ലേലം/ക്വട്ടേഷന്‍ പരസ്യം 2016-17

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് 2015-വോട്ടര്‍ പട്ടിക

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് 2015-വോട്ടര്‍ പട്ടിക

ഐ.എ.വൈ ഗുണഭോക്തൃ ലിസ്റ്റ്

ഐ.എ.വൈ ഗുണഭോക്തൃ പട്ടിക-കോന്നി ഗ്രാമപഞ്ചായത്ത്

വിവരാവകാശ നിയമം-2005

കോന്നി ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥന്‍മാരുടേയും, ജീവനക്കാരുടെയും അധികാരങ്ങളും കര്‍ത്തവ്യങ്ങളും

ചുമതലകള്‍ നിറവേറ്റുന്നതിനായി രൂപം നല്‍കിയിട്ടുളള മാനദണ്ഡങ്ങള്‍ / ചട്ടങ്ങള്‍ / സര്‍ക്കാര്‍ ഉത്തരവുകള്‍ / വകുപ്പ് തല നിര്‍ദ്ദേശങ്ങള്‍

കോന്നി ഗ്രാമപഞ്ചായത്തില്‍ നിന്നും ലഭ്യമാകുന്ന വിവിധ ധനസഹായ പദ്ധതികള്‍ / സബ്സിഡികള്‍ - അവയുടെ നടത്തിപ്പ് രീതി, ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുളള മാനദണ്ഡങ്ങള്‍‌ - ഇവ സംബന്ധിച്ച വിവരങ്ങള്‍

നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കോന്നി ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന വിവിധ ധനസഹായ പദ്ധതികള്‍, പ്രോജക്ടുകള്‍ എന്നിവയ്ക്കായി തെരഞ്ഞെടുത്തിട്ടുളള ഗുണഭോക്താക്കളുടെ പേരും മേല്‍വിലാസവും (വാര്‍ഡ് തലത്തില്‍ തരം തിരിച്ച്)

മേല്‍ പറഞ്ഞ പദ്ധതികള്‍ / പ്രോജക്ടുകള്‍ എന്നിവയില്‍ പട്ടികജാതി / പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുളളവ ഉണ്ടെങ്കില്‍ അവയുടെ വിശദാംശങ്ങള്‍

കോന്നി ഗ്രാമപഞ്ചായത്തില്‍ നടപ്പു സാമ്പത്തിക വര്‍ഷം നടപ്പിലാക്കുവാനായി തെരഞ്ഞെടുത്തിട്ടുളള പദ്ധതികള്‍ക്ക് ആവശ്യമായ ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍

കോന്നി ഗ്രാമപഞ്ചായത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും പേര്, ഔദ്യോഗിക സ്ഥാനം, ലഭിക്കുന്ന വേതനം സംബന്ധിച്ച വിവരങ്ങള്‍

കോന്നി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനത്തിന് അനുമതി പത്രം നല്‍കിയിട്ടുളള ഡി & ഓ ലൈസന്‍സികളുടെ വിശദാംശങ്ങള്‍

കോന്നി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനത്തിന് അനുമതി പത്രം നല്‍കിയിട്ടുളള കരിങ്കല്‍ ക്വാറികളുടെ ലൈസന്‍സികളുടെ വിശദാംശങ്ങള്‍

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

തെരഞ്ഞെടുപ്പ് 2010

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 23നും 25നും നടത്തുന്നതിന് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂര്‍ , കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഒക്ടോബര്‍ 23-ന് ശനിയാഴ്ചയും ഇടുക്കി, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒക്ടോബര്‍ 25-ന് തിങ്കളാഴ്ചയുമാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും ഒക്ടോബര്‍ 27-നായിരിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 27-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. അന്നുമുതല്‍ തന്നെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിക്കുന്നു. ഒക്ടോബര്‍ നാലുവരെ പത്രിക സ്വീകരിക്കുക, ഒക്ടോബര്‍ അഞ്ചിന് സൂക്ഷ്മപരിശോധന, പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഒക്ടോബര്‍ ഏഴ് എന്നിങ്ങനെയാണ് ഓരോ ഘട്ടവും ക്രമപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയം മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായും അദ്ദേഹം അറിയിച്ചു.

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. കാര്‍ഷിക ജോലികള്‍ക്കും തൊഴിലുറപ്പു പദ്ധതിക്കും തൊഴിലാളികളെ കൃത്യമായി ബാങ്ക് നല്‍കും. അയല്‍ക്കൂട്ടംതല തൊഴില്‍ ടീമുകളും വാര്‍ഡുതല തൊഴില്‍ സമിതികളും ഈ സംവിധാനത്തിലുണ്ടാകും. വൈദഗ്ധ്യം ആവശ്യമുള്ളതും ഇല്ലാത്തതുമായ തൊഴിലുകളുടെ കണക്കെടുത്ത് തരം തിരിക്കുക, തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി ഉപയോഗപ്പെടുത്തുക, തൊഴില്‍ ടീമുകള്‍ക്ക് പരിശീലനം നല്‍കുക, തൊഴിലുപകരണങ്ങള്‍ വാങ്ങുക, തൊഴിലാളികള്‍ക്ക് സമ്പാദ്യ സംവിധാനം, തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെ ശ്രദ്ധ തുടങ്ങിയവ ബാങ്കിന്റെ ചുമതലയാണ്. തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയും ബാങ്ക് ഏര്‍പ്പെടുത്തും. വിത്തും വളവും ശേഖരിച്ച് കര്‍ഷകര്‍ക്ക് നല്‍കുക, ചെലവു കുറഞ്ഞ നിര്‍മ്മാണ രീതികളില്‍ പരിശീലനം നല്‍കുക, ലേബര്‍ ടീമുകള്‍ക്ക് യൂണിഫോമും ബാഡ്ജും നല്‍കുക തുടങ്ങിയവയും ബാങ്ക് ഏറ്റെടുക്കും. സമീപ വാസികളായ 10 മുതല്‍ 20 വരെ തൊഴിലാളികള്‍ ചേരുന്നതാണ് തൊഴില്‍ ടീം. വാര്‍ഡു തലത്തിലാണ് തൊഴില്‍ സമിതി രൂപീകരിക്കുക. വാര്‍ഡുതല തൊഴില്‍ സമിതികളുടെ  ഉപരി സംവിധാനമാണ് തൊഴില്‍ ബാങ്ക്. തൊഴിലുറപ്പിനു പുറമെയുള്ള പണികള്‍ക്കും തൊഴിലാളികളെ ബാങ്ക് നല്‍കും.