1543406801946

Recent News

http://lsgkerala.in/keezhariyurpanchayat/files/2017/06/application-form-icon.jpg

അപേക്ഷകള്‍ (FORMS)

tenders

e-Tender/Tender/ Retender/Quotation

അന്തിമ വോട്ടര്‍ പട്ടിക

live_indusrty_based_projects1

പഞ്ചവത്സപദ്ധതി

sanchaya-copy

കെട്ടിട നികുതി പരിഷ്കരണം പൂര്‍ത്തിയാക്കിയ ആദ്യ ഗ്രാമപഞ്ചായത്ത്

ധനസഹായ പദ്ധതികള്‍, മാനദണ്ഡങ്ങള്‍. ഗുണഭോക്തൃ ലിസ്റ്റുകള്‍, ഫോറങ്ങള്‍,

logo

ജലനിധി - കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത്

rti002_kgp1

വിവരാവകാശനിയമം 2005

PAGE   1542796871146154279689742115427969364911542796956901

Accountant Cum Data Entry Operator- അപേക്ഷ ക്ഷണിക്കുന്നു.

കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. ബികോം ബിരുദവും  ഗവ . അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള പിജി ഡി സിഎ യുമാണ് യോഗ്യത. താൽപര്യമുള്ളവർ 08.02.2019 നകം അപക്ഷയോടൊപ്പം വയസ്, വിലാസം, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം  അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ഗ്രാമപഞ്ചായത്ത്  ഓഫീസിൽ നിന്ന് ലഭ്യമാകുന്നതാണ് [Contacts]

1543586013467

ശുഭയാത്ര പദ്ധതി

“ശുഭയാത്ര പദ്ധതി” ഇലക്ട്രോണിക്വീല്‍ചെയറിനുള്ള അപേക്ഷ ക്ഷണിക്കുന്നു. കേരള സംസ്ഥാന വികലാംഗക്ഷേമ കോര്‍പ്പറേഷന്‍റെ “ശുഭയാത്ര പദ്ധതി”യില്‍ ഉള്‍പ്പെടുത്തി ഇലക്ട്രോണിക് വീല്‍ചെയര്‍ നല്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ ഫോറം  എന്ന വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2019 ജനുവരി 5, അഞ്ച് മണിവരെയായിരിക്കും. ഇലക്ട്രോണിക്വീല്‍ ചെയറിന് ആദ്യമായിട്ടാണ് അപേക്ഷക്ഷണിക്കുന്നത്. മുന്‍പ് ഉപകരണങ്ങള്‍ക്കുള്ള ഫോമില്‍ അപേക്ഷ കൊടുത്തവരും പുതിയ ഫോമില്‍ അപേക്ഷിക്കണം. അപേക്ഷകള്‍ അയയ്ക്കുന്ന കവറിനു മുകളില്‍ “ശുഭയാത്ര ഇലക്ട്രോണിക് വീല്‍ചെയര്‍ അപേക്ഷ”എന്ന് നിര്‍ബന്ധമായും രേഖപ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നംമ്പറില്‍ വിളിക്കുക. 0471-2347768, 7153, 7156, 7152, 7510729871.dwnld1

വികസന സെമിനാർ

വികസന സെമിനാർ നോട്ടീസ്

കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത്  2019-20 വികസന സെമിനാര്‍ 07.12.2018ന് രാവിലെ 10 മണിക്ക് ബഹു: പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ .പി ഗോപാലൻ നായർ നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സുവർണ്ണ നിടിയപറമ്പിൽ അധ്യക്ഷയായി. വികസന കാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.പി.അബൂബക്കര്‍ പദ്ധതിരേഖ അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തികൾക്ക് മുൻതൂക്കം നൽകിയാണ് പദ്ധതികൾ രൂപപ്പെടുത്തിയിട്ടുള്ളത്. ബ്ലോക്ക്  പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി. ശോഭകാരയിൽ, രാജേഷ് കീഴരിയൂര്‍, പഞ്ചായത്ത് അംഗങ്ങളായ ഒ.കെ.കുമാരന്‍, സാബിറ നടുക്കണ്ടി, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഹരീന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഹെസ് ക്ലർക്ക് സായി പ്രകാശ് നന്ദി പ്രകാശിപ്പിച്ചു.

