പെന്‍ഷന്‍ മസ്റ്ററിംഗ് – അറിയേണ്ട കാര്യങ്ങളെല്ലാം

*ആരെല്ലാമാണ് മസ്റ്ററിംഗ് നടത്തേണ്ടത് ?*
കേരളത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ മുഖേനെ നല്‍കുന്ന സാമൂഹ്യസുരക്ഷാ പെന്‍ഷനുകളായ വാര്‍ദ്ധക്യകാല പെന്‍ഷന്‍ ,കര്‍ഷക തൊഴിലാളി പെന്‍ഷന്‍,  വിധവാ പെന്‍ഷന്‍ , വികലാംഗ പെന്‍ഷന്‍, 50 വയസ്സിന് മുകളിലുള്ള അവിവാഹിത പെന്‍ഷന്‍ എന്നിവ വാങ്ങുന്നവരും, കൂടാതെ ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവരും  മസ്റ്ററിംഗ് നടത്തേണ്ടതാണ്. (അവലംബം : 65091/2019 SFC B2/18 നമ്പര്‍ സര്‍ക്കുലര്‍)
*എന്താണ് മസ്റ്ററിംഗ് ? എങ്ങനെയാണ് ചെയ്യേണ്ടത് ?*
പെന്‍ഷന്‍ ലഭിക്കുന്നവരെല്ലാം ജീവിച്ചിരുപ്പുണ്ട് എന്ന് സാക്ഷ്യപെടുത്തുന്നതിന് വേണ്ടിയാണ് മസ്റ്ററിംഗ് നടത്തുന്നത്. ഇതിനായി ഏതെങ്കിലും അക്ഷയ കേന്ദ്രത്തില്‍ നേരിട്ട് പോയി വിരലടയാളം വഴിയോ , കണ്ണ് ഉപയോഗിച്ചോ മസ്റ്ററിംഗ് ചെയ്യാവുന്നതാണ്.
*മസ്റ്ററിംഗ് നടത്തുന്നതിന് അക്ഷയയില്‍ ഫീസ് നല്‍കേണ്ടതുണ്ടോ ?*
ഒരു കാരണവശാലും ഈ കാര്യത്തിനായി അക്ഷയ കേന്ദ്രങ്ങളില്‍ പണം നല്‍കരുത്. ഗുണഭോക്താക്കള്‍ക്ക് തികച്ചും സൌജന്യമായാണ് സര്‍ക്കാര്‍ ഈ സേവനം നല്‍കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ക്കാവശ്യമായ തുക സര്‍ക്കാര്‍ നല്‍കുന്നതാണ്. ഏതെങ്കിലും അക്ഷയ കേന്ദ്രങ്ങള്‍ പണം ആവശ്യപെട്ടാല്‍ തദ്ദേശസ്ഥാപനത്തിലോ , അക്ഷയ ജില്ലാ ഓഫീസിലോ പരാതി നല്‍കാവുന്നതാണ്.
*പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി നേരിട്ട് അക്ഷയയില്‍ ചെല്ലണം എന്ന് നിര്‍ബന്ധമാണോ ? ആരെയെങ്കിലും രേഖകള്‍ സഹിതം അയച്ചാല്‍ മതിയോ ?*
പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി നേരിട്ട് തന്നെ നിര്‍ബന്ധമായും അക്ഷയയില്‍ പോകേണ്ടതാണ്. ഗുണഭോക്താവ് പെന്‍ഷന്‍ വാങ്ങുന്നതിനായി തദ്ദേശസ്ഥാപനത്തില്‍ സമര്‍പ്പിച്ച ആധാറിലുള്ള വിരലടയാളവും , മസ്റ്ററിംഗ് നടത്തുന്ന സമയത്തെ  വിരലടയാളവും ഒന്നായാല്‍ മാത്രമേ മസ്റ്ററിംഗ് മുഖേനെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ.
*മസ്റ്ററിംഗ് നടത്തുന്നതിന് എന്തെല്ലാം രേഖകളാണ് അക്ഷയയില്‍ കൊണ്ട് ചെല്ലേണ്ടത് ?*
ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണ്. കൂടാതെ പെന്‍ഷന്‍ ഐഡി കൂടി ഉണ്ടെങ്കില്‍ ഉപകാരപ്രദമാണ്.
*മസ്റ്ററിംഗ് ഏത് തീയ്യതി വരെ ചെയ്യാന്‍ കഴിയും ?*
നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നവംബര്‍ 30 വരെ അക്ഷയ കേന്ദ്രങ്ങളില്‍ ചെന്ന് മസ്റ്ററിംഗ് നടത്താവുന്നതാണ്. (അവലംബം : 65091/2019 SFC B2/18 നമ്പര്‍ സര്‍ക്കുലര്‍)
*കിടപ്പുരോഗം കാരണം അക്ഷയയില്‍ നേരിട്ട് ചെല്ലാന്‍ പറ്റാത്തവര്‍ എന്താണ് ചെയ്യേണ്ടത് ?*
