എറണാകുളം ജില്ലാ പഞ്ചായത്ത്‌ പുല്ലേപ്പടി ജില്ലാ ഹോമിയോ ആശുപത്രിയുടെ പ്രധാന കെട്ടിടം (ബ്ലോക്ക്-1) പൊളിച്ചു നീക്കം ചെയ്യുന്നതിന് ആശുപത്രി പരിസരത്ത് വെച്ച് 29.01.2014 തീയതി ഉച്ചക്ക് 2 മണിക്ക് പരസ്യമായി ലേല നടപടികള്‍ നടത്തുന്നു. ലേലത്തില്‍ പങ്കെടുക്കുവാന്‍ 1 മണിക്ക് മുന്പായി 6000 രൂപ നിരതദ്രവ്യം അടയ്ക്കേണ്ടതും ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നവര്‍ നിരതദ്രവ്യം ഉള്ളടക്കം ചെയ്ത് 1 മണിക്ക് മുന്‍പായി ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടതാണ്. താല്‍ക്കാലികമായി ലേലം ഉറപ്പിച്ചു കിട്ടുന്നവര്‍ ലേല തുകയുടെ മുന്നില്‍ ഒരു ഭാഗം (14.5% KVAT അടക്കം) സംഖ്യ അന്നുതന്നെ ആഫീസില്‍ അടയ്ക്കേണ്ടതും ആഫീസില്‍ നിന്നും നിര്‍ദ്ദേശിക്കുന്ന തീയതിക്കുള്ളില്‍ മുഴുവന്‍ തുകയും അടച്ചു ലേലം ചെയ്തു കെട്ടിടം പൂര്‍ണ്ണമായി പൊളിച്ച് നീക്കം ചെയ്തു നല്‍കേണ്ടതുമാണ്‌ . യാതൊരു കാരണങ്ങളും കൂടാതെ തന്നെ ലേലം റദ്ദ് ചെയ്യുന്നതിന് ജില്ലാ പഞ്ചായത്ത് അധിക്കരാമുള്ളതാണ് . കൂടുതല്‍ വിവരങ്ങള്‍ തമ്മനം എല്‍. എസ്.ജി.ഡി സബ് ഡിവിഷന്‍ , ഓഫീസിലെ എന്ജിനീയറിംഗ് വിഭാഗത്തില്‍ നിന്നും അറിയാവുന്നതാണ്