ജന്‍റില്‍ വുമണ്‍ -സ്വയം പ്രതിരോധ പരിശീലനം

കണ്ണൂർ ജില്ലാ പഞ്ചായത്ത് ,  കണ്ണൂർ ജില്ലാ പോലീസും കല്യാശ്ശേരി പഞ്ചായത്തിൽ നടപ്പിലാക്കുന്ന ജൻ്റിൽ വുമൺ പദ്ധതിയുടെ ഭാഗമായി സ്വയം പ്രതിരോധ പരിശീലനത്തിൻ്റെ സ്വാഗത സംഘ രൂപീകരണ യോഗം കല്യാശ്ശേരി പി.സി.ആർ.ബേങ്ക് ഓഡിറ്റോറിയത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഇ.പി.ഓമന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി .പി .പി .ദിവ്യ ,വനിത സെൽ സി.ഐ. നിർമ്മല, സി.പ്രദീപൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ലഷ്മണൻ സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി ശ്രീജയ നന്ദി പറഞ്ഞു.

4113341231

എസ്.എസ്.എല്‍.സി, പ്ലസ്ടു തലങ്ങളില്‍ മുഴുവന്‍ വിഷയങ്ങളിലും A+ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു

    കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്തില്‍ സ്ഥിരതാമസക്കാരായ 2018-19  വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു തലങ്ങളില്‍ മുഴുവന്‍ വിഷയങ്ങളിലും A+ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കുന്നു. ആയതിലേക്ക് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ സ്വയം തയ്യാറാക്കിയ അപേക്ഷ, മാര്‍ക്ക്ലിസ്റ്റിന്‍റെ പകര്‍പ്പ് ,ഫോട്ടോ റേഷന്‍ കാര്‍ഡിന്‍റെ പകര്‍പ്പ് എന്നിവ 2019 ജൂണ്‍ 6 നകം കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.

വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാ പരിശീലന പദ്ധതി -ഉദ്ഘാടനം

കേരള സർക്കാർ സാംസ്കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാ പരിശീലന പദ്ധതി കല്ല്യാശ്ശേരി ബ്ലോക്ക് കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് തല സൗജന്യ കലാ പരിശീലന പദ്ധതി ഉദ്ഘാടനം 24.05.2019 ന് വൈകുന്നേരം മങ്ങാട് ചൂരികാടന്‍  സ്മാരക വായനശാലയില്‍ വെച്ച് നടന്നു. പ്രസ്തുത ചടങ്ങിൽ സ്വാഗത പറഞ്ഞ  ശ്രീ പ്രവീൺ (ബ്ലോക്ക് കോർഡിനേറ്റർ വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി), അദ്ധ്യക്ഷ സ്ഥാനം വഹിച്ച ശ്രീമതി:ഇ. പി. ഓമന ( പ്രസിഡന്റ് കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത്), ഉദ്ഘാടകൻ ശ്രീ പി. ഗോവിന്ദൻ (വൈസ് പ്രസിഡന്റ് കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്), വജ്ര ജൂബിലി ഫെല്ലോഷിപ്പ്  പദ്ധതി വിശദീകരിച്ച ശ്രീ മിനേഷ് മണക്കാട് (ജില്ലാ കോർഡിനേറ്റർ വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി), ആശംസ അർപ്പിച്ച് സംസാരിച്ച ശ്രീ കെ. ലക്ഷ്മണന്‍ ( വൈസ് പ്രസിഡന്റ് , കല്ല്യാശ്ശേരി  പഞ്ചായത്ത്),ശ്രീമതി ഒ. വി. ഗീത (സ്റ്റാന്‍ഡിംഗ്‌ കമ്മറ്റി chairperson കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്), ശ്രീമതി എം പത്മിനി (മെമ്പര്‍ കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത്),ശ്രീ. എന്‍. സുരേശന്‍ (സെക്രട്ടറി ചൂരികാടന്‍ സ്മാരക വായനശാല ) നന്ദിയർപ്പിച്ച് സംസാരിച്ച കെ. സുബി(വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി കല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് കൺവീനർ) എന്നിവർക്ക് കല്യാശ്ശേരി ഗ്രാമപഞ്ചായത്തിന്റെയും കല്യാശ്ശേരി ബ്ലോക്ക് കലാകാരൻമാരുടെയും നന്ദി അറിയിക്കുന്നു.

img-20190524-wa0008img-20190524-wa0014

വജ്ര ജൂബിലി ഫെല്ലോഷിപ്പ് കലാപരിശീലനം

സാംസ്കാരിക വകുപ്പിന്‍റെയും ത്രിതല പഞ്ചായത്തുകളുടെയും ആഭിമുഖ്യത്തില്‍ വജ്രജൂബിലി ഫെല്ലോഷിപ്പ് നേടിയ കലാകാരന്‍മാരുടെ നേതൃത്വത്തില്‍ കല്യാശ്ശേരി ഗ്രാമപഞ്ചായത്തില്‍ ചിത്രകല,നാടന്‍പാട്ട്,കോല്‍ക്കളി,പൂരക്കളി,തെയ്യം എന്നീ കലാരൂപങ്ങളില്‍ സൗജന്യ പരിശീലനം നല്‍കുന്നു. പരിശീലനം ആഗ്രഹിക്കുന്നവര്‍ 25.05.2019 നകം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഗ്രാമപഞ്ചായത്ത് ഓഫീസിലോ വാര്‍ഡ്മെമ്പര്‍മാര്‍ വശമോ ഏല്‍പ്പിക്കേണ്ടതാണ്.

