കട്ടില്‍&പഠനോപകരണം വിതരണോദ്ഘാടനം

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങളും, ജനറല്‍ വിഭാഗത്തില്‍പ്പെട്ട 60 വയസ്സ് കഴിഞ്ഞ വൃദ്ധര്‍ക്ക് കട്ടില്‍ വിതരണത്തിന്റെയും വിതരണോദ്ഘാടനം 02/02/2018 ന് രാവിലെ 10 മണിക്ക് അട്ടേങ്ങാനം പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ വെച്ച് നടന്നു. വൃദ്ധര്‍ക്കുള്ള കട്ടില്‍ 115 എണ്ണം, അടങ്കല്‍ 400660/-രൂപ, എസ്.ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങള്‍ - 80 മേശ, 80 കസേര-അടങ്കല്‍ 258640/- രൂപ. യോഗത്തില്‍ ശ്രീമതി.ഉഷ.ടി.വി, ചെയര്പേഴ്സണ്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷത വഹിച്ചു. അസി.സെക്രട്ടറി ശ്രീ.ജുജു ജോര്‍ജ്ജ് സ്വാഗതം പറഞ്ഞു. കോടോം ബേളൂര് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.കുഞ്ഞിക്കണ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീമതി പി.എല്‍ ഉഷ, വൈസ്പ്രസിഡണ്ട് കോടോം ബേളൂര് ഗ്രാമപഞ്ചായത്ത്, ഭൂപേഷ്.കെ,ചെയര്‍മാന്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി, മുഹമ്മദ് മുസ്തഫ, മെമ്പര് വാര്‍ഡ് 12, സി.കുഞ്ഞമ്പു, മെമ്പര് വാര്‍ഡ് 18, അമ്പാടി.പി, മെമ്പര് വാര്‍ഡ് 2, പുഷ്പ മെമ്പര് വാര്‍ഡ് 9, സുമിത്ര ടി പി, മെമ്പര് വാര്‍ഡ് 7, രാമചന്ദ്രന്‍ മാഷ്, റിസോഴ്സ് പേഴ്സണ് കോടോം ബേളൂര് ഗ്രാമപഞ്ചായത്ത് എന്നിവര്‍ സംസാരിച്ചു. ശ്രീമതി.പ്രസന്ന കുമാരി, ഐ.സി.ഡി.എസ് സൂപ്പര് വൈസര് നന്ദി പറഞ്ഞു.