സംസ്ഥാന കാര്‍ഷിക കര്‍ഷക ക്ഷേമ വകുപ്പിന്റെ ജില്ലയിലെ മികച്ച ജൈവ കാര്‍ഷിക പഞ്ചായത്തിനുള്ള പുരസ്‌കാരം കഞ്ഞിക്കുഴിക്ക്

കഞ്ഞിക്കുഴി സംസ്ഥാന കാര്‍ഷിക കര്‍ഷക ക്ഷേമ വകുപ്പിന്റെ ജില്ലയിലെ
മികച്ച ജൈവ കാര്‍ഷിക പഞ്ചായത്തിനുള്ള പുരസ്‌കാരം കഞ്ഞിക്കുഴിക്ക്.മൂന്ന്
ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ചേര്‍ത്തലയില്‍ നടന്ന ചടങ്ങില്‍
അരൂര്‍ എം എല്‍ എ എ എം ആരിഫില്‍ നിന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം
.ജി .രാജുവും,കഞ്ഞിക്കുഴിയിലെ ജനപ്രതിനിധികളും ഏറ്റുവാങ്ങി. അവാര്‍ഡ് തുക
ജൈവ പച്ചക്കറി കൃഷിക്കായി ചിലവഴിക്കാനാണ് തീരുമാനിച്ചിട്ടുളളതെന്ന് ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ് എം ജി രാജു പറഞ്ഞു.ഇത് രണ്ടാം തവണയാണ് കഞ്ഞിക്കുഴി
ഗ്രാമ പഞ്ചായത്തിന് ജൈവ കാര്‍ഷിക അവാര്‍ഡ് ലഭിക്കുന്നത്. കഞ്ഞിക്കുഴി
ജനകീയ ജൈവ ഹരിത സമൃദ്ധി പദ്ധതിയുടെ മികവിലാണ് അവാര്‍ഡ്
നേടിയത്.കഞ്ഞിക്കുഴി പഞ്ചായത്ത് 2014 മുതല്‍ നടപ്പിലാക്കിവരുന്ന
പദ്ധതിയാണിത്. വര്‍ഷം മുഴുവന്‍ പച്ചക്കറി എന്ന ലക്ഷ്യം കൈവരിക്കാന്‍ ഈ
പദ്ധതിയിലൂടെ കഴിഞ്ഞു. കഞ്ഞിക്കുഴി കൃഷി അസിസ്റ്റന്റ് വിദ്യ, കാട്ടുകട
ക്ലസ്റ്റര്‍,യുവകര്‍ഷകന്‍ വി.പി സുനില്‍ എന്നിവര്‍ക്കും ഇത്തവണ അവാര്‍ഡ്
ലഭിച്ചു.
365 ദിവസവും കൃഷി എന്ന ലക്ഷ്യത്തിനായി ഇക്കൊല്ലം അരക്കോടി പച്ചക്കറി
തൈകളാണ് കഞ്ഞിക്കുഴിയില്‍ വിതരണം ചെയ്യുന്നത്.ഓണക്കാല പച്ചക്കറി,
മണ്ഡലകാല പച്ചക്കറി ,വേനല്‍ക്കാല പച്ചക്കറി എന്നി പദ്ധതികള്‍ ജില്ലാ
ആസൂത്രണം സമതി അംഗീകാരം നല്‍കി.കഞ്ഞിക്കുഴിയിലെ 8600 കുടുംബങ്ങളും, 320
കുടുംബശ്രി ജെ.എല്‍.ജി ഗ്രൂപ്പുകളും പച്ചക്കറി കൃഷി നടത്തും. തൊഴിലുറപ്പ്
പദ്ധതിയും പച്ചക്കറി കൃഷിക്ക് പ്രയോജനപ്പെടുത്തും.കുടുബശ്രീ
യൂണിറ്റുകളാണ് പച്ചക്കറി തൈ ഉല്പാദിപ്പിച്ച് വിതരണം ചെയ്യുന്നത്.20
കോടിയുടെ ജൈവപച്ചക്കറിയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് എം.ജി രാജു പറഞ്ഞു.award