കരുവാറ്റ ഗ്രാമപഞ്ചായത്ത് ഇന്റലിജന്റ് ഇ - ഗവേര്‍ണന്‍സ് സംവിധാനത്തിലേയ്ക്ക്
ഗ്രാമപഞ്ചായത്തുകൾ ഇന്റലിജന്റ് ഇ - ഗവേർണൻസ് സംവിധാനത്തിലേയ്ക്ക്
സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി 150 ഗ്രാമപഞ്ചായത്തുകളിൽ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മാനേജ്മെന്റ് സിസ്റ്റം നടപ്പിലാക്കും. ഇതിന്റെ ഉദ്ഘാടനം സെപ്തംബർ 28 ന് ബഹു.മുഖ്യമന്ത്രി നിർവ്വഹിക്കും.
അധികാര വികേന്ദ്രീകരണത്തിലും പ്രാദേശിക ഭരണ രംഗത്തും രാജ്യത്ത് മാതൃകയായ നമ്മുടെ സംസ്ഥാനം, ഗ്രാമ പഞ്ചായത്തുകളിൽ സമ്പൂർണ്ണ ഇന്റലിജന്റ് ഇ ഗവേർണൻസ് സംവിധാനം നടപ്പിലാക്കി മറ്റൊരു മാതൃക സൃഷ്ടിക്കുകയാണ്. ഓപ്പൺ സോഴ്സ് സാങ്കേതിക വിദ്യയിൽ കേരള സർക്കാർ സ്ഥാപനമായ ഇൻഫർമേഷൻ കേരള മിഷനാണ് (IKM) ഈ സോഫ്റ്റ്വെയർ തയ്യാറാക്കിയിട്ടുള്ളത്.
ഗ്രാമ പഞ്ചായത്തുകളിൽ നിന്നും ലഭ്യമാകുന്ന 200 ൽ അധികം സേവനങ്ങൾക്കുള്ള അപേക്ഷകളും, പരാതികളും, അപ്പീലുകളും, നിർദ്ദേശങ്ങളും ഓൺലൈൻ ആയി അയയ്ക്കുന്നതിനുള്ള സൗകര്യം സോഫ്റ്റ്വെയറിൽ ലഭ്യമാക്കിയിട്ടുണ്ട്.
അപേക്ഷയ്ക്കൊപ്പം നൽകിയിട്ടുള്ള ഇമെയിൽ അഡ്രസിലും, അപേക്ഷകന്റെ യൂസർ ലോഗിനിലും സേവനങ്ങളും, സാക്ഷ്യപത്രങ്ങളും അറിയിപ്പുകളും ലഭ്യമാകും.
അക്ഷയ കേന്ദ്രങ്ങൾ മുഖേനയും സേവനങ്ങളും, സാക്ഷ്യപത്രങ്ങളും കൈപ്പറ്റാം. അതോടൊപ്പം നിലവിലുള്ള രീതിയിൽ തപാൽ മാർഗവും, പഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസ് വഴിയും അപേക്ഷകന് സേവനങ്ങൾ ലഭ്യമാക്കുന്നതാണ് .
പഞ്ചായത്തിൽ ലഭിക്കുന്ന അപേക്ഷകൾ വെബ് അധിഷ്ഠിതമായി ആണ് കൈകാര്യം ചെയ്യുന്നത് എന്നതിനാൽ ജീവനക്കാർക്ക് വീട്ടിലിരുന്നും ഈ സോഫ്റ്റ്വെയർ ഉപയോഗിച്ച് ഫയൽ പ്രവർത്തനങ്ങൾ നടത്താൻ കഴിയും.
അപേക്ഷയിൽ നടപടി പൂർത്തിയാകുമ്പോൾ അത് സംബന്ധിച്ച അറിയിപ്പ് SMS ആയി അപേക്ഷകന് ലഭിക്കും.
