ഇ.ബി.-2/2013-14
എറണാകുളം ജില്ലാ പഞ്ചായത്ത് തമ്മനം എല്‍.എസ്.ജി.ഡി. ബില്‍ഡിംഗ് പരിസരത്തെ പഴയ ഇരുമ്പ് , മരം, ഉപയോഗശൂന്യമായ ഫര്ണിച്ചര്ഭാഗങ്ങള് എന്നിവ നീക്കം ചെയ്യുന്നതിന് ഓഫീസ് പരിസരത്തുവച്ച് 18.10.2013 തീയതി ഉച്ചയ്ക്ക് 2 മണിക്ക് പരസ്യമായി ലേല നടപടികള്‍ നടത്തുന്നു . ലേലത്തില്‍ പങ്കെടുക്കുന്നവര്‍ 1 മണിക്ക് മുന്‍പായി 1000/- രൂപ നിരതദ്രവ്യം അടയ്ക്കേണ്ടതും ക്വട്ടേഷന്‍ സമര്‍പ്പിക്കുന്നവര്‍ നിരതദ്രവ്യം ഉള്ളടക്കം ചെയ്ത് 1 മണിക്ക് മുന്‍പായി ക്വട്ടേഷന്‍ സമര്‍പ്പിക്കേണ്ടതും ആണ്. താല്‍ക്കാലികമായി ലേലം ഉറപ്പിച്ചു കിട്ടുന്നവര്‍ ലേല തുകയുടെ മൂന്നില്‍ ഒരുഭാഗം സംഖ്യ അന്നുതന്നെ ഓഫീസില്‍ അടയ്ക്കേണ്ടതും ഓഫീസില്‍നിന്നും നിര്ദ്ദേശിക്കുന്നതീയതിക്കുള്ളില് മുഴുവന്‍’ തുകയും അടച്ചു ലേലം ചെയ്ത സാധനസാമാഗ്രികള്‍ നീക്കംചെയ്ത് നല്‍കേണ്ടതുമാണ്. യാതോരുകാരണങ്ങളും കൂടാതെതന്നെ ലേലം റദ്ദാക്കുന്നതിനു ജില്ലാ പഞ്ചായത്തിനു അധികാരം ഉള്ളതാണ്. കൂടുതല്‍ വിവരങ്ങള്‍ തമ്മനം എല്‍.എസ്.ജി.ഡി., സബ്ഡിവിഷന് ഓഫീസിലെ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നിന്നും അറിയാവുന്നതാണ്
ഒപ്പ്
സെക്രട്ടറി
ജില്ലാ പഞ്ചായത്ത്
പകര്‍പ്പ് : നോട്ടിസ് ബോര്‍ഡുകള്‍
എക്സിക്ക്യൂട്ടീവ് എഞ്ചിനീയര്‍ , എല്‍.എസ്.ജി.ഡി. ഡിവിഷന്, എറണാകുളം