ഞാപനം

notice

Older Entries »