തിരുവനന്തപുരം ജില്ലയിലെ ചെമ്മരുതി ഗ്രാമ പഞ്ചായത്തില്‍ ട്രയല്‍ പൂർത്തിയാക്കിയ സോഫ്റ്റ്വെയർ ആദ്യ ഘട്ടത്തിൽ 150 ഗ്രാമ പഞ്ചായത്തുകളിൽ നടപ്പിലാക്കും. തുടർന്ന് കേരളത്തിലെ മുഴുവൻ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും നടപ്പില്‍ വരുത്തുന്നതാണ്. എല്ലാ ജനവിഭാഗങ്ങൾക്കും സർക്കാർ സേവനങ്ങൾ സമയബന്ധിതമായും സുതാര്യമായും ലളിതമായും ലഭ്യമാക്കുന്നതിനുള്ള നിശ്ചയദാർഢ്യത്തിന്റെ സാക്ഷാത്കാരമാണ് ഇന്റഗ്രേറ്റഡ് ലോക്കല്‍ ഗവേർണൻസ് മാനേജ്മെന്റ് സിസ്റ്റം.
കേരളം തീർക്കുന്ന പുതു മാതൃകകൾ നാളെ രാജ്യത്തിനു വഴികാട്ടി
അപേക്ഷ സമര്‍പ്പിക്കുന്നതിന് സന്ദര്‍ശിക്കുക
മേല്‍ പറഞ്ഞിരിക്കുന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്
കരട് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതിന് കരുവാറ്റ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മരണപ്പെട്ടവരുടെ പേര് വിവരങ്ങള്‍
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം നിലവിലെ കരുവാറ്റ ഗ്രാമപഞ്ചായത്തിന്റെ കരട് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതിന് കരുവാറ്റ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മരണപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ഇതോടൊപ്പം ഉളളടക്കം ചെയ്യുന്നു. എന്തെങ്കിലും അറിയിപ്പോ, അഭിപ്രായമോ, ആക്ഷേപമോ, ഉളളവര്‍ കരുവാറ്റ ഗ്രാമപഞ്ചായത്തില്‍ 7 ദിവസത്തിനകം അറിയിക്കേണ്ടതാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് 2020 കരട് വോട്ടര്‍ പട്ടിക
വാര്‍ഡ് 1 -കാരമുട്ട്-ഭാഗം1
വാര്‍ഡ് 2 -കുറിച്ചിക്കല്‍ -ഭാഗം 1
വാര്‍ഡ് 2 -കുറിച്ചിക്കല്‍- ഭാഗം 2
വാര്‍ഡ് 3-എസ്.കെ.വി.എന്‍.എസ്.എസ്.യു.പി.എസ്- ഭാഗം 1
വാര്‍ഡ് 3-എസ്.കെ.വി.എന്‍.എസ്.എസ്.യു.പി.എസ്- ഭാഗം 2
വാര്‍ഡ് 4-പഞ്ചായത്ത് ആഫീസ്- ഭാഗം 1
വാര്‍ഡ് 4-പഞ്ചായത്ത് ആഫീസ്- ഭാഗം 2
വാര്‍ഡ് 5-റ്റി.ബി.ക്ലിനിക്ക്- ഭാഗം 1
വാര്‍ഡ് 5-റ്റി.ബി.ക്ലിനിക്ക്- ഭാഗം 2
വാര്‍ഡ് 6-ചക്കിട്ടയില്‍- ഭാഗം 1
വാര്‍ഡ് 7-എന്‍.എസ്.എസ്.എച്ച്.എസ്- ഭാഗം 1
വാര്‍ഡ് 7-എന്‍.എസ്.എസ്.എച്ച്.എസ്- ഭാഗം 2
വാര്‍ഡ് 8-സെന്റ് ജെയിംസ് യു.പി.എസ്- ഭാഗം 1
വാര്‍ഡ് 9-സമുദായത്തില്‍- ഭാഗം 1
വാര്‍ഡ് 10-എസ്.എന്‍.ഡി.പി.യു.പി.എസ്- ഭാഗം 1
വാര്‍ഡ് 11-ഇ.എ.എല്‍.പി.എസ് കുഴിക്കാട്- ഭാഗം 1
വാര്‍ഡ് 12-നാരായണവിലാസം- ഭാഗം 1
വാര്‍ഡ് 13-ഹസ്കാപുരം- ഭാഗം 1
വാര്‍ഡ് 13-ഹസ്കാപുരം- ഭാഗം 2
വാര്‍ഡ് 14-മംഗലഭാരതി- ഭാഗം 1
വാര്‍ഡ് 14-മംഗലഭാരതി- ഭാഗം 2
വാര്‍ഡ് 15-വില്ലേജ് ആഫീസ്- ഭാഗം 1
വാര്‍ഡ് 15-വില്ലേജ് ആഫീസ്- ഭാഗം 2