ഡിജിറ്റൽ  വിവര ശേഖരണം വൊളണ്ടിയർമ്മാരെ ആവശ്യമുണ്ട്


എടവക ഗ്രാമ പഞ്ചായത്ത് പരിധിയിൽ പ്രളയവും,മണ്ണിടിച്ചിലും മൂലം വീടുകൾ, കടകൾ  മറ്റ് സ്ഥാപനങ്ങള്‍   എന്നിവയ്ക്ക് സംഭവിച്ചിട്ടുള്ള നാശനഷ്‌ടങ്ങളുടെ  വിവരങ്ങള്‍ ഡിജിറ്റൽ  വിവര ശേഖരണം നടത്തുന്നതിന്  ” ദുരന്തം കെടുതി തീർത്ത ഇടങ്ങളിൽ ചെന്ന് “റീബിൽഡ്‌ കേരള” എന്ന ആപ്പ്‌ ഉപയോഗിച്ച്‌ വിവരശേഖരണം ന്നടത്താൻ ” എടവക ഗ്രാമ പഞ്ചായത്തിലേക്ക് സന്നദ്ധരായ  വൊളണ്ടിയർ മാരെ ആവശ്യമുണ്ട്.ഇപ്രകാരം  തയ്യാറുള്ള ക്യാമറയോടുകൂടിയ ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ ഉള്ള സന്നദ്ധ പ്രവര്‍ത്തകര്‍ www.volunteers.rebuild.kerala.gov.in പോര്‍ട്ടലില്‍  എടവക ഗ്രാമപഞ്ചായത്തില്‍ സേവനം  ചെയ്യാന്‍ സന്നദ്ധത അറിയിച്ച് രജിസ്റ്റർ ചെയ്തതിന് ശേഷം എടവക ഗ്രാമപഞ്ചായത്തുമായി ബന്ധപ്പെടുക.

Official App to collect the details of the houses/buildings which are damaged in the disaster.

To be used by Government allocated Volunteers only !

Rebuild Kerala

പ്രളയ ബാധിതർക്ക് നഷ്ടം രേഖപ്പെടുത്താൻ സർക്കാരിന്റെ പുതിയ മൊബൈല്‍ ആപ്പ്

പ്രളയദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളുടെ ഡിജിറ്റല്‍ വിവരശേഖരണം നടത്തുന്നതിന് ഐ.ടി. വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ മൊബൈല്‍ ആപ്പ് തയ്യാറായി. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും ഭാഗികമായി തകര്‍ന്നവര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
സാങ്കേതിക വൈദഗ്ധ്യമുളള സന്നദ്ധപ്രവര്‍ത്തകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനും തങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനം രേഖപ്പെടുത്താനും www.volunteers.rebuild.kerala.gov.in പോര്‍ട്ടലില്‍ സൗകര്യമുണ്ടായിരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്ന വളണ്ടിയര്‍മാരെ ബന്ധപ്പെട്ട ഇടങ്ങളില്‍ വിന്യസിക്കും. ഇവര്‍ക്കു മാത്രമേ നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ rebuildkerala മൊബൈല്‍ ആപ്പില്‍ ശേഖരിക്കാന്‍ കഴിയൂ. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ rebuildkerala IT Mission സെര്‍ച്ച് ചെയ്താല്‍ ആപ്പ് ലഭ്യമാകും.
വീടുകള്‍ പൂര്‍ണ്ണമായും നഷ്ടപ്പട്ടവര്‍, വീടും പുരയിടവും നഷ്ടമായവര്‍, വീട് ഭാഗികമായി കേട് വന്നവര്‍ എന്നിങ്ങനെ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ ആപ്ലിക്കേഷനിലൂടെ കഴിയും; ഒപ്പം ഗുണഭോക്താവിനെ എളുപ്പം കണ്ടെത്താവുന്ന രീതിയില്‍ സ്ഥലത്തിന്‍റെ ലൊക്കേഷനും (ജിയോ ടാഗിങ്) ഫോട്ടോയും അപ്‌ലോഡ് ചെയ്യാം. തകര്‍ന്ന വീടുകളെ 15 ശതമാനം നഷ്ടം നേരിട്ടവര്‍, 16-30 ശതമാനം, 31-50 ശതമാനം, 51-75 ശതമാനം, എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്. 75 ശതമാനത്തില്‍ കൂടുതലുളള നഷ്ടത്തെ പൂര്‍ണ്ണ നഷ്ടമായി കണക്കാക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലെയ്സണ്‍ ഓഫീസര്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കും. നിർമ്മാണ പ്രവൃത്തിയുടെ  പുരോഗതി വിലയിരുത്താനും ആപ്പിലൂടെ കഴിയും.

