വിധവാ പെൻഷൻ ഗുണഭോക്താക്കളും 50 വയസ്സു കഴിഞ്ഞ അവിവാഹിതർക്കുള്ള പെൻഷൻ ഗുണഭോക്താക്കളും പുനര്‍ വിവാഹം ചെയ്തിട്ടില്ല /അവിവാഹിതരാണെന്നുള്ള സർട്ടിഫിക്കറ്റ് സമർപ്പിക്കുന്നതിലേക്ക് നിർദ്ദേശങ്ങൾ നല്കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സത്യപ്രസ്താവനയുടെ ഫോറം ചുവടെ ചേര്‍ക്കുന്നു. പ്രസ്തുത ഫോറം ഗസററഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി ഫിബ്രവരി 28 നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കേണ്ടതാണ്.
കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് 15ാം വാര്‍ഡായ വെള്ളാംഞ്ചിറയില് 14.02.2019 നടന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച ഫലപ്രഖ്യാപനത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ശ്രീ. കെ.മോഹനന് 731 വോട്ടുകള്‍ക്ക് വിജയിച്ചു. സത്യപ്രതിജ്ഞ 16.02.2019 ന് രാവിലെ 10.30 ന് പഞ്ചായത്ത് ഹാളില്‍ നടക്കുന്നതായിരിക്കും.
കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള KL-13 R 1664 BOLERO XL 2WD-2006 മോഡല്‍ ജീപ്പ് 27/12/2018 ന് രാവിലെ 12 മണിക്ക് കല്ല്യശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ച് പരസ്യമായി ലേലം ചെയ്യുന്നുു.പ്രസ്തുത ആവശ്യത്തിലേക്ക് അന്നേ ദിവസം രാവിലെ 11 മണി വരെ സീല്‍ഡ് ടെണ്ടറും സ്വീകരിക്കുന്നതാണ്.
2019-20 വാര്‍ഷിക പദ്ധതി കരട് പദ്ധതി രേഖ അന്തിമമാക്കുന്നതിന് വികസന സെമിനാര്‍ സംഘടിപ്പിച്ചു. സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഇ.പി ഓമന അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ പി.പി ഷാജിര്‍,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിററി ചെയര്‍പേഴ്സണ്‍ ഒ.വി. ഗീത എന്നിവര്‍ സംസാരിച്ചു. പഞ്ചവത്സര പദ്ധതി വികസന കാഴ്ച്ചപ്പാട് വൈസ് പ്രസിഡണ്ട് കെ. ലക്ഷ്മണനും കരട് പദ്ധതി നിര്‍ദ്ദേശങ്ങള്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.നിഷയും അവതരിപ്പിച്ചു. സെക്രട്ടറി കെ.വി പ്രാകശന് സ്വാഗതവും പറഞ്ഞു.കെ.ജനാര്ദ്ദനന് നന്ദി രേഖപ്പെടുത്തി .കെ.ബാലകൃഷ്ണന് ചര്‍ച്ചകള്‍ ക്രോഡീകരിച്ചു സംസാരിച്ചു.
2019-20 വാര്‍ഷിക പദ്ധതി രൂപീകരണത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരുടെ പദ്ധതികള്‍ തയ്യാറാക്കുന്നതിന് പ്രത്യേക ഗ്രാമസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് ജൂബിലിഹാള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ 150 ഓളം ആളുകള്‍ പങ്കെടുത്തു. പദ്ധതിയെ കുറിച്ച് സജീവമായ ചര്‍ച്ച നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് ഇ.പി ഓമന അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ വി പ്രകാശന് സ്വാഗതം പറഞ്ഞു. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ അമ്പിളി പദ്ധതി വിശദികരണം നടത്തി.
2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്.സി, ജനറല്‍ വിഭാഗങ്ങളിലെ വയോജനങ്ങള്‍ക്ക് അനുവദിച്ച കട്ടില് വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.പി ഓമന നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് കെ ലക്ഷ്മണ്‍ന് അദ്ധ്യക്ഷം വഹിച്ചു. സെക്രട്ടറി കെ വി പ്രകാശന് സ്വാഗതം പറഞ്ഞു. എം.വി രാജന് ,പി സ്വപ്നകുമാരി എന്നിവര്‍ ആശംസ അര്‍പ്പിച്ചു.
കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുളള KL-13 R 1664 BOLERO XL 2WD-2006 മോഡല്‍ ജീപ്പ് 30/11/2018 ന് രാവിലെ 11 മണിക്ക് കല്ല്യശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വച്ച് പരസ്യമായി ലേലം ചെയ്യുന്നുു.
കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് എല്ലാ വാര്‍ഡിന്റെയും ഗ്രാമസഭ താഴെ ചേര്‍ത്ത അജണ്ട പ്രകാരം 13.11.2018 ചൊവ്വാഴ്ച വൈകു. 3 മണി മുതല്‍ 18.11.2018 ഞായറാഴ്ച വരെ പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് ചേരുന്നതാണ്. ഗ്രാമസഭയില്‍ മുഴുവന്‍ വോട്ടര്‍മാരും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അജണ്ട
1. 2019-20 വാര്‍ഷിക പദ്ധതി കരട് നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കല്‍
2. 2018-19 വാര്‍ഷിക പദ്ധതി അവലോകനം
3. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ലാബര്‍ ബഡ്ജറ്റും ആക്ഷന്‍ പ്ലാനുംഅംഗീകരിക്കല്
4. 2018-19 വാര്‍ഷിക പദ്ധതി അന്തിമ ഗുണഭോക്തൃ പട്ടിക അംഗീകരിക്കല്‍
5. 2017-18 സാമൂഹ്യ പെന്ഷന് ഗുണഭോക്താക്കളെ അംഗീകരിക്കല്‍
6. ഓഡിറ്റ് റിപ്പോര്‍ട്ട്
2018-19 വര്‍ഷത്തെ വാര്‍ഷിക പദ്ധതിലുള്പ്പെടുത്തിയ വിവിധതരം ടെണ്ടറുകള്‍ അംഗീകരിച്ചു.