കട്ടപ്പന നഗരസഭാ കൌണ്‍സിലര്‍മാര്‍ സത്യപ്രതിജഞ ചെയ്തു

ഹൈറേഞ്ചിലെ ആദ്യത്തെയും ഇടുക്കിയിലെ രണ്ടാമത്തേയും നഗരസഭയായ കട്ടപ്പന നഗരസഭയുടെ പ്രഥമ കൌണ്‍സിലിലേയ്ക്കുള്ള കൌണ്‍സിലേഴ്സ് 12/11/2015 തീയതി സത്യപ്രതിജ്ഞ ചെയ്തു. 34 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. നഗരസഭാ മിനി സ്റ്റേഡിയത്തില്‍വെച്ചാണ് സത്യപ്രതിജ്ഞ നടന്നത്. അതിനുശേഷം നഗരസഭാ കോണ്‍ഫ്രന്‍സ് ഹാളില്‍വെച്ച് കൌണ്‍സില്‍ പ്രഥമ യോഗം ചേരുകയും ചെയ്തു. മുതിര്‍ന്ന കൌണ്‍സിലറായ ശ്രീ സി.കെ മോഹനന്‍ അദ്യക്ഷത വഹിച്ചു.

കട്ടപ്പന നഗരസഭാ ഓഫീസം കം ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം

കട്ടപ്പന ഗ്രാമപഞ്ചായത്ത് ഓഫീസ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ഉദ്ഘാടനം ബഹു റവന്യൂ വകുപ്പ് മന്ത്രി ശ്രീ അടൂര്‍ പ്രകാശ് 1/10/2015 ല്‍ നിര്‍വഹിച്ചു. അത്യാധുനിക സൌകര്യങ്ങളോടുകൂടിയുള്ള ഓഫീസാണ് ഇത്. നഗരസഭയാകുന്ന കട്ടപ്പനയ്‌ക്ക് ഒരു മുതല്‍കൂട്ടാണ് ഈ മന്ദിരം
09302015113218-copy

കട്ടപ്പന ഗ്രാമപഞ്ചായത്തിന് നഗരസഭ പദവി

കട്ടപ്പന ഗ്രാമപഞ്ചായത്ത് ഇനിമുതല്‍ നഗരസഭയായി അറിയപ്പെടും. 2015 നവമ്പര്‍ 1 മുതലാണ് ഇത് പ്രാബല്യത്തില്‍ വരുക. വളരെ വേഗം നഗര വല്‍ക്കരണം നടന്ന കട്ടപ്പന ഗ്രാമപഞ്ചായത്തില്‍ ഇപ്പോള്‍ അരലക്ഷത്തോളം ജനസംഖ്യയുണ്ട്. ഹൈറേഞ്ചിലെ ആദ്യത്തെയും ഇടുക്കി ജില്ലയിലെ രണ്ടാമത്തെയും നഗരസഭയാണ് കട്ടപ്പന. പുതിയതായി രൂപീകരിക്കുന്ന കട്ടപ്പന നഗരസഭയില്‍ 34 വാര്‍ഡുകള്‍ ഉണ്ടാകും

കട്ടപ്പന ഗ്രാമപഞ്ചായത്തിന് സ്വരാജ് ട്രോഫി

കട്ടപ്പന ഗ്രാമപഞ്ചായത്തിന് ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ലഭിച്ചു. ഇതു കൂടാതെ ജില്ലയിലെ മികച്ച പഞ്ചായത്ത് സെക്രട്ടറിയ്ക്കുള്ള അവാര്‍ഡിന് കട്ടപ്പന ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ പി.വി ബിജു അര്‍ഹനായി. സംസ്ഥാനത്തെ ആദ്യത്തെ മികച്ച ആധുനിക അറവുശാലയ്ക്കുള്ള പുരസ്കാരവും കട്ടപ്പയ്ക്ക് ലഭിച്ചു. പാലക്കാട്ട് വെച്ച് നടന്ന പഞ്ചായത്ത് ദിനാഹോഷത്തില്‍ വെച്ച് ബഹു തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.കെ മുനീറാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്

