ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യ കാല പെന്‍ഷന്‍

ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യ കാല പെന്‍ഷന്‍ അനുവദിക്കുന്നതിനായി ഗ്രാമ പ‍ഞ്ചായത്ത് സെക്രട്ടറിക്ക് നിശ്ചിത ഫോറത്തിലോ ഓണ്‍ ലൈനിലോ [https://welfarepension.lsgkerala.gov.in/] അപേക്ഷ നല്‍കാവുന്നതാണ്.
01.09.2020 മുതല്‍ 1400 രൂപ പ്രതിമാസം ലഭിക്കുന്നതാണ്.
75 വയസ്സിന് മുകളില്‍ പ്രായമുള്ള വര്‍ക്ക് 01.09.2020 മുതല്‍ 1700 രൂപ പ്രതിമാസം ലഭിക്കുന്നതാണ്.

ക്രമ നം ഹാജരാക്കേണ്ട രേഖകള്‍
1 അപേക്ഷ
2 പ്രായം തെളിയിക്കുന്നതിന് സ്കൂള്‍ രേഖകളോ, ജനന സര്‍ട്ടിഫിക്കറ്റോ, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഇവിയില്‍ ഏതെങ്കിലും ഒന്ന് ഹജരാക്കണം
3 സ്ഥിര താമസം തെളിയിക്കുന്ന റേഷന്‍ കാര്‍ഡിന്‍റെ അല്ലെങ്കില്‍ മേല്‍ വിലാസം കാണിക്കുന്ന മറ്റേതെങ്കിലും രേഖയുടെ പകര്‍പ്പ്
4 വരുമാനം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്
5 എല്ലാ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ അപേക്ഷകരും താന്‍ ആദായ നികുതി ദായകനല്ല, സര്‍വ്വീസ് പെന്‍ഷണര്‍ അല്ല, തനിക്കും കുടുംബത്തിനും 2 ഏക്കറില്‍ അധികം ഭൂമിയില്ല എന്നുള്ള സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു പ്രസ്താവന (എസ്.റ്റി വിഭാഗക്കാര്‍ക്ക് ബാധകമല്ല)
6 ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ്