2020 തദ്ദേശ സ്വയംഭരണ വകുപ്പ് പൊതു തെരെഞ്ഞടുപ്പ് അന്തിമ വോട്ടര് പട്ടിക പ്രസിദ്ധീകരണം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  എരമം കുറ്റൂര്‍  ഗ്രാമപഞ്ചായത്തിലെ 1 മുതല്‍ 17 വരെയുള്ള വാര്‍ഡുകളിലെ  അന്തിമ  വോട്ടര്‍ പട്ടിക എരമം കുറ്റൂര്‍   ഗ്രാമപഞ്ചായത്ത് ഓഫീസ്, എരമംവില്ലേജ് ഓഫീസ് ,കുറ്റൂര്‍ വില്ലേജ് ഓഫീസ്  ,വെള്ളോറ  വില്ലേജ് ഓഫീസ്, പയ്യന്നൂര്‍  ബ്ലോക്ക് പഞ്ചായത്ത് , പയ്യന്നൂര്ർ താലൂക്ക് , കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍  പ്രസിദ്ധീകരിച്ചു.

വോട്ടര്‍ പട്ടിക കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

ഗ്രാമസഭാ യോഗം 2020

2020-21 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ടു ഗ്രാമസഭകള്‍ താഴെ പറയും പ്രകാരം നടത്തുന്നതിന് തീരുമാനിച്ചു.

