2014-ല്‍ കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ ഉള്‍പ്പെട്ടിരുന്ന കള്ളാര്‍ , പനത്തടി, കോടോം ബേലൂര്‍ , ബളാല്‍ , കിനാനൂര്‍ കരിന്തളം, വെസ്റ്റ്‌ എളേരി, ഈസ്റ്റ്‌ എളേരി എന്നീ ഗ്രമപഞ്ചായത്തുകളെ ഉള്‍പ്പെടുത്തി വെള്ളരിക്കുണ്ട് ആസ്ഥാനമാക്കി വെള്ളരിക്കുണ്ട് താലൂക്ക് രൂപീകരിക്കപ്പെട്ടിരിക്കുന്നു.2000 ഒക്ടോബര്‍ ഒന്നിനാണ് കള്ളാര്‍ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. കാസര്‍ഗോഡ് ജില്ലയില്‍ ഹോസ്ദുര്‍ഗ് താലൂക്കിലെ കാഞ്ഞങ്ങാട് ബ്ളോക്കില്‍പ്പെട്ടിരുന്ന കള്ളാര്‍ ഗ്രാമപഞ്ചായത്ത് ഇനി  മുതല്‍   വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലാണ്  വരുന്നത്.