കട്ടപ്പന ഗ്രാമപഞ്ചായത്തിന് പുതിയ പ്രസിഡന്‍റ്

കട്ടപ്പന ഗ്രാമപഞ്ചായത്തിന്‍റെ പുതിയ പ്രസിഡന്‍റായി ശ്രീ ഒ.ജെ മാത്യു ചുമതലയേറ്റു. നിലവില്‍ പ്രസിഡന്‍റായിരുന്ന ശ്രീ ജോണി കുളംപള്ളി രാജി വെച്ചതിനാലാണ് പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുത്തത്. 14 ന് എതിരെ 6 വോട്ടുകള്‍ക്കാണ് ശ്രീ ഒ ജെ മാത്യു തെരഞ്ഞെടുക്കപ്പെട്ടത്.

ആധുനിക അറവുശാല പ്രവര്‍ത്തനം ആരംഭിച്ചു

കേരളത്തിലെ മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയായികൊണ്ട് കേരളത്തിലെ തന്നെ ആദ്യത്തെ ആധുനിക അറവുശാല കട്ടപ്പനയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പൂര്‍ണ്ണമായും യന്ത്രങ്ങളുടെ സഹായത്തോടെ മൃഗങ്ങളെ കശാപ്പ്ചെയ്ത് വൃത്തിയുള്ള മാംസം വിപണിയില്‍ എത്തിക്കുന്നു. വിദേശ രാജ്യങ്ങളില്‍നിന്നും ഇറക്കുമതി ചെയ്ത യന്ത്രങ്ങളുടെ സഹായത്തോടെയാണ് മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത്. അറവുശാലയുടെ ഉദ്ഘാടനം 25/11/2014 നടന്നു.
slaughter-house

കട്ടപ്പന ഗ്രാമപഞ്ചായത്തിന് ഐ.എസ്.ഒ 9001-2008 അംഗീകാരം

കട്ടപ്പന ഗ്രാമപഞ്ചായത്ത് ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കി. സമ്പൂര്‍ണ ഗുണമേന്മാ പരിപാലന സംവിധാനം നടപ്പിലാക്കിക്കൊണ്ട് പൊതുജനങ്ങള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങലും വികസന പദ്ധതികളും സുതാര്യവും സമയബന്ധിതവുമായി നല്‍കി, അവരുടെ പരിപൂര്‍ണ സംതൃപ്തിയും, പഞ്ചായത്തിന്‍റെ സര്‍വ്വോന്മുഖമായ പുരോഗതിയും ഉറപ്പ് വരുത്തി, ഗുണമേന്മാലക്ഷ്യങ്ങള്‍ കാലികമായി പരിശോധിച്ചുകൊണ്ട് ഒരു ജനസൌഹൃദ കാര്യാലയമായി മാറ്റുകയെന്ന നയത്തിലൂന്നിയും ഗ്രാമപഞ്ചായത്ത് നടത്തിയ അശ്രാന്ത പരിശ്രമത്തിന്‍റെ ഫലമാണ് ഈ സര്‍ട്ടിഫിക്കേഷന്‍. ഐ.എസ്.ഒ. 9001:2008 ലഭിക്കുന്ന സംസ്ഥാനത്തെ ഏഴാമത്തെ പഞ്ചായത്താണ് കട്ടപ്പന.

ഇതിന്‍റ ഭാഗമായി ഫ്രണ്ട് ആഫീസില്‍ ടോക്കണ്‍ സംവിധാനം, ഫയല്‍ നീക്കം അറിയുന്നതിന്  ടച്ച് സ്ക്രീന്‍, പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് സി.സി.റ്റി.വി, പേപ്പര്‍ലെസ്സ് ആഫീസ് ആക്കുന്നതിന്‍റെ ഭാഗമായി ഹൈസ്പീഡ് സ്കാനര്‍, കൃത്യതയാര്‍ന്ന റെക്കോര്‍ഡ് കീപ്പിംഗ് സംവിധാനം, ഫയല്‍ ട്രാക്കിംഗ് സംവിധാനം, ഇ-പേയ്മെന്‍റ്, പൊതുവിവാഹ രജിസ്ട്രേഷന്‍ ഇ-ഫയലിംഗ് തുടങ്ങിയ അനവധി പരിഷ്കാരങ്ങളാണ് പഞ്ചായത്താഫീസില്‍ നടപ്പിലാക്കിയത്. ഇതിലൂടെ ജനങ്ങള്‍ക്ക് കൃത്യതയോടെയും സമയബന്ധിതമായും സേവനം നല്‍കാന്‍ കഴിയുന്ന ഏറ്റവും കുറഞ്ഞ കാലയളവ് നിര്‍ണ്ണയിക്കുകയും അത് മുന്‍കൂട്ടി പ്രഖ്യാപിക്കുകയും നടപ്പില്‍ വരുത്താനും സാധിക്കുന്നു. പഞ്ചായത്തിലെ സര്‍വ്വോന്മുഖമായ വളര്‍ച്ച ഗുണമേന്മ മെച്ചപ്പെടുത്തി സുതാര്യതയോടും കൂടി നടപ്പാക്കും. ആധുനിക ഉപകരണങ്ങളുടെയും സാങ്കേതികവിദ്യയുടെയും സഹായത്തോടെ പേപ്പര്‍ലെസ്സ് ആഫീസ് ആക്കി മാറ്റുമെന്നും പ്രഖ്യാപിച്ചു.

സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപന യോഗത്തില്‍ വൈസ് പ്രസിഡന്‍റ് ശ്രീമതി. ജാന്‍സി ബേബി അധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ ജോണി കുളംപളളില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഐ.എസ്.ഒ. 9001:2008 സര്‍ട്ടിഫിക്കേഷന്‍ സാക്ഷ്യപത്രം, റ്റാറ്റ ക്വാളിറ്റി സര്‍വ്വീസസ് പ്രതിനിധി ശ്രീ. രാധാകൃഷ്ണനില്‍ നിന്നും പ്രസിഡന്‍റ്  ഏറ്റുവാങ്ങി. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ഘടകസ്ഥാപന മേധാവികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇ-പേയ്മെന്റ് ഉദ്ഘാടനം

ഇടുക്കി ജില്ലയിലെ ആദ്യ ഇ-പേയ്മെന്റ് പഞ്ചായത്തിന്റെ ഉദ്ഘാടനം, ഇ-ഗവേര്‍ണന്‍സ് സേവനങ്ങളുടെ ഉദ്ഘാടനം, സമ്പൂര്‍ണ കമ്പ്യൂട്ടറൈസേഷന്‍ പ്രഖ്യാപനം എന്നിവ കട്ടപ്പന പഞ്ചായത്ത് സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് പഞ്ചായത്ത് സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ.എം.കെ മുനീര്‍ ഇ-പേയ്മെന്‍റ് രസീത് പ്രിന്‍റ് എടുത്ത് നിര്‍വഹിച്ചു. ഇ-പേയ്മെന്‍റ് രസീത് കട്ടപ്പന പഞ്ചായത്തിന്‍റെ ആദ്യ പ്രസിഡന്‍റ് വി.റ്റി സെബാസ്റ്റ്യനും, ഓണ്‍ലൈന്‍ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് പഞ്ചായത്ത് പ്രസിഡന്‍റ് ജോണി കുളംപള്ളിക്കും നല്‍കി ബഹു.മന്ത്രി കട്ടപ്പന പഞ്ചായത്തിനെ സമ്പൂര്‍ണ കമ്പ്യുട്ടര്‍വത്കൃത പഞ്ചായത്തായും, ഇടുക്കി ജില്ലയിലെ ആദ്യ ഇ-പേയ്മന്‍റ് പഞ്ചായത്തായും പ്രഖ്യാപിച്ചു. ഇ-ഗവേണന്‍സ് റിപ്പോര്‍ട്ട് ഐ.കെ.എം എക്സിക്യൂട്ടീവ് ചെയര്‍മാന്‍ & ഡയറ്കടര്‍ ഡോ.എം ഷംസുദ്ദീന്‍ അവതരിപ്പിച്ചു. കട്ടപ്പന ഗ്രാമപഞ്ചായത്ത് സമ്പുര്‍ണ്ണ കമ്പ്യുട്ടറൈസ്ഡ് പഞ്ചായത്ത് ആയതോടുകൂടി പഞ്ചായത്തില്‍ നിന്നുള്ള സേവനങ്ങള്‍ ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് ജനങ്ങള്‍ക്ക് വിട്ടീല്‍ ലഭ്യമാക്കുവാന്‍ കഴിഞ്ഞു. www.tax.lsgkerala.gov.in എന്ന വെബ്സൈറ്റ് ഉപയോഗിച്ച് കട്ടപ്പന പഞ്ചായത്തില്‍ അടയ്ക്കേണ്ട വസ്തു നികുതി