2019-20 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ ഫാറം

news-application-form-2019-20

2018-19 അംഗനവാടികള്‍ക്ക് സ്ഥലം വാങ്ങല്‍ ടെണ്ടര്‍ ക്ഷണിക്കുന്നു

tender-anganwadi-landtender-anganwadi-land

താത്കാലിക ഓവര്‍സീയര്‍ നിയമനം അഭിമുഖം

img_0001

കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് - ഭരണഭാഷാ വാരം

ഭരണഭാഷാ വാരം

2017-18 വാര്‍ഷിക പദ്ധതി ഗുണഭോക്തൃലിസ്റ്റ്

ലൈഫ് മിഷന്‍ - അപ്പീല്‍ അപേക്ഷകളിന്മേല്‍ കൂട്ടിചേര്‍ക്കപ്പെട്ട കരട് ഗുണഭോക്തൃ പട്ടിക

കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് ലൈഫ് മിഷന്‍ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് അപ്പീല്‍ അപേക്ഷകളിന്മേല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ട അര്‍ഹരായ ഭൂരഹിത ഭവന രഹിതരെയും ഭൂമിയുള്ള ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നു. ഒന്നാംഭാഗം നിലവിലുള്ള പട്ടികയും രണ്ടാം ഭാഗം അപ്പീല്‍ പ്രകാരം ഉള്‍പ്പെടുത്തിയവരുടെ പട്ടികയും പൊതുജനങ്ങള്‍ക്ക് പരിശോധനയ്ക്കായി :പഞ്ചായത്ത് ഓഫീസ്,   കുടുംബശ്രീ / ഐ.സി.ഡി.എസ് ഓഫീസ്, അംഗന്‍വാടികള്‍, വില്ലേജ് ഓഫീസുകള്‍,  ഹോമിയോ ഡിസ്പന്‍സറി കടപ്ലാമറ്റം, ആയ്യുര്‍വ്വേദ ഡിസ്പന്‍സറി വയലാ, വെറ്റിനറി ഡിസ്പന്‍സറി വയലാ എന്നിവിടങ്ങളില്‍ പരിശോധനയ്ക്ക് ലഭ്യമാണ്. ആയതിന്മേല്‍ ആക്ഷേപം ഉള്ളവര്‍ക്ക് 2017 സെപ്റ്റംബര്‍ 16 വരെ ബഹു. ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്.ലൈഫ് മിഷന്‍ കരട് ഗുണഭോക്തൃ ലിസ്റ്റ്

സംസ്ഥാനത്തെ എല്ലാ ഭവന രഹിതര്‍ക്കും സുരക്ഷിതവും മാന്യവുമായ  പാര്‍പ്പിട സൗകര്യം ഒരുക്കുന്നിനായുള്ള സംസ്ഥാന സര്‍ക്കാറിന്‍റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍  ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വ്വേ പ്രകാരമുള്ള ഭൂമിയുള്ള ഭവന രഹിതരുടെയും ഭൂരഹിത ഭവന രഹിതരുടെയും കരട് ഗുണഭോക്തൃ പട്ടിക ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു. ഗുണഭോക്താവിനെ സംബന്ധിച്ചുള്ള ആക്ഷേപങ്ങള്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറത്തില്‍ 2017 ആഗസ്റ്റ് മാസം 10-ാം തിയതി വരെ ഗ്രാമപഞ്ചാത്ത് ഓഫീസില്‍ സമര്‍പ്പിക്കാവുന്നതാണ്. ബന്ധപ്പെട്ട കുടുംബത്തിന്‍റെ കുടുംബ നാഥന്‍ / നാഥയ്ക്കും, പ്രായപൂര്‍ത്തിയായ കുടുംബാംഗങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും സേവന സന്നദ്ധരായ വ്യക്തികള്‍ക്കും  (1) അര്‍ഹതയുണ്ടായിട്ടും ലിസ്റ്റില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്നതിനോ (2) അനര്‍ഹരായ കുടുംബങ്ങളെ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്യുന്നതിനോ (3) അര്‍ഹതയുള്ള ഗുണഭോക്താക്കളുടെ വിവരങ്ങളിന്‍മേല്‍ തെറ്റ് തിരുത്തുന്നതിനോ  അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇപ്രകാരം അപ്പീല്‍ സമര്‍പ്പിക്കുമ്പോള്‍ അപ്പീല്‍ സംബന്ധിച്ച അര്‍ഹത തെളിയിക്കേണ്ടത് അപ്പീല്‍ നല്‍കുന്നവരുടെ ഉത്തരവാദിത്ത്വമായിരിക്കുന്നതാണ്. അപ്പീല്‍ അപേക്ഷകളിന്‍മേല്‍ തീരുമാനം കൈക്കൊണ്ട് ആഗസ്റ്റ് 20-ാം തിയതി ഗുണഭോക്താക്കളുടെ പട്ടിക പുന പ്രസിദ്ധീകരിക്കുന്നതുമാണ്.

