അറിയിപ്പ്

കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തില്‍ 2020-21 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്‍റെ ഭാഗമായുള്ള വികസന സെമിനാര്‍ 27/02/2020 വ്യാഴാഴ്ച രാവിലെ 11 മണിക്കും, ദുരന്ത നിവാരണ ആസൂത്രണ പദ്ധതി വികസന സെമിനാര്‍ അന്നേ ദിവസം ഉച്ചക്ക് 2 മണിക്കും കല്ലൂര്‍ക്കാട് കൃഷിഭവന്‍ ഹാളില്‍ വച്ച് ചേരുന്നു. എല്ലാ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും നിര്‍വ്വഹണ ഉദ്യോഗസ്ഥരും പങ്കെടുക്കണമെന്ന് പ്രസിഡന്‍റ് അറിയിച്ചു.

പെന്‍ഷന്‍ മസ്റ്ററിംഗ്

കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തില്‍ നിന്നും വിവിധ സാമൂഹ്യ സുരക്ഷ പെന്‍ഷനുകള്‍ വാങ്ങി വരുന്ന ഗുണഭോക്താക്കള്‍ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് 18/11/2019 മുതല്‍ 30/11/2019 വരെ അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിംഗ് നടത്തേണ്ടതാണ്. കിടപ്പ് രോഗികളായ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് നടത്തുന്നതിലേക്കായി അങ്ങനെയുള്ളവരുടെ വിവരങ്ങള്‍ 29/11/2019 നകം ഗ്രാമപഞ്ചായത്തില്‍ അറിയിക്കേണ്ടതാണ്. മസ്റ്ററിംഗ് നടത്താത്ത ഗുണഭോക്താക്കള്‍ക്ക് അടുത്ത ഗഡു മുതല്‍ പെന്‍ഷന്‍ അനുവദിക്കുന്നതല്ലായെന്ന് സര്‍ക്കാര്‍ ഉത്തരവായിട്ടുള്ളതാണ്.

കേരളോത്സവം 2019

കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ യുവജനങ്ങളുടെ കലാകായിക രംഗങ്ങളിലുള്ള കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വര്‍ഷംതോറും നടത്തി വരുന്ന കേരളോത്സവം 2019 ഈ വര്‍ഷവും നടത്തുവാന്‍ തീരുമാനിച്ചിട്ടുണ്ട്. മത്സരങ്ങള്‍ സംബന്ധിച്ച വിശദ വിവരങ്ങള്‍ അറിയുന്നതിന് 22/10/2019 നകം പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് അറിയിക്കുന്നു.

മത്സരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് താഴെ തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കേരളോത്സവം 2019

ലൈഫ് ഭവനപദ്ധതി അര്‍ഹതാ പരിശോധന

കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഭൂരഹിത ഭവന രഹിതരുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളില്‍ ഇനിയും രേഖകള്‍ ഹാജരാക്കാത്തവര്‍ 10/10/2019 തീയതി 11 എ.എം. ന് ആവശ്യമായ രേഖകള്‍ സഹിതം പഞ്ചായത്ത് ഓഫീസില്‍  ഹാജരാകേണ്ടതാണ്. ഒക്ടോബര്‍ 15 നകം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ അന്നേദിവസം ഹാജരാകാത്തവര്‍ക്ക് ഇനി ഒരവസരം നല്‍കുന്നതല്ലെന്നും, ലൈഫ് ഭവന പദ്ധതി ഭൂരഹിത ഭവന രഹിതരുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തുവാന്‍ സാധിക്കാത്തതാണെന്നും അറിയിക്കുന്നു.