img-20181210-wa00161kzr_00315450390216011

ഇന്‍റേൺ ട്രേയ്നി- walk in interview

കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് എന്‍ജിനീയറിംഗ് വിഭാഗത്തില്‍ ഒരു ഫ്രെഷ് എന്‍ജിനീയറിംഗ് ഗ്രാജ്വേറ്റ് (സിവില്‍) ഇന്‍റേണ്‍ ട്രെയിനിയെ നിയമിക്കുന്നതിന് വാക്ക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തുന്നു. ഒരു വര്‍ഷക്കാലത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. പ്രതിമാസം 10000 രൂപ നിരക്കില്‍ സ്റ്റൈപ്പന്‍റ് നല്‍കുന്നതാണ്. താല്‍പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം വയസ്, വിലാസം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 10.12.2018 തീയതി രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. [Contacts]

1543586013467

വർക്കിംഗ് ഗ്രൂപ്പ് യോഗം

2019-20 പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കരട് പദ്ധതി രേഖ തയ്യാറാക്കുന്നതിലേക്ക് 29/11/2018 ന് രാവിലെ 10 മണിക്ക് കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് വർക്കിംഗ് ഗ്രൂപ്പ് പൊതു യോഗം ചേർന്നു. യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലൻ നായർ ഉദ്ഘാടനം നിർവ്വഹിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ പദ്ധതി മാർഗ്ഗരേഖ വിശദീകരിച്ചു. തുടർന്ന് വിവിധ വർക്കിംഗ് ഗ്രൂപ്പുകൾ ഗ്രാമസഭ നിർദ്ദേശങ്ങൾ ചർച്ച ചെയ്തു.

MORE PHOTOS

സഹായഹസ്തം പദ്ധതി

ezgif-1-11052043171

സാമ്പത്തിക പിന്നോക്കം നിൽക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയം തൊഴിൽ ചെയ്ത് വരുമാനമാർഗ്ഗം കണ്ടെത്തുന്നതിന് 30,000/- രൂപ അനുവദിക്കുന്ന ‘സഹായഹസ്തം’ പദ്ധതി പ്രകാരം ഗുണഭോക്താക്കളിൽ നിന്ന് വനിത ശിശു വികസന വകുപ്പ് അപേക്ഷകൾ ക്ഷണിച്ചു. ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള വിധവകൾക്കാണ് അപേക്ഷിക്കാനാവുക. അവസാന തീയ്യതി 28/11/2018. കൂടുതൽ വിശദാംശങ്ങൾക്ക് തൊട്ടടുത്ത ഐസിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക.dwnld1

ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നു

സാമൂഹ്യ നീതി വകുപ്പ് മുഖേന കോഴിക്കോട് ജില്ലയിലെ ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്യുന്നു. അരയ്ക്ക് താഴെ തളർന്നവർക്ക് ജോയ് സ്റ്റിക്ക് ഓപ്പറേറ്റഡ് വീൽ ചെയർ, സ്മാർട്ട്ഫോൺ വിത്ത് സ്ക്രീൻ റീഡർ, കാഴ്ച വൈകല്യമുള്ള അഞ്ചാം ക്ലാസ് മുതൽ ഡിഗ്രി വരെ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ഡെയ്‌സി പ്ലേയർ, സെറിബ്രൽ പാൾസിയുള്ളവർക്ക് സി.പി.വീൽ ചെയർ, കാഴ്ച വൈകല്യമുള്ള ഏഴാം ക്ലാസ് മുതൽ ഡിഗ്രി വരെ പഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് ടോക്കിംഗ് കാൽക്കുലേറ്റർ പോലുള്ള അംഗപരിമിതരുടെ വിദ്യാഭ്യാസം, തൊഴിൽ, യാത്ര എന്നിവയ്ക്ക് സഹായകരമായ ഉപകരണങ്ങൾ നൽകുന്നു. അപേക്ഷ സാമൂഹ്യനീതി ഓഫീസിലും ശിശുവികസന പദ്ധതി ഓഫീസുകളിലും ലഭ്യമാണ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 21/11/2018. കൂടുതൽ വിവരങ്ങൾക്ക് 0495371911 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

dwnld1

ഗ്രാമസഭ

കീഴരിയൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 13 വാര്‍ഡുകളുടെയും ഗ്രാമസഭ താഴെ കാണിച്ച പ്രകാരം നടക്കുകയാണ്.  ഗ്രാമസഭയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടു കൊണ്ട് എല്ലാവരും കൃത്യസമയത്ത് പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നു.