ലൈസന്‍സ് അദാലത്ത്

പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് ഏല്‍പിക്കുന്നതിലേയ്ക്കായി ഡി&ഒ ലൈസന്‍സ് അദാലത്ത് 12/07/2017 നകം നടത്തണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള പഞ്ചായത്ത് ഡയറക്ടറുടെ 01/07/2017 ലെ കത്ത് പഞ്ചായത്ത് കമ്മിറ്റിയില്‍ വായിച്ചു. ആയത് പ്രകാരം ഡി&ഒ ലൈസന്‍സ് അദാലത്ത് വിജയപ്രദമാക്കുന്നതിനുവേണ്ടി വ്യാപാര വ്യവസായ പ്രതിനിധികളെയും ആരോഗ്യവകുപ്പ് അധികൃതരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒരു യോഗം 06/07/2017 11 എ.എം. ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ച് കൂട്ടുകയുണ്ടയി.  12/07/2017 ല്‍ ബുധനാഴ്ച രാവിലെ 10.30 മുതല്‍ 4 പി.എം. വരെ പഞ്ചായത്തില്‍ വച്ച് ലൈസന്‍സ് അദാലത്ത് നടത്തി ലഭിക്കുന്ന അപേക്ഷകളിന്മേല്‍ തീര്‍പ്പുകല്‍പിക്കുന്നതിനും തീരുമാനിച്ചു.

പെന്‍ഡിംഗ് ഫയല്‍ അദാലത്ത്

കടപ്ലാമറ്റം ഗ്രാമപഞ്ചായത്തില്‍ നിന്നും അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടും ആയതിന് തീര്‍പ്പുകല്‍പിച്ച് ലഭിക്കാതിരിക്കുകയും ചെയ്തവരുടെ പരാതികള്‍ പരിഹരിക്കുന്നതിനായി ജൂണ്‍ മാസം 29 തീയതിയില്‍ പെന്‍ഡിംഗ് ഫയല്‍ അദാലത്ത് നടത്തുന്നു. പരാതികള്‍ ആധാര്‍ കാര്‍ഡിന്‍റെ പകര്‍പ്പ്, ഏതെങ്കിലും ഐഡികാര്‍ഡിന്‍റെ പകര്‍പ്പ് , പരാതി പരിഹരിക്കുന്നതിനാവശ്യമായ രേഖകള്‍ സഹിതം മെയ് ജൂണ്‍ മാസം 25 വരെ പഞ്ചായത്താഫീസില്‍ സ്വീകരിക്കുന്നതാണ്. അപേക്ഷകര്‍ ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന് അറിയിക്കുന്നു

2017-18 വാര്‍ഷിക പദ്ധതി ഗ്രാമസഭാ നോട്ടീസ്

2017-18 GramSabha Notice