കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം വിതരണം ചെയ്യുുന്നവരുടെ വിവരങ്ങള്‍

ലിസ്റ്റ് കാണുന്നതിനായി ക്ലിക്ക് ചെയ്യുക
ലിസ്റ്റ്

തൊഴിലുറപ്പ് പദ്ധതിയിലെ ഒഴിവുകള്‍

കാറളം ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവുള്ള അസിസ്റ്റന്‍റ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് അര്‍ഹതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകര്‍ക്ക് ബി.ടെക്/ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ഉണ്ടായിരിക്കേണ്ടതാണ്. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകളും, ബയോഡാറ്റ, വെള്ളകടലാസില്‍ എഴുതിയ അപേക്ഷ എന്നിവ സഹിതം 2020 ഏപ്രില്‍ 21-ാം തീയതി ചൊവ്വാഴ്ച വൈകീട്ട് 3 മണിയ്ക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിന് വിധേയമായി നിയമനം നല്‍കുന്നതാണ്.


യോഗ്യതകള്‍


അക്രഡിറ്റഡ് എഞ്ചിനീയര്‍

സിവില്‍/അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ് ഡിഗ്രി. മേല്‍ പറഞ്ഞ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ചുവടെ പറയുന്ന യോഗ്യതയുള്ളവരെ പരിഗണിക്കുന്നതാണ്.
1. മൂന്ന് വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമയും കുറഞ്ഞത് 5 വര്‍ഷം തൊഴിലുറപ്പ് പദ്ധതി/ തദ്ദേശ സ്വയംഭരണ/ സര്‍ക്കാര്‍/ അര്‍ദ്ധ സര്‍ക്കാര്‍/പൊതു മേഖലാ/ സര്‍ക്കാര്‍ മിഷന്‍/ സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം
2. രണ്ട് വര്‍ഷ ഡ്രാഫ്ട്മാന്‍ സിവില്‍ ഡിപ്ലോമയും കുറഞ്ഞത് 10 വര്‍ഷം തൊഴിലുറപ്പ് പദ്ധതി/ തദ്ദേശ സ്വയംഭരണ/ സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍, പൊതു മേഖലാ/ സര്‍ക്കാര്‍ മിഷന്‍/ സര്‍ക്കാര്‍ ഏജന്‍സി എന്നീ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം

അക്രഡിറ്റഡ് ഓവര്‍സിയര്‍
മൂന്ന് വര്‍ഷ പോളിടെക്ക്നിക്ക് സിവില്‍ ഡിപ്ലോമ
അല്ലെങ്കില്‍
രണ്ട് വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമ

കാറളം ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് 2020-2021

കാറളം ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് 2020-2021

ബഡ്ജറ്റ് വായനക്കായി താഴെ ക്ലിക്ക് ചെയ്യുക

ബഡ‍്ജറ്റ് 2020-2021

2019-20 അന്തിമ ഗുണഭോക്തൃ ലിസ്റ്റ്

കാറളം ഗ്രാമപഞ്ചായത്തിലെ 2019-20 വാര്‍ഷിക പദ്ധതിയിലെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകരുടെ അന്തി ഗുണഭോക്തൃ പട്ടിക

ലിസ്റ്റ് കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക

ഗുണഭോക്തൃ പട്ടിക

2018-19 വാര്‍ഷിക പദ്ധതി - അന്തിമ ഗുണഭോക്തൃ പട്ടിക

കാറളം ഗ്രാമപഞ്ചായത്തിലെ 2018-19 വാര്‍ഷിക പദ്ധതിയിലെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകരുടെ അന്തി ഗുണഭോക്തൃ പട്ടിക

ലിസ്റ്റ് കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക

ഗുണഭോക്തൃ പട്ടിക

കെട്ടിട നികുതി

കാറളം ഗ്രാമപഞ്ചായത്തിലെ കെട്ടിട നികുതിദായകര്‍ക്ക് 2017-18 സാമ്പത്തിക വര്‍ഷം വരെയുള്ള കെട്ടിട നികുതി ഒറ്റ തവണയായി 28.02.2018 വരെ പിഴയില്ലാതെ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടും tax.lsgkerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായും അടക്കാവുന്നതാണ്….

കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് - സങ്കേതം അപ്ലിക്കേഷന്‍

കാറളം ഗ്രാമപഞ്ചായത്തിലെ കെട്ടിട നിര്‍‍മ്മാണ പെര്‍മിറ്റ് അപേക്ഷകള്‍ 01.10.2017 മുതല്‍ സങ്കേതം അപ്ലിക്കേഷന്‍ വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ അല്ലാതെ വരുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. https://buildingpermit.lsgkerala.gov.in എന്ന ലിങ്ക് വഴി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്.

സ്വാതന്ത്ര്യ ദിനാഷോഷവും മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യ പ്രഖ്യാപനവും

പ്രചരണ ജാഥ

പ്രചരണ ജാഥ

കരട് ഗുണഭോക്തൃ പട്ടിക 2017-18

കാറളം ഗ്രാമപഞ്ചായത്തിലെ 2017-18 ലെ വ്യക്തിഗത ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകരുടെ കരട് ലിസ്റ്റ് പൊതുജനങ്ങള്‍ക്ക് പരിശോധിക്കുന്നതിനായി പഞ്ചായത്ത് ഓഫീസ്, വില്ലേജ് ഓഫീസ്, അംഗന്‍വാടികള്‍, മൃഗാശുപത്രി കാറളം, കൃഷിഭവന്‍ കാറളം എന്നിവിടങ്ങളില്‍ ലഭ്യമാണ്.ആയതിന്മേലുള്ള ആക്ഷേപങ്ങള്‍ 2017 ആഗസ്ത് 19 വരെ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്

വാര്‍ഡ് തല ലിസ്റ്റ് കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക

വാര്‍ഡ് 1
വാര്‍ഡ് 2
വാര്‍ഡ് 3
വാര്‍ഡ് 4
വാര്‍ഡ് 5
വാര്‍ഡ് 6
വാര്‍ഡ് 7
വാര്‍ഡ് 8
വാര്‍ഡ് 9
വാര്‍ഡ് 10
വാര്‍ഡ് 11
വാര്‍ഡ് 12
വാര്‍ഡ് 13
വാര്‍ഡ് 14
വാര്‍ഡ് 15

ലൈഫ് സര്‍വ്വേ കരട് ഗുണഭോക്തൃ ലിസ്റ്റ്


ഭൂരഹിത ഭവനരഹിതരുടെ ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


ഭൂമി ഉള്ള ഭവനരഹിതരുടെ ലിസ്റ്റ് കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Older Entries »