ഡെങ്കിപ്പനി…

ഈഡിസ് (Aedes) ജനുസിലെ, ഈജിപ്തി (aegypti), അൽബോപിക്ട്‌സ് (albopictus) എന്നീ ഇനം പെൺ കൊതുകുകൾ പരത്തുന്ന ഡെങ്കി (Dengue) വൈറസ്മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി ( Dengue Fever). ആർത്രോപോടകൾ (കീടങ്ങൾ) പകർത്തുന്ന ആർബോവൈറസ് ഗ്രൂപ്പ് ‘ബി’യിൽപ്പെടുന്ന ഫ്ളാവി വൈറസുകളാണ് ഇവ . ഉഷ്ണ, മിതോഷ്ണ പ്രദേശങ്ങളിൽ ഈ രോഗം കൂടുതലായി കണ്ടുവരുന്നു. ഏഡിസ് ഈജിപ്തി,ഏഡിസ് ആൽബൊപിക്റ്റ്സ് എന്നി കൊതുകുകൾ ശുദ്ധജലത്തിൽ,പ്രത്യേകിച്ച് മഴവെള്ളത്തിൽ മുട്ടയിടുന്ന കൊതുകുകളാണ്. പകൽ സമയത്ത് മാത്രം കടിക്കുന്ന സ്വഭാവം ഉള്ള ഇവയുടെ നിറം കറുപ്പും, മൂന്നു ജോഡി കാലുകളിലും മുതുകിലും (dorsum of thorax) വെളുത്ത വരകളും ഉണ്ട്. ഇവയുടെ നിറവും, വിട്ടു മാറാതെ കടിക്കുന്ന സ്വഭാവവും കാരണം ഇവയെ കടുവാക്കൊതുകുകൾ (Tiger mosquito) എന്നും വിളിക്കുന്നു.

കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ ഡെങ്കിപ്പനി ബാധിച്ച പ്രദേശങ്ങളും, പനി ബാധിച്ചവരുടെ എണ്ണവും. Click Here