For The People

പരാതി പരിഹാരത്തിന് For The People

തദ്ദേശ സ്ഥാപനങ്ങളെ അഴിമതി മുക്തമാക്കാനും കൂടുതൽ കാര്യക്ഷമമാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് For The People എന്ന പരാതി പരിഹാര സെൽ രൂപം കൊള്ളുന്നത്. പൊതു ജനങ്ങൾക്ക് മികവുറ്റ സേവനം സമയബന്ധിതമായി ലഭ്യമാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സ്വജന പക്ഷപാതത്തെക്കുറിച്ചോ, സേവന ലഭ്യതയ്ക്ക് അനാവശ്യമായ കാലതാമസം നേരിടുന്നത് സംബന്ധിച്ചോ, അഴിമതിയെക്കുറിച്ചോ ഉള്ള വിവരങ്ങൾ പരമാവധി തെളിവു സഹിതം (audio, video ക്ലിപ്പുകൾ ഉൾപ്പെടെ) ഇതിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്. തെറ്റായ വിവരങ്ങൾ അപ്‌ലോഡ് ചെയുന്നവർക്കെതിരായി നിയമ നടപടികൾ സ്വീകരിക്കുമെന്ന കാര്യവും ഇതോടൊപ്പം അറിയിക്കുന്നു

https://pglsgd.kerala.gov.in

ഇന്റര്‍നെറ്റ് സൗകര്യമുളള ഏത് കമ്പ്യൂട്ടര് മുഖേനയും, അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയും പൊതുജനങ്ങള്‍ക്ക്

https://pglsgd.kerala.gov.in എന്ന വിലാസത്തില്‍ പരാതികള്‍ അപ് ലോഡ് ചെയ്യാം.

അപേക്ഷാ നമ്പര്‍, മൊബൈല്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് നേരത്തെ നല്‍കിയ അപേക്ഷയുടെ

നില പരിശോധിക്കുന്നതോടൊപ്പം പൊതുജനങ്ങള്‍ക്ക് അഭിപ്രായവും ഈ സൈറ്റില്‍ രേഖപ്പെടുത്താം.