അപേക്ഷാ ഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക

മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍

കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ടിന്‍റെയും മെമ്പര്‍മാരുടെയും ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെയും കുടുംബശ്രീയുടെയും നേതൃത്വത്തില്‍ പഞ്ചായത്തിന്‍റെ വിവിധ വാര്‍ഡുകളിലെ വിവിധ സ്ഥലങ്ങളിലായി മെയ്  11,12 തീയ്യതികളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു.

hvimg-20190513-wa0002

വിധവാ പെൻഷൻ/50 വയസ്സു കഴിഞ്ഞ അവിവാഹിത പെൻഷൻ ഗുണഭോക്താക്കള്‍ക്കുള്ള പെന്‍ഷന്‍ സാക്ഷ്യപത്രം

വിധവാ പെൻഷൻ ഗുണഭോക്താക്കളും 50 വയസ്സു കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ ഗുണഭോക്താക്കളും പുനര്‍ വിവാഹം ചെയ്തിട്ടില്ല /അവിവാഹിതരാണെന്നുള്ള സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിലേക്ക് നിർദ്ദേശങ്ങൾ നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സത്യപ്രസ്താവനയുടെ ഫോറം ചുവടെ ചേര്‍ക്കുന്നു. പ്രസ്തുത ഫോറം ഗസററഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി ഫിബ്രവരി 28 നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.

പെന്‍ഷന്‍ സാക്ഷ്യപത്രം

15 -വെള്ളാംഞ്ചിറ ഉപതെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം

കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡായ വെള്ളാംഞ്ചിറയില്‍ 14.02.2019 നടന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച ഫലപ്രഖ്യാപനത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ശ്രീ. കെ.മോഹനന്‍ 731 വോട്ടുകള്‍ക്ക് വിജയിച്ചു. സത്യപ്രതിജ്ഞ 16.02.2019 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഹാളില്‍ നടക്കുന്നതായിരിക്കും.

വാഹന പുനര്‍ലേല പരസ്യം

കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുളള  KL-13 R 1664 BOLERO XL 2WD-2006 മോഡല്‍ ജീപ്പ് 27/12/2018 ന് രാവിലെ 12 മണിക്ക് കല്ല്യശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ച് പരസ്യമായി ലേലം ചെയ്യുന്നുു.പ്രസ്തുത ആവശ്യത്തിലേക്ക് അന്നേ ദിവസം രാവിലെ 11 മണി വരെ സീല്‍ഡ് ടെണ്ടറും സ്വീകരിക്കുന്നതാണ്.

നോട്ടീസ്

വികസന സെമിനാര്‍

2019-20 വാര്‍ഷിക പദ്ധതി കരട് പദ്ധതി രേഖ അന്തിമമാക്കുന്നതിന് വികസന സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഇ.പി ഓമന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.പി ഷാജിര്‍,ബ്ലോക്ക് പഞ്ചായത്ത്
സ്റ്റാന്‍റിംഗ് കമ്മിററി ചെയര്‍പേഴ്സണ്‍ ഒ.വി. ഗീത എന്നിവര്‍ സംസാരിച്ചു. പഞ്ചവത്സര പദ്ധതി വികസന കാഴ്ച്ചപ്പാട് വൈസ് പ്രസിഡണ്ട് കെ. ലക്ഷ്മണനും കരട് പദ്ധതി നിര്‍ദ്ദേശങ്ങള്‍ വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.നിഷയും അവതരിപ്പിച്ചു. സെക്രട്ടറി കെ.വി പ്രാകശന്‍ സ്വാഗതവും പറഞ്ഞു.കെ.ജനാര്‍ദ്ദനന്‍ നന്ദി രേഖപ്പെടുത്തി .കെ.ബാലകൃഷ്ണന്‍ ചര്‍ച്ചകള്‍ ക്രോഡീകരിച്ചു സംസാരിച്ചു.

front working-grp

ഭിന്നശേഷി ഗ്രാമസഭ

2019-20 വാര്‍ഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരുടെ പദ്ധതികള്‍ തയ്യാറാക്കുന്നതിന് പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് ജൂബിലിഹാള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ 150 ഓളം ആളുകള്‍ പങ്കെടുത്തു. പദ്ധതിയെ കുറിച്ച് സജീവമായ ചര്‍ച്ച നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ഇ.പി ഓമന അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വി പ്രകാശന്‍ സ്വാഗതം പറഞ്ഞു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അമ്പിളി പദ്ധതി വിശദികരണം നടത്തി.

123