അറിയിപ്പുകള്‍

fb_img_15088555292921751

—————————————————————————————————————————————————————–

“ ISO 9001 : 2015 Certified ”

—————————————————————————————————————————————–

പരോപകാരമേ പുണ്യം

പഞ്ചായത്ത്ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക.

അക്കൗണ്ട് നമ്പ൪

0028-03348817-190001

(കാത്തലിക് സിറിയ൯ബാങ്ക്,കാടുകുറ്റി ബ്രാഞ്ച്)

——————————————————————————————————————————————————————

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി - 2005 ല്‍ പാര്‍ലമെന്റ് നിയമം മൂലം നടപ്പിലാക്കിയ, ഭാരതത്തിലാകമാനം ഏറെ മാറ്റങ്ങള്‍ക്ക് വഴി വച്ച അതി വിപ്ലവകരമായ ഒരു പദ്ധതിയാണ്. നമ്മുടെ ഭാരതത്തിലെ അവിദഗ്ദരും കായിക അദ്ധ്വാന ശേഷി മാത്രം കൈമുതലായിട്ടുള്ള അനേക കോടി ദരിദ്ര ജനങ്ങള്‍ക്ക് അനുഗ്രഹമായി മാറിയ നിരവധി തൊഴില്‍ ദാന പദ്ധതികളില്‍ നിന്നും തികച്ചും വേറിട്ട്‌ നില്‍ക്കുന്നതും എടുത്ത് പറയേണ്ടുന്നതായ ഒട്ടനവധി സവിശേഷതകള്‍ ഉള്ളതുമായ പദ്ധതിയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. നിയമം മൂലം സാമാന്യ ജനങ്ങള്‍ക്ക് സാമ്പത്തിക വര്‍ഷത്തില്‍  100 തൊഴില്‍ ദിനം ഉറപ്പ് നല്‍കുന്ന ഈ പദ്ധതി ഏറ്റവും മികവുറ്റ രീതിയില്‍ പ്രയോഗത്തില്‍ വരുത്തിയ ഒരു പ്രദേശമാണ് കാടുകുറ്റി ഗ്രാമപഞ്ചായത്ത്‌. ഒരു കുടുംബത്തിനു വര്‍ഷത്തില്‍ നൂറ് ദിവസം തൊഴില്‍ ലഭിക്കുക എന്നത് ഒരു നിയമമായി വന്നപ്പോള്‍ ഇന്ത്യയിലെ പട്ടിണി പാവങ്ങള്‍ക്ക് ഇത് ആശ്വാസമായി. പോസ്റ്റ്‌ ഓഫീസ്, ബാങ്ക് എന്നിവ വഴിയുള്ള പണമിടപാട് തൊഴിലാളികളില്‍ സമ്പാദ്യ ശീലവും വളര്‍ത്തുന്നു. കുടുംബശ്രീ വഴിയുള്ള കൂട്ടായ്മയും ഈ രംഗത്തേക്ക് കടന്നു വരുവാന്‍ മടിച്ച് നിന്നിരുന്ന ഒരു വിഭാഗത്തെ ഈ രംഗത്തെത്തിക്കുവാനും കഴിഞ്ഞു.

കാടുകുറ്റി ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ 2008 ഏപ്രില്‍ മാസത്തില്‍ ആരംഭിച്ചിട്ടുള്ളതാണ്. ഓരോ വര്‍ഷം ചെല്ലുംതോറും ഫണ്ട്‌ ചെലവഴിക്കുന്ന കാര്യത്തിലും പഞ്ചായത്തിലെ പൊതുവായിട്ടുള്ള ആസ്തികളായ തോടുകള്‍, റോഡുകള്‍  കനാലുകള്‍, പൊതുസ്ഥാപനങ്ങള്‍, സ്കൂളുകള്‍, അംഗന്‍വാടികള്‍, തുടങ്ങിയവയുടെ സംരക്ഷണത്തിന്റെ കാര്യത്തിലും സ്വകാര്യ വ്യക്തികളുടെ കൃഷി ഭൂമിയിലും തരിശ് ഭൂമിയിലും ഉള്ള ഇടപെടല്‍ മൂലം കര്‍ഷകര്‍ക്കും സ്ത്രീ- പുരുഷ, വര്‍ഗ്ഗ-വര്‍ണ്ണ, പ്രായ ഭേദമന്യേ പഞ്ചായത്തിലെ ദരിദ്ര ജനങ്ങള്‍ക്കും കായിക ശേഷി ഇല്ലാത്തവര്‍ക്കും തൊഴില്‍ ലഭിക്കുമെന്നതിനാല്‍ ഈ പദ്ധതി വളരെ ഗുണപ്രദമാണ്. കാര്‍ഷിക മേഖലയിലും ചെറിയ തോതിലാണെങ്കിലും മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതിനു തൊഴിലുറപ്പ് പദ്ധതി മൂലം സാധിക്കുന്നു.


