Archive for category Uncategorized

CFLTC- കണ്ണൂര്‍ യൂണിവേഴ്സിറ്റി പവലയന്‍ ഹാള്‍

കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കണ്ണൂര്‍ യൂണിവേഴ്സിറ്റി പവലയന്‍ ഹാള്‍ ഫസ്റ്റ് ലാന്‍ ട്രീറ്റ്മെന്‍റ് സെന്‍ററിനായി സജ്ജമായി. 100 പേര്‍ക്ക് കിടത്തി ചികിസ്തിക്കാനുള്ള സൌകര്യമാണ് ഒരുക്കിയിരിക്കുന്നത്.

No Comments

കോവിഡ് 19 - കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം ലഭ്യാക്കി

1

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന കമ്മ്യൂണിറ്റി കിച്ചണില്‍ വിവിധ വാര്‍ഡുകളില്‍ നിന്നും മെമ്പര്‍മാര്‍ നല്‍കിയ വിവരം അനുസരിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം അനുവദിനീയമായ ആളുകള്‍ക്ക് വളണ്ടിയര്‍മാര്‍ മുഖേനെ തൃപ്തികരമായ രീതിയില്‍ ഭക്ഷണ വിതരണം നടത്തി.
No Comments

അന്തിമ വോട്ടര്‍ പട്ടിക 2020

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ വോട്ടര്‍ പട്ടിക 2020 17/06/2020 ന് പ്രസിദ്ധീകരിച്ചു.

qt-haryana-election1

അന്തിമ വോട്ടര്‍ പട്ടിക 2020

No Comments

കമ്മ്യൂണിറ്റി കിച്ചണ്‍- ഗുണഭോക്തൃ പട്ടിക

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തനം ഭരണസമിതി വിലയിരുത്തി. വിവിധ വാര്‍ഡുകളില്‍ നിന്നും മെമ്പര്‍മാര്‍ നല്‍കിയ വിവരം അനുസരിച്ച് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം അനുവദിനീയമായ ആളുകള്‍ക്ക് വളണ്ടിയര്‍മാര്‍ മുഖേനെ തൃപ്തികരമായ രീതിയില്‍ ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും എത്തിച്ചു നല്‍കുന്നുണ്ട്. കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണ വിതരണം നടത്തിവരുന്ന അനുബന്ധമായി ചേര്‍ത്ത ഗുണഭോക്താക്കളുടെ പട്ടിക അംഗീകരിച്ചു.

കമ്മ്യൂണിറ്റി കിച്ചണ്‍- ഗുണഭോക്തൃ പട്ടിക- ഗുണഭോക്താക്കളുടെ പട്ടികക്കായി ഇവിടെ ക്ലീക്ക് ചെയ്യൂ….

No Comments

കോവിഡ് 19 പ്രതിരോധത്തിൽ കൈകഴുകലിന്റെ പ്രാധാന്യം?…

കൊറോണ ഉൾപ്പടെയുള്ള പകർച്ച വ്യാധികൾ തടയാനുള്ള മാർഗങ്ങളിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഹാൻഡ്‌ഹാൻഡ്‌ വാഷിങ് അഥവാ കൈ കഴുകൽ.... ഒരാളിൽ നിന്ന് മറ്റൊരാളിലേക്കു രോഗാണുക്കൾ പകരുന്നത് തടയാൻ ഇതിൽ പരം നല്ല ഒരു മാർഗം വേറെ ഇല്ല തന്നെ. ആവശ്യത്തിന് സോപ്പുപയോഗിച്ചു ഒഴുകുന്ന വെള്ളത്തിൽ അര മുതൽ ഒരു മിനിറ്റ് വരെ നീണ്ടു നിൽക്കണം കൈ കഴുകൽ. കൈ കഴുകാൻ തുടങ്ങുന്നതിനു മുൻപായി കയ്യിൽ അണിഞ്ഞിരിക്കുന്ന ആഭരണങ്ങൾ, വാച്ച് എന്നിവ ഊരി മാറ്റണം.

