ജാഗ്രതോത്സവം 2018 പഞ്ചായത്ത് തല പരിശീലനക്യാമ്പിന് തുടക്കമായി…

collage-jagratha

ഹരിതകേരളം ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ പ്രതിദിനം പ്രതിരോധം എന്ന സന്ദേശം സമൂഹത്തിലേക്കെത്തിക്കുവാനായി ജാഗ്രതോത്സവം- 2018 ദ്വിദിന പഞ്ചായത്ത് തല പരിശീലന ക്യാമ്പിന് ജിയു.പി.സ്കൂള്‍ ബേളൂറില്‍ ഇന്ന് ( 08.05.2018 ) തുടക്കമായി. കില, ശുചിത്വമിഷന്‍, കുടുംബശ്രീ, സാക്ഷരതാ മിഷന്‍, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ജാഗ്രതോത്സവം സംഘടിപ്പിക്കുന്നത്. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്രീമതി.ശാന്തകുമാരി സ്വാഗതം പറഞ്ഞു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.ഉഷ.പി.എല്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. ഭൂപേഷ്.കെ അധ്യക്ഷത വഹിച്ചു. ക്യാമ്പ് കണ്‍വീനര്‍ പ്രസീന ജാഗ്രതോത്സവത്തെ സംബന്ധിച്ച് വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി, പഞ്ചായത്തംഗം ശ്രീ.അമ്പാടി.പി, ഗ്രാമപഞ്ചായത്ത് റിസോള്‍സ് പേഴ്സണ്‍ ശ്രീ.രാമചന്ദ്രന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസയും, ശ്രീമതി സുനന്ദ.സി.വി നന്ദിയും പറഞ്ഞു.