ജനപ്രതിനിധികള്‍

ക്രമനമ്പര്‍ പേര് വാര്‍ഡിന്‍റെ പേര്
1 ശ്രീ. കെ.സി. മനോജ് 1 - പാളയംപറമ്പ്
2 ശ്രീമതി. മെഴ്സി ഫ്രാന്‍സീസ് 2 - കാടുകുറ്റി
3 ശ്രീമതി. ഡെയ്സി ഫ്രാന്‍സീസ് 3 - വട്ടക്കോട്ട
4 ശ്രീ. വര്‍ക്കി 4 - ഗാന്ധിനഗര്‍
5 ശ്രീമതി. രാഖി സുരേഷ് 5 - പാമ്പൂത്തറ (ചെയര്‍പെഴ്സണ്‍ വികസന സ്റ്റാന്‍റിംഗ് കമ്മിറ്റി)
6 ശ്രീ. പി.സി. അയ്യപ്പന്‍ 6 - അന്നനാട് (വൈസ് പ്രസിഡണ്ട്)
7 ശ്രീമതി. മോളി തോമസ് 7 - ആറങ്ങാലി
8 ശ്രീ. രാജേഷ് കെ.എന്‍ 8 - കനാല്‍പാലം
9 ശ്രീമതി. ലിജി പി.വി. 9 - കാതിക്കുടം
10 ശ്രീ. വിമല്‍ കുമാര്‍ പി. 10 - പാറയം (ചെയര്‍മാന്‍ - ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി)
11 ശ്രീമതി. സീമ പത്മനാഭന്‍ 11 - ചെറാലക്കുന്ന്
12 ശ്രീമതി. ഡാലി ജോയ് 12 - കുലയിടം
13 ശ്രീമതി. പ്രിന്‍സി ഫ്രാന്‍സീസ് 13 - ചെറുവാളൂര്‍ (പ്രസിഡണ്ട്)
14 ശ്രീമതി. മോഹിനി കുട്ടന്‍ 14 - കല്ലൂര്‍ (ചെര്‍പെഴ്സണ്‍ - ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി)
15 ശ്രീ. ജാക്സണ്‍ വര്‍ഗ്ഗീസ്   15 - തൈക്കൂട്ടം
16 ശ്രീമതി. ജീജ സെബാസ്റ്റ്യന്‍ 16 - വൈന്തല

ഭക്ഷ്യഉപദേശക സമിതി

പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും താലൂക്ക് സപ്ളൈ ഓഫീസര്‍ കണ്‍വീനറുമായി  പഞ്ചായത്ത് തലത്തില്‍ ഭക്ഷ്യ ഉപദേശക വിജിലന്‍സ് സമിതികള്‍ രൂപീകരിച്ച് ഉത്തരവായി. വാര്‍ഡ് മെമ്പര്‍മാര്‍, അസംബ്ളിയില്‍ പ്രാതിനിധ്യമുള്ള രാഷ്ട്രീയകക്ഷി  പ്രതിനിധികള്‍, റേഷനിങ് ഇന്‍സ്പെക്ടര്‍, ലീഗല്‍ മെട്രോളജി, റവന്യൂ, ആരോഗ്യം, പഞ്ചായത്ത്, പൊലീസ് എന്നീ വകുപ്പുകളിലെ പ്രതിനിധികള്‍ സമിതി അംഗങ്ങളാണ്.രണ്ട് മാസത്തിലൊരിക്കല്‍ സമിതി യോഗം ചേര്‍ന്ന് റേഷന്‍വിതരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തേണ്ടതുണ്ട്.

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. കാര്‍ഷിക ജോലികള്‍ക്കും തൊഴിലുറപ്പു പദ്ധതിക്കും തൊഴിലാളികളെ കൃത്യമായി ബാങ്ക് നല്‍കും. അയല്‍ക്കൂട്ടംതല തൊഴില്‍ ടീമുകളും വാര്‍ഡുതല തൊഴില്‍ സമിതികളും ഈ സംവിധാനത്തിലുണ്ടാകും. വൈദഗ്ധ്യം ആവശ്യമുള്ളതും ഇല്ലാത്തതുമായ തൊഴിലുകളുടെ കണക്കെടുത്ത് തരം തിരിക്കുക, തൊഴില്‍ വൈദഗ്ധ്യമുള്ളവരുടെ പട്ടിക തയ്യാറാക്കി ഉപയോഗപ്പെടുത്തുക, തൊഴില്‍ ടീമുകള്‍ക്ക് പരിശീലനം നല്‍കുക, തൊഴിലുപകരണങ്ങള്‍ വാങ്ങുക, തൊഴിലാളികള്‍ക്ക് സമ്പാദ്യ സംവിധാനം, തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങളിലെ ശ്രദ്ധ തുടങ്ങിയവ ബാങ്കിന്റെ ചുമതലയാണ്. തൊഴിലാളികള്‍ക്ക് ചികിത്സാ സഹായം, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവയും ബാങ്ക് ഏര്‍പ്പെടുത്തും. വിത്തും വളവും ശേഖരിച്ച് കര്‍ഷകര്‍ക്ക് നല്‍കുക, ചെലവു കുറഞ്ഞ നിര്‍മ്മാണ രീതികളില്‍ പരിശീലനം നല്‍കുക, ലേബര്‍ ടീമുകള്‍ക്ക് യൂണിഫോമും ബാഡ്ജും നല്‍കുക തുടങ്ങിയവയും ബാങ്ക് ഏറ്റെടുക്കും. സമീപ വാസികളായ 10 മുതല്‍ 20 വരെ തൊഴിലാളികള്‍ ചേരുന്നതാണ് തൊഴില്‍ ടീം. വാര്‍ഡു തലത്തിലാണ് തൊഴില്‍ സമിതി രൂപീകരിക്കുക. വാര്‍ഡുതല തൊഴില്‍ സമിതികളുടെ  ഉപരി സംവിധാനമാണ് തൊഴില്‍ ബാങ്ക്. തൊഴിലുറപ്പിനു പുറമെയുള്ള പണികള്‍ക്കും തൊഴിലാളികളെ ബാങ്ക് നല്‍കും.