covid-handwash

No Comments

വസ്തു നികുതി പിഴ കൂടാതെ അടയ്ക്കുന്നതിനും ,വ്യാപാര ലൈസൻസ് ഉൾപ്പടെ വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടയ്ക്കുന്നതിനുമുള്ള അവസാന തിയതി 30.06.2020 വരെ ദീർഘിപ്പിച്ചു

property-tax-30-06-20202

കോവിഡ്-19 സാഹചര്യം പരിഗണിച്ച്‌ തദ്ദേശ സ്ഥാപനങ്ങളിൽ വസ്തു നികുതി പിഴ കൂടാതെ അടക്കുന്നതിനും ,വ്യാപാര ലൈസൻസ് ഉൾപ്പടെ വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും വിനോദ നികുതി അടയ്ക്കുന്നതിനുമുള്ള അവസാന തിയതി 30.06.2020 വരെ ദീർഘിപ്പിച്ച നൽകിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക കുടിശ്ശിക പിഴ ഒഴിവാക്കി അടയ്യ്ക്കുന്നതിനുള്ള സമയപരിധി 05.07.2020 വരെ ദീർഘിപ്പിച്ച ഉത്തരവായി.
No Comments

ജന്‍റില്‍ വുമണ്‍

കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, ജില്ലാ പോലീസ് എന്നിവര്‍ നടത്തുന്ന ജന്‍റില്‍ വുമണ്‍ സ്വയം പ്രതിരോധ പരിശീലനത്തിന്‍റെ ഉദ്ഘാടനം കല്ല്യാശ്ശേരിയില്‍ ബഹുമാനപ്പെട്ട ജില്ലാ പോലീസ് മേധാവി ശ്രീ. യതീഷ് ചന്ദ്ര ,ഐ.പി.എസ് നിര്‍വ്വഹിക്കുന്നു.

img-20200127-wa0011

No Comments

കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് - 2020 കരട് വോട്ടര്‍ പട്ടിക

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതു തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് G 13007 കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ 1 മുതല്‍ 18 വരെയുളള നിയോജക മണ്ഡലങ്ങളുടെ കരട്  വോട്ടര്‍ പട്ടിക 20/1/2020 തീയ്യതി കല്ല്യാശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഫീസ്,കല്ല്യാശ്ശേരി വില്ലേജ് ഓഫീസ്,കണ്ണൂര്‍ താലൂക്ക് ഓഫീസ്, കല്ല്യാശ്ശേരി ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്,കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന വിവരം അറിയിക്കുന്നു.

dte31

നോട്ടീസ് (Form 3) ഇവിടെ ക്ലിക്ക് ചെയ്യുക

കരട് വോട്ടര്‍ പട്ടികക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

No Comments

പുനര്‍വിവാഹം /വിവാഹം കഴിച്ചിട്ടില്ല - സാക്ഷ്യപത്രം

കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്താഫീസില്‍ നിന്നും ഇന്ദിരാഗാന്ധി ദേശീയ വിധവപെന്‍ഷന്‍/ 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ കൈപ്പറ്റുന്ന 60 വയസ്സില്‍ താഴെയുള്ള ഗുണഭോക്താക്കള്‍ പുനര്‍വിവാഹം /വിവാഹം കഴിച്ചിട്ടില്ല എന്നുള്ള സാക്ഷ്യപത്രം 2019 ഡിസംബര്‍ 31 നുമുമ്പായി പഞ്ചായത്താഫീസില്‍ ഹാജരാക്കേണ്ടതാണ് എന്ന് അറിയിക്കുന്നു.

<< ഫോറത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

No Comments

പെന്‍ഷന്‍ മസ്റ്ററിംഗ്- ക്യാമ്പ്

കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തില്‍ നിന്നും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ക്കായി താഴെ പറയുന്ന സ്ഥലങ്ങളില്‍ വച്ച് രാവിലെ 10 മണി മുതല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഗുണഭോക്താക്കള്‍ ആധാര്‍ കാര്‍ഡുമായി നേരിട്ട് ക്യാമ്പില്‍ പങ്കെടുത്ത് മസ്റ്ററിംഗ് പൂര്‍ത്തിയാക്കേണ്ടതാണ്.

<< ക്യാമ്പ് നടക്കുന്ന സ്ഥലവും സയമത്തിനുമായി ഇവിടെ ക്ലിക്ക് ചെയ്യുക.

No Comments