അറിയിപ്പ്

കരുളായി ഗ്രാമപഞ്ചായത്ത് ജന്‍റര്‍ റിയോഴ്സ് സെന്‍ററിന്‍റെ (GRC) നിര്‍വ്വഹണ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതിനായി കമ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ (CWF) നിയമനം നടത്തുന്നതിന് കരാര്‍ വ്യവസ്ഥയില്‍ താഴെ കാണിച്ച യോഗ്യതകളുള്ള വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് കൊള്ളുന്നു.

വിദ്യാഭ്യാസ യോഗ്യത-എം.എസ്.ഡബ്ല്യൂ അല്ലെങ്കില്‍ തത്തുല്യമായ സോഷ്യോളജി,വിമന്‍സ് സ്റ്റഡീസ് ,ജന്‍റ്ര്‍ സ്റ്റഡീസ് സൈക്കോളജി എന്നിവയില്‍ ഏതെങ്കിലും റഗുലര്‍ ബാച്ചില്‍ പഠിച്ച  ബിരുദാനന്തര ബിരുദം. സമാന മേഖലയിലെ പ്രവര്‍ത്തി പരിചയം ,കൗണ്‍സിലിംഗ് പരിചയം എന്നിവ അഭികാമ്യം. നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ താമസക്കാര്‍ക്ക് മുന്‍ഗണനയുണ്ടായിരിക്കുന്നതാണ് .വിശദമായ ബയോഡേറ്റയും  യോഗ്യത ,പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം 23/10/2018 നകം ഈ ഓഫീസില്‍ ലഭിക്കത്തക്കവിധം ( നേരിട്ടോ താപാല്‍ മുഖേനയോ) സെക്രട്ടറി ,കരുളായി ഗ്രാമപഞ്ചായത്ത് കരുളായി പി.ഒ 679330 എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണ് .

സെക്രട്ടറി
കരുളായി ഗ്രാമപഞ്ചായത്ത്

കരുളായി ഗ്രാമപഞ്ചായത്ത് 2018-19

2019 -20 ആസൂത്രണ വര്‍ക്കിംഗ് ഗ്രൂപ്പ് വിവരങ്ങള്‍

2018-19 ഗുണഭോക്തൃ ലിസ്റ്റ്

പി.വി.സി കുടിവെള്ള ടാങ്ക് എസ് . സി

കരുളായി ഗ്രാമപഞ്ചായത്ത് 2018-19 ഗുണഭോക്തൃ ലിസ്റ്റ്

ലിസ്റ്റ് ലഭിക്കാന്‍ 2018-19 ഗുണഭോക്തൃ ലിസ്റ്റ് എന്ന  ലിങ്കില്‍ ക്ലിക്ക് ചെയ്യുക

2018-19 ഗുണഭോക്തൃ ലിസ്റ്റ്

പി.വി.സി കുടിവെള്ള ടാങ്ക് (എസ്.സി )

ഇ-ടെണ്ടര്‍ പരസ്യം

കരുളായി ഗ്രാമപഞ്ചായത്തിലെ   പൊതുമരാമത്ത് പ്രവര്‍ത്തികളുടെ  ഇ-ടെണ്ടര്‍  https://etenders.kerala.gov.in/nicgep/app എന്ന വെബ് സൈറ്റില്‍ Tender ID  2018_DP_202169_1  എന്നിങ്ങനെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ബന്ധപ്പെട്ട ഓഫീസില്‍ നിന്ന് അറിയാവുന്നതാണ്.

(ഒപ്പ്)
സെക്രട്ടറി
കരുളായി ഗ്രാമപഞ്ചായത്ത്