ബഹു. പഞ്ചായത്ത് ഡയറക്ടറുടെ 23/08/2016 -ലെ സി6–27706/16 -നം സര്‍ക്കുലര്‍ പ്രകാരം 2001- ലെ Animal Birth Control (Dogs) ചട്ടങ്ങള്‍ ചട്ടം -4 അനുശാസിക്കും പ്രകാരമുള്ള ഗ്രാമപഞ്ചായത്ത് തല കമ്മറ്റികള്‍ രൂപീകരിക്കുന്നതിനും ആയത് എല്‍.എസ്.ജി.ഡി വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്യുന്നതിനും നിര്‍ദ്ദേശിച്ചതു പ്രകാരം കറുകച്ചാല്‍ ഗ്രാമപഞ്ചായത്ത് തല എ.ബി.സി മോണിട്ടറിംഗ് സമിതി രൂപീകരിക്കുന്നതിന് തീരുമാനിക്കുകയും ആയതിന്റെ ചെയര്‍മാനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനേയും, കണ്‍വീനറായി വെറ്റിനറി സര്ജ്ജനേയും, കമ്മറ്റിം മെമ്പര്‍ മാരായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ എന്നിവരേയും തിരഞ്ഞെടുത്തു