ശ്മശാനങ്ങള്‍

പഞ്ചായത്തില്‍ഇപ്പോള്‍ വാര്‍ഡ്‌ 10 ല്‍ ബിക്കിരിയന്‍ പറമ്പ് എന്ന സ്ഥലത്ത് പൊതുശ്മശാനം പ്രവര്ത്തിച്ചു വരുന്നു. ഏഴിന പരിപാടി പ്രകാരം പഞ്ചായത്തിന് ദാനമായി ലഭിച്ച കല്ല്യാശ്ശേരി വില്ലേജില്റി.. 340/02 ല്പ്പെടുന്ന 50 സെന്റ് സ്ഥലത്താണ് ശ്മശാനം പ്രവര്ത്തിച്ചു വരുന്നത്. നിലവില്‍വിറക് ഉപയോഗിച്ച് ശവ സംസ്കാരം നടത്തി വരുന്നു. ആയതിനുള്ള ചൂള, ഷെഡ് എന്നിവ നിലവിലുണ്ട്. മാസത്തില്‍ശരാശരി 50 മൃതശരീരങ്ങള്‍സംസ്കരിച്ചു വരുന്നു. വിറക്, ചിരട്ട എന്നിവ ഉപയോഗിച്ചാണ് സംസ്കരിക്കുന്നത്.