ഇ-പേയ്മന്‍റ് സംവീധാനം ഉപയോഗിച്ച് വീട്ടിലിരുന്ന് അടയ്ക്കുന്നതിന് കഴിയും. കുടാതെ എല്ലാ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്ന ഉടമസ്ഥ അവകാശ സര്‍ട്ടിഫിക്കറ്റ് ഈ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതിനും, കെട്ടിട ഉടമകള്‍ക്ക് അവരുടെ വസ്തുനികുതി വിവരം അറിയുന്നതിനും കഴിയും. ജില്ലയില്‍ എറ്റവും അധികം ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ നടക്കുന്ന കട്ടപ്പന പഞ്ചായത്തിനെ സേവന സോഫ്ട്വെയര്‍ ഉപയോഗിച്ച് കമ്പ്യൂട്ടര്‍വല്‍കരിച്ചതു മൂലം ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ വളരെ വേഗത്തില്‍ പഞ്ചായത്തില്‍ നിന്ന് ലഭ്യമാക്കുന്നതിനും, ഇന്‍റര്‍നെറ്റ് ഉപയോഗിച്ച് www.cr.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ നിന്നും പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ പഞ്ചായത്ത് ഓഫീസില്‍ വരാതെ വീട്ടീലിരുന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നതിനുമുള്ള ഓണ്‍ലൈന്‍ സംവീധാനം നടപ്പിലാക്കി. ഹോസ്പിറ്റല്‍ കിയോസ്ക് സംവീധാനം ഉപയോഗിച്ച് പഞ്ചായത്തില്‍ തത്സമയ ജനന-മരണ രജിസ്ട്രേഷന്‍ സംവീധാനം നടപ്പിലാക്കിയതുമൂലം കട്ടപ്പന പഞ്ചായത്തില്‍ എറ്റവും അധികം ജനന-മരണം നടക്കുന്ന ഹോസ്പിറ്റലിലെ ജനന-മരണം തത്സമയം രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനുള്ളില്‍ ജനന-മരണം സര്‍ട്ടിഫിക്കറ്റ് ആശുപത്രിയില്‍ തന്നെ നല്‍കുന്നതിന് കഴിയുന്നതോടൊപ്പം ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ എസ്.എം.എസ്. അലേര്‍ട്ട് സംവിധാനവും പഞ്ചായത്തില്‍ നടപ്പിലാക്കി കഴിഞ്ഞു. ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ എസ്.എം.എസ്. അലേര്‍ട്ട് സംവീധാനം നടപ്പിലാക്കിയതുമൂലം ജനന-മരണ-വിവാഹ രജിസ്ട്രേഷന്‍ പഞ്ചായത്തില്‍ നടന്നു കഴിഞ്ഞാല്‍ അപ്പോള്‍ തന്നെ ജനന-മരണ-വിവാഹ റിപ്പോര്‍ട്ടുകളില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പരിലേക്ക് രജിസ്ട്രേഷന്‍ വിവരങ്ങള്‍ എസ്.എം.എസ്. ആയി അയയ്ക്കുന്നു.

