വാര്‍ഷിക പദ്ധതി 2019-20

2019-20

പെന്‍ഷന്‍ അദാലത്ത്

കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പെന്‍ഷന്‍ അദാലത്ത് 30/12/2018 ന് പഞ്ചായത്ത് ഹാളില്‍…

പ്രത്യേക ഗ്രാമസഭ

കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രത്യേക ഗ്രാമസഭ 05/12/2018 തീയ്യതി രാവിലെ 10.30 ന് പൊറ്റശ്ശേരി സ്കൂള്‍പ്പടി വയോജന വിശ്രമകേന്ദ്രത്തില്‍ ,…

2019-20 വാര്‍ഷിക പദ്ധതി ഗ്രാമസഭകളിലൂടെ…

p_20181112_151629

fo

cmdrf_flood_image

kerala-rescue_0

വെള്ളപ്പൊക്ക ദുരന്ത നിവാരണ പ്രവര്‍ത്തനം

അടിയന്തര സഹായത്തിന് ഈ നമ്പറുകളിൽ വിളിക്കാം
1077 (ടോള്‍ ഫ്രീ നമ്പര്‍)

മറ്റു ജില്ലകളിലേക്കു വിളിക്കാൻ, അതതു ജില്ലയുടെ STD കോഡ് കൂടി ചേർത്ത് വിളിക്കുക

നേവിയുടെ സഹായത്തിനായി വിളിക്കേണ്ട നമ്പര്‍:  8281292702. 0471 4851335

ജില്ലാ എമര്‍ജന്‍സി നമ്പരുകള്‍

  • ഇടുക്കി  —- 0486 2233111, 9061566111, 9383463036
  • എറണാകുളം  —- 0484 2423513, 7902200300, 7902200400
  • തൃശ്ശൂര്‍  —- 0487 2362424, 9447074424
  • പാലക്കാട്  —- 0491 2505309, 2505209, 2505566
  • മലപ്പുറം  —- 0483 2736320, 0483 2736326
  • കോഴിക്കോട്  —- 0495 2371002
  • കണ്ണൂര്‍  —- 0497 2713266, 0497 2700645, 8547616034
  • വയനാട്  —- 04936 204151,9207985027
  • പത്തനം തിട്ട   —- 04682322515
  • റാന്നി  —- 04735227442

കൂടുതല്‍ ഹെല്‍പ് ലൈന്‍ നമ്പറുകള്‍

source-http://lsgkerala.gov.in/ml/flood-relief-emergency-contact-number

cmdrf

അറിയിപ്പ്

newwഉരുൾപൊട്ടൽ – അറിഞ്ഞിരിക്കേണ്ടത്

ഉരുൾ പൊട്ടലിനു മുൻപ്, ഉരുൾ പൊട്ടൽ സമയത്തു, ഉരുൾ പൊട്ടലിനു ശേഷം എന്ന ക്രമത്തിൽ

ഉരുൾ പൊട്ടലിനു മുൻപ്

1. പരിഭ്രാന്തരാകാതെ സംയമനം പാലിക്കുക
2. കാലാവസ്ഥാ കേന്ദ്രത്തിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുക.
3. എമർജൻസി കിറ്റ് കരുതുകയും വീട് വിട്ട് ഇറങ്ങേണ്ടി വന്നാൽ കൈയിൽ കരുതുകയും ചെയ്യുക.
4. അടിയന്തിര സാഹചര്യത്തിൽ ഉപയോഗിക്കേണ്ട ടെലിഫോൺ നമ്പറുകൾ അറിഞ്ഞിരിക്കുകയും ആവശ്യം വന്നാൽ ഉപയോഗിക്കുകയും ചെയ്യുക.
5. ശക്തമായ മഴയുള്ളപ്പോൾ ഉരുൾ പൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കുക.
6. വീട് ഒഴിയാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നിർദേശം ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം തേടുക.
7. കിംവദന്തികൾ (rumours) പരത്താതിരിക്കുക.

ഉരുൾ പൊട്ടൽ സമയത്തു

8. മരങ്ങളുടെ ചുവടെ അഭയം തേടരുത്.
9. പ്രഥമ ശുശ്രൂഷ അറിയുന്നവർ മറ്റുള്ളവരെ സഹായിക്കുകയും, എത്രയും പെട്ടെന്ന് തന്നെ അവരെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്യുക.
10. വയോധികർ, കുട്ടികൾ, ഭിന്നശേഷിക്കാർ, കിടപ്പു രോഗികൾ എന്നിവർക്ക് രക്ഷാപ്രവർത്തനങ്ങളിൽ മുൻഗണന നൽകുക.
11. വൈദ്യുതി ബന്ധം വിച്ഛേദിക്കുക, ഗ്യാസടുപ്പ് ഓഫാണെന്നു ഉറപ്പു വരുത്തുക.
12. ഉരുൾ പൊട്ടൽ സമയത്തു നിങ്ങൾ വീട്ടിനകത്താണെങ്കിൽ ബലമുള്ള മേശയുടെയോ കട്ടിലിന്റെയോ കീഴെ അഭയം തേടുക.
13. ഉരുൾ പൊട്ടലിൽ പെടുകയാണെങ്കിൽ നിങ്ങളുടെ തലയിൽ പരിക്കേൽക്കാത്ത വിധം സുരക്ഷ ഉറപ്പാക്കുക.

ഉരുൾ പൊട്ടലിനു ശേഷം

14. ഉരുൾ പൊട്ടൽ ഉണ്ടായ സ്ഥലത്തേക്ക് സന്ദർശനത്തിന് പോകാതിരിക്കുക.
15. ഉരുൾ പൊട്ടൽ പ്രദേശത്തു നിന്ന് ചിത്രങ്ങളോ സെൽഫിയോ എടുക്കരുത്.
16. ഉരുൾ പൊട്ടലിനു ശേഷം വീണു കിടക്കുന്ന വൈധ്യുതി ലൈനുകൾ ഉണ്ടോ എന്ന് ശ്രദ്ധിക്കുക, ഉണ്ടെങ്കിൽ എത്രയും പെട്ടെന്ന് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുത്തുക.
17. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ തടസ്സപ്പെടുത്തരുത്. ആംബുലെൻസിനും മറ്റു വാഹനങ്ങൾക്കും സുഗമമായി പോകുവാനുള്ള സാഹചര്യം ഒരുക്കുക.
18. കെട്ടിടാവശിഷ്ടങ്ങളിൽ പരിശോധന നടത്തുന്നതിനായി പരിശീലനം ലഭിച്ചവർ മാത്രം ഏർപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് അതാത് ജില്ലകളിലെ ദുരന്ത നിവാരണ കൺട്രോൾ റൂമുമായി ബന്ധപ്പെടുക – 1077
– കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന സന്ദേശം സുരക്ഷായാനം