നികുതി പിരിവ് ക്യാമ്പ്

കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിലെ നികുതിദായകരുടെ സൗകര്യാര്‍ത്ഥം നികുതി അടയ്ക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന തീയതികളിലും സമയത്തും സ്ഥലത്തും വച്ച് കളക്ഷന്‍ സെന്‍ററുകള്‍ പ്രവര്‍ത്തിക്കുന്നതാണ്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാന്‍ താല്‍പര്യപ്പെടുന്നു. 2019 - 2020 സാമ്പത്തിക വര്‍ഷം 100% നികുതി പിരിവ് വര്‍ഷമായി മാറ്റാനുള്ള ലക്ഷ്യം മുന്‍നിര്‍ത്തി ഈ പഞ്ചായത്തിലേക്ക് ഒടുക്കുവാനുള്ള എല്ലാവിധ നികുതിയും  പിഴ പലിശ ഒഴിവാക്കി 30/09/2019 ന് മുമ്പായി ഒടുക്കി രസീത് കൈപ്പറ്റേണ്ടതാണ്. അല്ലാത്ത പക്ഷം ജപ്തി, പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കേണ്ടതായി വരുമെന്ന് അറിയിക്കുന്നു.

” നികുതി ഒടുക്കി നാടിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുക “

കെട്ടിടനികുതി http://tax.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന അടക്കാവുന്നതാണ്.

സ്ഥലം

വാര്‍ഡ്

തീയതി

സമയം

മണിയന്ത്രം അംഗന്‍വാടി

10

19/09/2019

11 A.M. മുതല്‍ 3 P.M. വരെ

പെരുമാങ്കണ്ടം ജംഗ്ഷന്‍

5

20/09/2019

11 A.M. മുതല്‍ 3 P.M. വരെ

നിര്‍മ്മല പബ്ലിക് ലൈബ്രറി, നാഗപ്പുഴ

8,9

23/09/2019

11 A.M. മുതല്‍ 3 P.M. വരെ

കലൂര്‍ ബസ്റ്റാന്‍റിന് സമീപം

4

24/09/2019

11 A.M. മുതല്‍ 3 P.M. വരെ

തഴുവംകുന്ന് ക്ലബ്

6

25/09/2019

11 A.M. മുതല്‍ 3 P.M. വരെ

കല്ലൂര്‍ക്കാട് മില്ലുംപടി ജംഗ്ഷന്‍

13

26/09/2019

11 A.M. മുതല്‍ 3 P.M. വരെ

വെള്ളാരംകല്ല് ക്ലബ്

3

27/09/2019

11 A.M. മുതല്‍ 3 P.M. വരെ

പഞ്ചായത്ത് ഓഫീസ്

1,2,11,12

28/09/2019

11 A.M. മുതല്‍ 3 P.M. വരെ

പത്തകുത്തി റിക്രിയേഷന്‍ ക്ലബ്

7

28/09/2019

11 A.M. മുതല്‍ 3 P.M. വരെ

തൊഴില്‍ രഹിത വേതനം വിതരണം

കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിലെ തൊഴില്‍ രഹിത വേതനം ഓഗസ്റ്റ് 26, 27 തീയതികളില്‍ 11 മണി മുതല്‍ 3 മണി വരെ വിതരണം നടത്തുന്നതായിരിക്കും. ഗുണഭോക്താക്കള്‍ ബന്ധപ്പെട്ട രേഖകളും പുതിയ റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പും സഹിതം നേരിട്ട് ഹാജരായി വേതനം കൈപ്പറ്റേണ്ടതാണെന്ന് അറിയിക്കുന്നു

ലൈഫ് ഭവനപദ്ധതി അര്‍ഹതാ പരിശോധന

കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഭൂരഹിത ഭവന രഹിതരുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കള്‍ രേഖകള്‍ ഹാജരാക്കാത്തവര്‍ 26/08/2019 തീയതി 11 എ.എം. ന് ആവശ്യമായ രേഖകള്‍ സഹിതം പഞ്ചായത്ത് ഓഫീസില്‍  ഹാജരാകേണ്ടതും അല്ലാത്ത പക്ഷം ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ സാധിക്കാത്തതാണ് എന്ന വിവരം അറിയിക്കുന്നു.