വാര്‍ഡ് നം-തിയ്യതി -സമയം - സ്ഥലം

വാര്ഡ്  I -08/02/2020 - 2.00 മണി എരമം നോര്ത്ത് എല്‍.പി സ്കൂള്‍

വാര്ഡ്  I I - 08/02/2020 -2.00 മണി എരമം സൗത്ത് എല്‍.പി സ്കൂള്‍

വാര്ഡ്  I I I -09/02/2020 -  2.00 മണി കുറ്റൂര്‍ സാംസ്കാരിക നിലയം

വാര്ഡ്  -IV    09/02/2020 -  2.00 മണി പെരുവാമ്പ ഗവ .എല്‍ പി സ്കൂള്‍

വാര്ഡ് -V  08/02/2020 2.00 മണി SKVUP സ്കൂള്‍ ചട്ട്യോള്‍

വാര്ഡ് -VI  08/02/2020 - 2.00 മണി പെരുവാമ്പ ഗവ .എല്‍.പി സ്കൂള്‍

വാര്ഡ് -VII  01/02/2020  2.00 മണി കക്കറ ഗവ. യു.പി സ്കൂള്‍

വാര്ഡ് -VIII  01 /02/2020 2.00 മണി കായപ്പൊയില്‍ ഇ എം എസ് സ്മാരക വായനശാല

വാര്ഡ് -IX   06/02/2020  2.00 മണി മീനാക്ഷിയമ്മ ഓഡിറ്റോറിയം,വെള്ളോറ

വാര്ഡ് -X 05/02/2020 - 2.00 മണി മറിയംഓഡിറ്റോറിയം, പെരുമ്പടവ്

വാര്ഡ് -XI 02/02/2020 2.00 മണി എസ് .വി യു.പി സ്കൂള്‍ കരിപ്പാല്‍

വാര്ഡ് -XII 01/02/2020  2.00 മണി വെള്ളോറ യു.പി സ്കൂള്‍ വെള്ളോറ

വാര്ഡ് -XIII 04/02/2020 2.00 മണി കുറ്റൂര്‍ സാംസ്കാരിക നിലയം

വാര്ഡ് -XIV 09/02/2020 2.00 മണി ഗവ എല്‍.പി സ്കൂള്‍ മാതമംഗലം

വാര്ഡ് -XV 10/02/201 2.00 മണി ഗവ എല്‍.പി സ്കൂള്‍ മാതമംഗലം

വാര്ഡ്-XVI 07/02/2010 2.00 മണി പേരൂല്‍ യു.പി സ്കൂള്‍

വാര്ഡ് -XVII 06/02/2020 2.00 മണി പേരൂല്‍ യു.പി സ്കൂള്‍

2020 തദ്ദേശ സ്വയംഭരണ വകുപ്പ് പൊതു തെരെഞ്ഞടുപ്പ് കരട് വോട്ടര് പട്ടിക

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  എരമം കുറ്റൂര്‍  ഗ്രാമപഞ്ചായത്തിലെ 1 മുതല്‍ 17 വരെയുള്ള വാര്‍ഡുകളിലെ കരട് വോട്ടര്‍ പട്ടിക എരമം കുറ്റൂര്‍   ഗ്രാമപഞ്ചായത്ത് ഓഫീസ്, എരമംവില്ലേജ് ഓഫീസ് ,കുറ്റൂര്‍ വില്ലേജ് ഓഫീസ്  ,വെള്ളോറ  വില്ലേജ് ഓഫീസ്, പയ്യന്നൂര്‍  ബ്ലോക്ക് പഞ്ചായത്ത് , പയ്യന്നൂര്ർ താലൂക്ക് , കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ചു.

വോട്ടര്‍ പട്ടിക കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

സമഗ്രപൗരാവകാശ രേഖ 2018

സമഗ്രപൗരാവകാശ രേഖ 2018

നവകേരള മിഷന്‍ ശില്പശാല

നവകേരളം കർമ്മ പദ്ധതി ശില്‍പശാല

സംസ്ഥാന സര്‍ക്കാര്‍ മൂന്നാം വര്‍ഷത്തിലേക്ക് വിജയാരവങ്ങളോടെ മുന്നേറുന്ന ഈ ധന്യവേളയില്‍ നവകേരളം യാത്ഥാര്‍ത്ഥ്യമാക്കുക എന്ന ലക്ഷ്യേത്താടെ നടപ്പാക്കിവരുന്ന ജനകീയ മിഷനുകളുടെ പ്രവര്‍ത്തനം സജീവമായി പുരോഗമിക്കുകയാണ്. കേരളത്തെ ഹരിതാഭമാക്കാനുളള ഹരിതകേരളം, വിദ്യാഭ്യാസ ഉന്നതിക്ക് ഉതകുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, പാര്‍പ്പിട സ്വപ്നങ്ങള്‍ പൂവണിയിക്കുന്ന ലൈഫ്, ആരോഗ്യസമ്പുഷ്ട സമൂഹത്തെ സൃഷ്ടിക്കുന്ന ആര്‍ദ്രം എന്നീ നാല് മിഷനുകളുടെ പ്രവര്‍ത്തനം ഒന്നര വര്‍ഷം പിന്നിട്ടിരിക്കുന്നു. ഏതൊരു പദ്ധതിയുടെയും ആത്യന്തിക ഗുണഭോക്താവ് സാധാരണക്കാരനാകുമ്പോഴാണ് ആ പദ്ധതി സാര്‍ത്ഥകമായി എന്ന് നമുക്ക് പറയാനും വിലയിരുത്താനുമാകുക. ആ അര്‍ത്ഥത്തില്‍ നാല് മിഷനുകളും അതിന്‍റെ ലക്ഷ്യപ്രാപ്തിയിലേക്കാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നുത്. ഈ മഹത്സംരംഭങ്ങളുടെ വാര്‍ഷിക അവലോകനം നടത്തുന്നതിനും ഭാവിപരിപാടികള്‍ ചിട്ടപ്പെടുത്തുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷരുടെയും വകുപ്പുതല ചുമതലക്കാരുടെയും വികസന സ്ഥാപനമേധാവികളുടെയും ദ്വിദിന ശില്പശാല 2018 നവംബര്‍ 27,28 തീയതികളില്‍ തിരുവനന്തപുരത്ത് നാലാഞ്ചിറയിലെ ഗിരിദീപം കൺവെൻഷൻ സെന്‍ററില്‍ വച്ച് നടത്തുന്നു.

navakeralam-1