പഞ്ചായത്തിലൂടെ

കടമ്പനാട് ഗ്രാമപഞ്ചായത്ത് മലയോരജില്ലയായ പത്തനംതിട്ടയുടെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്നു. കടമ്പനാട് പഞ്ചായത്ത് കിഴക്കുനിന്നും പടിഞ്ഞാറോട്ടും തെക്ക് നിന്നു വടക്കോട്ടും ചെറിയ ചരിവില്‍ കിടക്കുന്നു. ഈ പ്രദേശത്തിന്റെ തെക്ക് വശത്ത് കൂടി കല്ലടയാറും വടക്ക് പടിഞ്ഞാറ് ഭാഗത്തുകൂടി പള്ളിക്കല്‍ ആറും ഒഴുകുന്നു. നിരവധി തോടുകളും കൈതോടുകളും ഈ രണ്ട് ആറ്റിലേക്ക് ഒഴുകി എത്തുന്നു. കടമ്പനാട് ഗ്രാമപഞ്ചായത്ത് പത്തനംതിട്ട ജില്ലയുടെ തെക്കേ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പഞ്ചായത്താണ്. കല്ലടയാറ് ഈ പ്രദേശത്തിന്റെ തെക്കുവശത്തുകൂടി ഒഴുകിപോകുന്നു. കുന്നിന്‍ പ്രദേശങ്ങളും സമതലപ്രദേശങ്ങളും നെല്‍വയലും ഉള്‍പ്പെട്ടതാണ് ഈ പഞ്ചായത്ത്. ഇവിടുത്തെ മുഖ്യ കൃഷി നെല്ലും, തെങ്ങും കപ്പയുമായിരുന്നു. മണ്ണടിക്ക് തിലകക്കുറിയായി മുഹമ്മദീയ ദേവാലയം കിഴക്കേയറ്റത്തും തൊട്ടടുത്തായി പഴയകാവു ക്ഷേത്രവും ഇന്ത്യന്‍ ക്രൈസ്തവ ചരിത്രത്തിന്റെ ആരംഭംകുറിക്കുന്ന സെന്റ് തോമസ് കത്തീഡ്രല്‍ പടിഞ്ഞാറുമായി സ്ഥിതിചെയ്യുന്നു. പത്തനംതിട്ട ജില്ല നിലവില്‍വരുന്നതിനു മുമ്പ് കൊല്ലം ജില്ലയുടെ ഏകദേശ മദ്ധ്യഭാഗത്തായിട്ടായിരുന്നു കടമ്പനാട് സ്ഥിതിചെയ്തിരുന്നത്. മലയോരജില്ലയുടെ രൂപീകരണത്തോടുകൂടി കടമ്പനാട് പത്തനംതിട്ട ജില്ലയുടെ തെക്കേ അറ്റത്തായി.