അജണ്ട:
1. 2019-20 വാര്‍ഷിക പദ്ധതി ഗുണഭോക്തൃലിസ്റ്റ് സംബന്ധിച്ച്
2. എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ആക്ഷന്‍ പ്ലാന്‍ സംബന്ധിച്ച്
3. ലൈഫ് സപ്ലിമെന്ററി ലിസ്റ്റ് സംബന്ധിച്ച്

വാര്‍ഡ് സ്ഥലം തിയ്യതി, സമയം
1 നാളാം വീട്ടില്‍ അംഗനവാടി 16.11.2018 വെള്ളി 03:00 PM
2 കീഴരിയൂര്‍ വെസ്റ്റ് മാപ്പിള എല്‍.പി.സ്കൂള്‍ 17.11.2018 ശനി 03:00 PM
3 ഗ്രാമപഞ്ചായത്ത് ഹാള്‍ 15.11.2018 വ്യാഴം 03:00 PM
4 കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരം 19.11.2018 തിങ്കള്‍
03:00 PM
5 പി.എച്ഛ്.സി കീഴരിയൂര്‍ ആശുപത്രി. 13.11.2018 ചൊവ്വ
03:00 PM
6 കുന്നോത്ത് മുക്ക് അംഗനവാടി 21.11.2018 ബുധന്‍
03:00 PM
7 നമ്പ്രത്ത്കര യു.പി. സ്കൂള്‍ 17.11.2018 ശനി 03:00 PM
8 കോഴിപ്പുറത്ത് അംഗനവാടി 16.11.2018 വെള്ളി 03:00 PM
9 നടുവത്തൂര്‍ സൗത്ത് എല്‍.പി. സ്കൂള്‍ 21.11.2018 ബുധന്‍ 03:00 PM
10 നടുവത്തൂര്‍ ഈസ്റ്റ് എല്‍.പി. സ്കൂള്‍ 15.11.2018 വ്യാഴം 03:00 PM
11 നടുവത്തൂര്‍ യു.പി. സ്കൂള്‍ 19.11.2018 തിങ്കള്‍ 03:00 PM
12 കണ്ണോത്ത് യു.പി.സ്കൂള്‍ 15.11.2018 വ്യാഴം 03:00 PM
13 തെക്കുംമുറി മദ്രസ്സ 13.11.2018 ചൊവ്വ 03:00 PM

അറിയിപ്പ്

notice

ശുചിത്വ റിങ്ങ് കമ്പോസ്റ്റ്- വിതരണോൽഘാടനം

ring_compoശുചിത്വമിഷനും കീഴരിയൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന കീഴരിയൂരിലെ 450 കുടുംബങ്ങൾക്കുള്ള ശുചിത്വ റിങ്ങ് കമ്പോസ്റ്റ് വിതരണോൽഘാടനം കീഴരിയൂർ ഒന്നാം വാർഡിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗോപാലൻ നായർ നിർവ്വഹിച്ചു. ചടങ്ങിൽ വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ടി.പി.അബു മാസ്റ്റർ അദ്ധ്യക്ഷൻ വഹിച്ചു. ഒന്നാം വാർഡ് മെമ്പർ എം.പി.നാരായണൻ സ്വാഗതവും ഏഴാം വാർഡ് മെമ്പർ എം.കെ.മിനീഷ് ആശംസ അർപ്പിച്ചു സംസാരിച്ചു. വി.ഇ.ഒ ഗ്രീഷ്മ പദ്ധതി റിപ്പോർട്ടും അവതരിപ്പിച്ചു. MORE PHOTOS