കോവിഡ് 19 - കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ആഹാരം നല്‍കിയവരുടെ ലിസ്റ്റ്

എലിക്കുളം ഗ്രാമ പഞ്ചായത്തില്‍ 2020 മാര്‍ച്ച് 28 മുതല്‍ കമ്മ്യൂണിറ്റി കിച്ചണ്‍ ആരംഭിച്ചു. ടി കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഉച്ചഭക്ഷണം നല്‍കിയവരുടെ ലിസ്റ്റ് ചുവടെ ചേര്‍ക്കുന്നു.

List

വികസന സെമിനാര്‍

എലിക്കുളം ഗ്രാമപഞ്ചായത്തിലെ ദൂരന്തനിവാരണ പദ്ധതിയുമായി ബന്ധപ്പെട്ട പ്രത്യേക വികസന സെമിനാര്‍ 28/02/2020 വെളളിയാഴ്ച രാവിലെ 10.30 ന് ഇളങ്ങുളം സെന്റ് മേരീസ് പളളി പാരീഷ് ഹാളില്‍ വച്ച് ചേരുന്നതാണ്.

എലിക്കുളം ഗ്രാമപഞ്ചായത്തിലെ 2020-21 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാര്‍ 04/03/2020 ബുധനാഴ്ച രാവിലെ 10.30 ന് ഇളങ്ങുളം സെന്റ് മേരീസ് പളളി പാരീഷ് ഹാളില്‍ വച്ച് ചേരുന്നതാണ്.

എ.ബി.സി റൂള്‍സ് - മോണിറ്ററിംഗ് കമ്മിറ്റി

എ.ബി.സി റൂള്‍സ് പ്രകാരം മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചത് സംബന്ധിച്ച ഉത്തരവും കമ്മിറ്റി തീരുമാനവും.
ഉത്തരവും കമ്മിറ്റി തീരുമാനവും

ടെണ്ടര്‍ പരസ്യം

എലിക്കുളം ഗ്രാമ പഞ്ചായത്ത് ലൈബ്രറിയിലേയ്ക്ക് പുസ്തകം വാങ്ങുന്നതിനായി അംഗീകൃത കരാറുകാരില്‍  നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചുകൊള്ളുന്നു.

Tender Notice

ഗ്രാമസഭ

2020-21 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട ഗ്രാമസഭ 15/01/2020 മുതല്‍ 23/01/2020 വരെ വിവിധ വാര്‍ഡുകളില്‍ വെച്ച് ചേരുന്നു.

Gramasabha Notice

ഗ്രാമസഭ - അറിയിപ്പ്

ജലസംരക്ഷണവുമായി ബന്ധപ്പെട്ട് ബഹു. പ്രധാനമന്ത്രിയുടെ സന്ദേശം, 2019-20 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ ലിസ്റ്റ് അംഗീകാരം, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഗുണഭോകതൃ ലിസ്റ്റ് അംഗീകാരം എന്നിവയ്ക്കായുള്ള ഗ്രാമസഭ 29/07/2019 മുതല്‍ 08/08/2019 വരെ വിവിധ വാര്‍ഡുകളില്‍…

യോഗ പരിശീലകരെ നിയമിക്കുന്നതിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു.

എലിക്കുളം ഗ്രാമ പഞ്ചായത്തും ഗവണ്‍മെന്റ് ആയുര്‍വ്വേദ ഡിസ്പെന്സറിയും സംയുക്തമായി നടപ്പിലാക്കുന്ന വനിതകള്‍ക്കുള്ള യോഗ പരിശീലന പദ്ധതിയിലേയ്ക്കായി യോഗ്യതയുള്ള പരിശീലകരെ ആവശ്യമുണ്ട്. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിഎന്‍വൈഎസ് ബിരുദം അല്ലെങ്കില്‍ സ്പോര്‍ട്സ് കൌണ്‍സില്‍ അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളോടുകൂടി 2019 ഫെബ്രുവരി 4 ന് 11 മണിയ്ക്ക് എലിക്കുളം ഗവ.ആയുര്‍വ്വേദ ഡിസ്പെന്‍സറിയില്‍എത്തിച്ചേരണമെന്ന് മെഡിക്കല്‍ ഓഫീസര്‍ , ഗവ.ആയുര്‍വ്വേദ ഡിസ്പെന്‍സറി, എലിക്കുളം അറിയിച്ചു.

2019-20 വാര്‍ഷികപദ്ധതി നിര്‍വ്വഹണം- വ്യക്തിഗത/ഗ്രൂപ്പ് തല ആനുകൂല്യങ്ങള്‍ക്കുളള അപേക്ഷ ക്ഷണിച്ചു.

പദ്ധതി സംബന്ധിച്ച നോട്ടീസ്

അപേക്ഷാ ഫോറം

2019-20 വാര്‍ഷികപദ്ധതി നിര്‍വ്വഹണം-  വ്യക്തിഗത/ഗ്രൂപ്പ് തല ആനുകൂല്യങ്ങള്‍ക്കുളള അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമുകള്‍ ഗ്രാമപഞ്ചായത്ത് ആഫിസ്, കൃഷി ആഫീസ്, മൃഗാശുപത്രി, ഗ്രാമസേവാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ഗ്രാമസഭകളില്‍ നിന്നും ലഭിക്കന്നതാണ്. പൂരിപ്പിച്ച അപേക്ഷാഫോമുകള്‍ തിരികെ ലഭിക്കേണ്ട അവസാന തീയതി  31/01/2019.

വികസന സെമിനാര്‍

എലിക്കുളം ഗ്രാമ പഞ്ചായത്തിന്‍റെ 2019-20 വാര്‍ഷിക പദ്ധതി വികസന സെമിനാര്‍ 2018 നവംബര്‍ 30 വെള്ളിയാഴ്ച 11 മണിയ്ക്ക് കെ.വി.എല്‍.പി സ്കൂള്‍, ഇളങ്ങുളം വെച്ച് നടന്നു.

ലൈഫ് മിഷന്‍ രണ്ടാംഘട്ടം - പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ദാനകര്‍മ്മം

നവകേരളം കര്‍മ്മപദ്ധതിയില്‍ പാര്‍പ്പിടമേഖലയ്ക്കായുള്ള ലൈഫ് മിഷന്‍ രണ്ടാം ഘട്ട ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി എലിക്കുളം ഗ്രാമ പഞ്ചായത്തില്‍ പൂര്‍ത്തീകരിച്ചിട്ടുള്ള ഭവനങ്ങളുടെ താക്കോല്‍ദാനകര്‍മ്മം 2018 നവംബര്‍ 26 - ാം തീയതി തിങ്കളാഴ്ച 4 മണിയ്ക്ക് കെ.വി.എല്‍.പി.ജി സ്കൂളില്‍ വെച്ച് അഡ്വ. വി എസ് സുനില്‍കുമാര്‍ (ബഹു. സംസ്ഥാന കൃഷി വകുപ്പ് മന്ത്രി) നിര്‍വ്വഹിച്ചു.