കിടപ്പുരോഗികള്‍ അടുത്ത ബന്ധുക്കള്‍ മുഖേനെ പെന്‍ഷന്‍ വാങ്ങുന്ന തദ്ദേശസ്ഥാപനത്തെ 29.11.2019 ന് മുമ്പായി ഈ വിവരം അറിയിക്കണം. അങ്ങനെ അറിയിക്കുന്നവരുടെ വീട്ടില്‍ വന്ന് മസ്റ്ററിംഗ് നടത്തുന്നതാണ്. ഈ സേവനവും തികച്ചും സൌജന്യമാണ്.
*അക്ഷയ വഴിയല്ലാതെ കോമണ്‍ സര്‍വ്വീസ് സെന്റര്‍ പോലുള്ള മറ്റ് കേന്ദ്രങ്ങള്‍ വഴിയോ , തദ്ദേശസ്ഥാപനത്തില്‍ ചെന്നോ മസ്റ്ററിംഗ് നടത്താന്‍ കഴിയുമോ ?*
ഇല്ല. അക്ഷയ മുഖേനെ മാത്രമേ നിലവില്‍ മസ്റ്ററിംഗ് നടത്താന്‍ കഴിയൂ.
*ആധാര്‍ കാര്‍ഡ് ഇല്ലാതെ പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്താണ് ചെയ്യേണ്ടത് ?*
ഇങ്ങനെയുള്ളവര്‍ ഗസറ്റഡ് ഓഫീസര്‍ /വില്ലേജ് ഓഫീസറില്‍ നിന്നും ലൈഫ് സര്‍ട്ടിഫിക്കറ്റ് വാങ്ങി തദ്ദേശസ്ഥാപനത്തില്‍ നല്‍കണം.
*വീടിന് അടുത്തുള്ള അക്ഷയകേന്ദ്രം വഴി മാത്രമാണോ മസ്റ്ററിംഗ് നടത്താന്‍ കഴിയുന്നത് ?*
കേരളത്തിലെ ഏത് തദ്ദേശസ്ഥാപനത്തില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്ന ഗുണഭോക്താവിനും കേരളത്തിലെ ഏത് അക്ഷയ കേന്ദ്രം വഴിയും മസ്റ്ററിംഗ് നടത്താവുന്നതാണ്.
*പെന്‍ഷന്‍ ലഭിച്ച് തുടങ്ങിയിട്ടില്ല. പാസ്സായിട്ടുണ്ട് എന്ന് തദ്ദേശസ്ഥാപനം അറിയിച്ചിട്ടുണ്ട് . മസ്റ്ററിംഗ് നടത്തണോ ?*
തദ്ദേശസ്ഥാപന സെക്രട്ടറി ഡിജിറ്റല്‍ സൈന്‍ ചെയ്ത ആക്റ്റീവ് ആയിട്ടുള്ള എല്ലാ പെന്‍ഷനേഴ്സിനും തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കാന്‍ മസ്റ്ററിംഗ് നടത്തണം. അതായത് 2019 ഡിസംബര്‍ മാസത്തില്‍ പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ മസ്റ്ററിംഗ് ചെയ്തിരിക്കണം.
*വിധവാ പെന്‍ഷന്‍ , അവിവാഹിത പെന്‍ഷന്‍ എന്നിവ വാങ്ങുന്നവര്‍, പുനര്‍വിവാഹിതരായിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് കൂടാതെ മസ്റ്ററിംഗും നടത്തണോ ?*
എല്ലാ പെന്‍ഷനേഴ്സും മസ്റ്ററിംഗ് നടത്തണം. കൂടാതെ വിധവാ പെന്‍ഷന്‍, അവിവാഹിത പെന്‍ഷന്‍ എന്നിവ വാങ്ങുന്ന 60 വയസ്സിന് താഴെയുള്ളവര്‍ മാത്രം പുനര്‍വിവാഹിത ആയിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് കൂടി എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തില്‍ അതാത് തദ്ദേശ സ്ഥാപനത്തില്‍ നല്‍കേണ്ടതാണ്. (അവലംബം : സഉ നം 251/2019 ധന തീയ്യതി 03.07.2019)
*60 വയസ്സിന് മുകളിലുള്ളവര്‍ പുനര്‍വിവാഹിതരായിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ടോ ?*
60 വയസ്സോ അതിനു മുകളിലോ ഉള്ളവര്‍ പുനര്‍വിവാഹിതരായിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. എന്നാല്‍ എല്ലാ പെന്‍ഷനേഴ്സും അക്ഷയ കേന്ദ്രങ്ങള്‍ വഴി മസ്റ്ററിംഗ് നടത്തണം.
*സഹകരണ ബാങ്കുകള്‍ വഴി വീട്ടില്‍ നേരിട്ട് പെന്‍ഷന്‍ കൈപറ്റുന്നവരും മസ്റ്ററിംഗ് ചെയ്യേണ്ടതുണ്ടോ ?*
എല്ലാ പെന്‍ഷനേഴ്സും മസ്റ്ററിംഗ് നടത്തണം.

വിവധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് രാമച്ചി കോളനി സമഗ്ര വികസനത്തിലായി നടത്തിയ ഊരുക്കുട്ടം

ഊരുകൂട്ടം

2019-20 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍

കേളകം ഗ്രാമ പഞ്ചായത്ത്  2019-20 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ 30/11/2018 ന്  കേളകം ഐശ്യര്യ ഓഡിറ്റോറിയത്തില്‍ നടന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അധ്യക്ഷതയില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍റിംഗ്  കമ്മറ്റി ചെയര്‍ പേഴ്സണ്‍ ടി.ടി റംല ഉദ്ഘാടനം ചെയ്തു.

img_20181130_1130551img_20181130_1146232img_20181130_1131251

കേളകം ഗ്രാമ പഞ്ചായത്ത് -ജന സൌഹ്യത പഞ്ചായത്ത് പ്രഖ്യാപനം

233കേളകം ഗ്രാമ പഞ്ചായത്തിനെ ജന സൌഹ്യദ ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിച്ചു.ബഹു.കണ്ണൂര്‍ എം.പി ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മൈഥിലി രമണന്‍ അധ്യക്ഷത വഹിച്ചു.യോഗത്തില്‍ ശ്രീ രാജന്‍ അടുക്കോലില്‍,ശ്രീമതി തങ്കമ്മ സ്കറിയ,ശ്രീ വിനോദ് പി.കെ ,ശ്രീ ജോയി വേളുപുഴക്കല്‍,ശ്രീ തോമസ് കാണിയാംചാലില്‍,ശ്രീ തോമസ് വെട്ടുപറമ്പില്‍,ശ്രീ മനോഹരന്‍ മരാടി എന്നിവര്‍ സംബന്ധിച്ചു.