ജില്ലയില്‍ ഏറ്റവും അധികം വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന കട്ടപ്പന പഞ്ചായത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്താല്‍ അപ്പോള്‍ തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനായി കോമണ്‍ മാര്യേജ് ഇ-ഫയലിംഗ് സംവീധാനം നടപ്പിലാക്കി കഴിഞ്ഞു. ഫയലിംഗ് സംവീധാനം ഉപയോഗിച്ച് www.cr.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന വിവാഹം നടന്ന് കഴിഞ്ഞ് 45 ദിവസത്തിനുള്ളില്‍ എപ്പോള്‍ വിവാഹ മെമോറാണ്ടം ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിവാഹ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട അനുബന്ധ രേഖകള്‍ പഞ്ചായത്തില്‍ സമര്‍പ്പിച്ചാല്‍ അപ്പോള്‍ തന്നെ ഇ-ഫയലിംഗ് സംവീധാനം ഉപയോഗിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ച് സര്‍ഫിക്കറ്റുകള്‍ നല്‍കുന്നതിന് കഴിയുന്നു. ദ്രുതഗതിയിലുള്ള സാമൂഹിക സുരക്ഷ പെന്‍ഷന്‍ വിതരണമാണ് പഞ്ചായത്തില്‍ നടപ്പിലാക്കിയിരിക്കുന്നത്. പഞ്ചായത്തിലെ സാമൂഹിക സുരക്ഷ പെന്‍ഷന്‍ വിഭാഗം സേവന പെന്‍ഷന്‍ സോഫ്ട് വെയര്‍ ഉപയോഗിച്ച് കമ്പ്യൂട്ടറൈസ് ചെയ്തത് മൂലം അലോട്ട്മെന്‍റ്റ് ലഭിച്ചാല്‍ അപ്പോള്‍ തന്നെ ബില്ല് തയ്യാറാക്കി അന്നു തന്നെ പെന്‍ഷന്‍ വിതണം നടത്താന്‍ കഴിയുന്നു. വിതരണം ചെയ്യുന്ന പെന്‍ഷന്‍ വിവരങ്ങള്‍ www.welfarepension.lsgkerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. വളരെ നൂതനമായ കമ്പ്യൂട്ടര്‍ വത്കൃത ജനസേവനകേന്ദ്രം (ഫ്രണ്ട് ഓഫീസ്) പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. സൂചിക സോഫ്ട് വെയര്‍ ഉപയോഗിച്ച് ജനസേവനകേന്ദ്രത്തില്‍ (ഫ്രണ്ട് ഓഫീസ്) കുടി അപേക്ഷകള്‍ സ്വീകരിക്കുകയും അപേക്ഷകളില്‍ സ്വീകരിച്ച് നടപടികള്‍ അറിയുന്നതിനും കഴിയും. ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് സോഫ്ട് വെയര്‍ ഉപയോഗിച്ച് പഞ്ചായത്തിന്‍റെ അക്കൗണ്ടിംഗ് സംവീധാനം കമ്പ്യൂട്ടര്‍വല്‍കരിച്ചിരിക്കുന്നതിനാല്‍ ജനസേവനകേന്ദ്രത്തില്‍ ക്രമീകരിച്ചിട്ടുള്ള ക്യാഷ് കൗണ്ടര്‍ ഉപയോഗിച്ച് ജനങ്ങള്‍ക്ക് വളരെ വേഗത്തില്‍ പഞ്ചായത്തില്‍ നികുതികള്‍ അടയ്ക്കുന്നതിന് കഴിയും. വസ്തുനീകുതി സോഫ്ട് വെയറും സാംഖ്യ സോഫ്ട്വെയറും ഇന്‍റ്ഗ്രേറ്റ് ചെയ്തിരിക്കുന്നതിനാല്‍ വസ്തുനികുതി അടയ്ക്കേണ്ടവര്‍ക്ക് വീട്ടുനമ്പര്‍ കൊടുക്കുമ്പോള്‍ അപ്പോള്‍ തന്നെ വസ്തുനികുതി വിവരങ്ങള്‍ ലഭിക്കുന്നതുമുലം നിമിക്ഷങ്ങള്‍ക്കുള്ളില്‍ നികുതി അടച്ച് രസീത് ലഭിക്കുന്നു. ആസ്തി രജിസ്റ്റര്‍, ശമ്പള വിതരണം, പദ്ധതി നിര്‍വ്വഹണം എന്നിവയും കമ്പ്യുട്ടറൈസ്ഡ് ചെയ്തിരിക്കുന്നതായും ഉത്ഘാടന വേളയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ജോണി കുളംപള്ളി അറിയിച്ചു.

ഇ-പേമെന്റ് ഉത്ഘാടനം

ഇ-പേമെന്റ് ഉത്ഘാടനം

kattappana-online-certificate

ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം

ഇ-ഗവേര്‍ണന്‍സ് റിപ്പോര്‍ട്ട്‌ അവതരണം

ഇ-ഗവേര്‍ണന്‍സ് റിപ്പോര്‍ട്ട്‌ അവതരണം

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