അറിയിപ്പ്

കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതി ഭൂരഹിത ഭവന രഹിതരുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ 08/08/2019 തീയതിയില്‍ നിശ്ചയിച്ചിരുന്ന അര്‍ഹത പരിശോധന ചില ഔദ്യോഗിക കാരണങ്ങളാല്‍ 09/08/2019 ലേക്ക് മാറ്റി വച്ച വിവരം അറിയിക്കുന്നു.

ലൈഫ് ഭവനപദ്ധതിയില്‍ ഭൂരഹിത ഭവനരഹിത ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് അര്‍ഹതാ പരിശോധന

ലൈഫ് ഭവനപദ്ധതിയില്‍  ഭൂരഹിത ഭവനരഹിത ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക്  അര്‍ഹതാ പരിശോധന നടത്തുന്നതിനായി   1 മുതല്‍ 7 വരെ വാര്‍ഡുകളിലുള്ള ഗുണഭോക്താക്കള്‍ 2019 ഓഗസ്റ്റ് 8-ാം തീയതി 10.30 നും, 8 മുതല്‍ 13 വരെ വാര്‍ഡുകളിലുള്ള ഗുണഭോക്താക്കള്‍ 2019 ഓഗസ്റ്റ് 9-ാം തീയതി 10.30 നും കല്ലൂര്‍ക്കാട് കൃഷിഭവന്‍ ഹാളില്‍ ഹാജരാകണമെന്ന് അറിയിക്കുന്നു.

സൂചന  പ്രകാരമുള്ള സര്‍ക്കാര്‍ ഉത്തരവില്‍ പരാമര്‍ശിക്കുന്ന താഴെ പറയുന്ന രേഖകള്‍ പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.

1. ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത  ഗ്രാമസഭ തീയതിക്ക് മുമ്പുള്ള  (2017 നവംബര്‍ ) റേഷന്‍ കാര്‍ഡ്

2. സ്വന്തമായോ /കുടുംബാംഗങ്ങളുടെ പേരിലോ നിലവില്‍ വസ്തു/പരമ്പരാഗതമായി ഭൂമി കൈമാറിക്കിട്ടാനോ ഉള്ള സാധ്യത ഇല്ലായെന്നുള്ള വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം

3. ഗുണഭോക്താവ് താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നുള്ള റസിഡന്‍ഷ്യല്‍ സാക്ഷ്യപത്രം.

4. വില്ലേജ് ഓഫീസില്‍ നിന്നുള്ള വാര്‍ഷിക വരുമാന സര്‍ട്ടിഫിക്കറ്റ്.

5. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (കാന്‍സര്‍ രോഗികള്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, പക്ഷാഘാതത്താല്‍  തളര്‍ന്നുകിടക്കുന്നവര്‍, അല്‍ഷിമേഴ്സ്, ഡയാലിസിസ് ചെയ്യുന്നവര്‍)

6. ആധാര്‍കാര്‍ഡ്

(മേല്‍ പറഞ്ഞ രേഖകളുടെ അസ്സലും ഒരു പകര്‍പ്പും ഹാജരാക്കണം)

ബില്‍ഡിംഗ് പെര്‍മിറ്റ് അദാലത്ത്

കല്ലൂര്‍ക്കാട് ഗ്രാമപഞ്ചായത്തില്‍ നിന്നും കെട്ടിട നിര്‍മ്മാണാനുമതി/ ക്രമവത്ക്കരണം/നമ്പറിംഗ് എന്നിവയുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കാത്ത അപേക്ഷകളില്‍ ജില്ലാതലത്തില്‍ അദാലത്ത് സംഘടിപ്പിക്കുന്നുണ്ട്. ആയതിലേക്ക് നേരിട്ട് അപേക്ഷ നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളക്കടലാസില്‍ അപേക്ഷ സംബന്ധിച്ച വിശദാംശങ്ങള്‍ പൂര്‍ണ്ണമായ മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഗ്രാമപഞ്ചായത്തിന്‍റെ പേര് എന്നിവ രേഖപ്പെടുത്തി 11/07/2019 നകം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, എറണാകുളം, സിവില്‍ സ്റ്റേഷന്‍, കാക്കനാട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ് എന്ന വിവരം അറിയിക്കുന്നു