ഓംബുഡ്സ്മാന്‍

തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളായ ഉദ്യോഗസ്ഥന്‍മാരും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നേരിട്ടോ, അല്ലാതെയോ നിയോഗിച്ചിട്ടുള്ളതും, സ്ഥലംമാറ്റപ്പെട്ട ഉദ്യോഗസ്ഥന്മാരും ഭരണപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുമ്പോഴുണ്ടായേക്കാവുന്ന അഴിമതി, ദുര്‍ഭരണം, അധികാര ദുര്‍വിനിയോഗം, അധികാരമില്ലാത്ത കാര്യങ്ങള്‍ ചെയ്യുക, ക്രമക്കേടുകള്‍ എന്നിവയില്‍ ഇടപെട്ട് അന്വേഷണം നടത്തി തീര്‍പ്പ് കല്‍പ്പിക്കലും അത് നടപ്പാക്കലുമാണ് ഓംബുഡ്സ്മാന്റെ ചുമതല. ഇത് സംസ്ഥാന തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഏകാംഗ, അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനമാണ്. തിരുവനന്തപുരം ആണ് ഓംബുഡ്സ്മാന്റെ ആസ്ഥാനമെങ്കിലും യുക്താനുസരണം സംസ്ഥാനത്തെവിടെയും ക്യാമ്പ് ചെയ്ത് കേസ്സുകള്‍ കേള്‍ക്കാനും സ്വമേധയാ കേസ്സെടുക്കാനും ഓംബുഡ്സ്മാന് അധികാരമുണ്ട്. ഓംബുഡ്സ്മാനും ലോകായുക്തയും തമ്മില്‍ പ്രവര്‍ത്തന ശൈലിയില്‍ ചില സമാനതകള്‍ ഉണ്ട് എങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ലോകായുക്തയ്ക്ക് ഇടപെടാന്‍ അധികാരമില്ലന്നും നിയമം വ്യവസ്ഥ ചെയ്യുന്നു. 2000-ത്തില്‍ ഹൈക്കോടതി ജഡ്ജി ചെയര്‍മാനും മറ്റ് ആറംഗങ്ങള്‍ മെമ്പര്‍മാരുമായി ഓംബുഡ്സ്മാന്‍ സംസ്ഥാനത്ത് സ്ഥാപിതമായി. എന്നാല്‍ പിന്നീടുവന്ന സര്‍ക്കാര്‍ നിയമ ഭേദഗതിയിലൂടെ ഏകാംഗ ഓംബുഡ്സ്മാനായുള്ള പുതിയ സംവിധാനം നിലവില്‍വന്നു.

വിലാസം:
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു വേണ്ടിയുള്ള ഓംബുഡ്സ്മാന്‍
സാഫല്യം കോംപ്ലക്സ് (നാലാം നില),
ട്രിഡ ബില്‍ഡിംഗ്,
യൂണിവേഴ്സിറ്റി.പി.ഒ.,
തിരുവനന്തപുരം – 695034
ഫോണ്‍: 0471 2333542
ഇ-മെയില്‍:: ombudsmanlsgi@gmail.com

വെബ്സൈറ്റ് : www.ombudsmanlsgiker.gov.in

ലൈഫ് മിഷന്‍ കരട് ലിസ്റ്റ്

കോടോം ബേളൂര്‍  ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് അര്‍ഹരായ ഭൂരഹിത ഭവന രഹിതരെയും ഭൂമിയുള്ള ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ  ലിസ്റ്റ്  പ്രസിദ്ധീകരിച്ചിരിക്കുന്നു.  ലിസ്റ്റ് പൊതുജനങ്ങള്‍ക്ക് പരിശോധനയ്ക്കായി: പഞ്ചായത്ത് ഓഫീസ്, കുടുംബശ്രീ,കളക്ട്രേറ്റ്, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ് ,  വില്ലേജ് ഓഫീസുകള്‍,  ആരോഗ്യ കേന്ദ്രങ്ങള്‍  എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് ലഭ്യമാണ്. ആയതിന്മേലുള്ള അപ്പീലുകള്‍  2017 ആഗസ്റ്റ് 10 വരെ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്.

ഭൂരഹിത ഭവനരഹിതരുടെ സാധ്യതാ പട്ടിക -Click Here

ഭവനരഹിതരുടെ സാധ്യതാപട്ടിക - Click Here

വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍

വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍

പതിമൂന്നാം പഞ്ചവത്സര പദ്ധതി-(2017-22)

ആസൂത്രണ സമിതി അംഗങ്ങള്‍

ജനപ്രതിനിധികള്‍

തിരഞ്ഞെടുപ്പ് വിവരങ്ങള്‍ 2015

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിന്റെ പേര് ജനപ്രതിനിധി പാര്‍ട്ടി സംവരണം
1 വയമ്പ് വി.കെ.ലളിത CPI(M) വനിത
2 പൊടവടുക്കം അമ്പാടി CPI എസ്‌ ടി
3 ഉദയപുരം ശ്രീലത.പി.വി CPI(M) വനിത
4 കോടോം സി.കുഞ്ഞിക്കണ്ണന്‍ CPI(M) എസ്‌ ടി
5 അയറോട്ട് കുഞ്ഞമ്പു CPI(M) ജനറല്‍
6 ചുള്ളിക്കര എ.സി.മാത്യു CPI(M) ജനറല്‍
7 ചക്കിട്ടടുക്കം സുമിത്ര.ടി.പി INC എസ്‌ ടി വനിത
8 ബേളൂര്‍ ഇന്ദിര.പി CPI(M) വനിത
9 അട്ടക്കണ്ടം പുഷ്പ.എം CPI(M) എസ്‌ ടി വനിത
10 ബാനം ഉഷ.ടി.വി CPI(M) വനിത
11 ആനപ്പെട്ടി ഭൂപേഷ് CPI ജനറല്‍
12 മൈയ്യങ്ങാനം മുഹമ്മദ് മുസ്തഫ IUML ജനറല്‍
13 കാലിച്ചാനടുക്കം അനീഷ് കുമാര്‍ CPI(M) ജനറല്‍
14 ചെറളം ലത CPI(M) വനിത
15 തായന്നൂര്‍ സജിത INC വനിത
16 എണ്ണപ്പാറ ബിന്ദുലേഖ.എന്‍.വി INC വനിത
17 അയ്യങ്കാവ് അനില്‍ കുമാര്‍.എ CPI(M) ജനറല്‍
18 പറക്ലായി സി.കുഞ്ഞമ്പു BJP ജനറല്‍
19 ആനക്കല്ല് ഉഷ.പി.എല്‍ CPI(M) വനിത