വി ഫോർ വയനാട് – മിഷൻ ക്ലീന്‍ വയനാട് -എടവക ഗ്രാമപഞ്ചായത്ത്

വയനാട് ജില്ലയില്‍ പ്രളയാനന്തരമുണ്ടായ ജൈവ-അജൈവ  മാലിന്യങ്ങള്‍  ബഹുജന പങ്കാളിത്തത്തോടെ ശേഖരിച്ച്  സംസ്കരിക്കുക എന്ന ലക്ഷ്യത്തോടെ 2018 ആഗസ്റ്റ് മാസം  30 ന് നടന്ന ശുചീകരണ യജ്ഞത്തില്‍ ഗ്രാമപഞ്ചയത്തിലെ മുഴുവന്‍ വാർഡുകളിലും രാവിലെ 7.30 മുതല്‍ രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. എടവക  പി.എച്ച്.സി യുടെ നേതൃത്വത്തില്‍    ശുചീകരണ പ്രവർത്തനങ്ങളിൽ വേണ്ട മുൻകരുതലുകൾ എന്തെല്ലാമാണെന്ന് ആരോഗ്യവകുപ്പ് ജീവനക്കാർ   വളണ്ടിയര്‍മാര്‍ക്ക്   ബോധവല്‍ക്കരണം നടത്തുകയും ,എലിപ്പനി നേരിടാനുള്ള  പ്രതിരോധ ഗുളികകൾ  കൊടുക്കുകയും ചെയ്തു.
രാവിലെ 9 മണിയോട് കൂടി എല്ലാവർഡുകളിലും ശുചീകരണ പ്രവർത്തനങ്ങള്‍ ആരംഭിച്ചു.എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി ഉഷാവിജയന്‍ ദ്വാരകയില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ,മറ്റു ജനപ്രതിനിധികള്‍,  ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ.ഇ.കെ ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.  വാര്‍ഡുതലത്തിലുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡ് മെമ്പര്‍മാരുടെ നേതൃത്വത്തില്‍ 19 വാര്‍ഡുകളിലും നടന്നു.
ശുചീകരണ യജ്ഞത്തില്‍  വിവിധ  രാഷ്ട്രീയ  പാർട്ടി സംഘടനകള്‍, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികള്‍
സര്‍ക്കാര്‍ ജീവനക്കാര്‍,വ്യാപാരി  വ്യവസായികള്‍,   അംഗണ്‍വാടി ടീച്ചര്‍മാര്‍, യുവജന സംഘടനകള്‍,   വിദ്യാര്‍ത്ഥികള്‍, ആശാവര്‍ക്കര്‍മാര്‍  ,എന്‍.എസ്.എസ്, എന്‍.സി.സി, സ്റ്റുഡന്‍റ്  പോലീസ് കേഡറ്റ്,    വാർഡ് തല  കോ-ഓർഡിനേഷന്‍ കമ്മിറ്റി അംഗങ്ങള്‍, സാക്ഷരതാ പ്രേരക്മാര്‍, സന്നദ്ധ പ്രവർത്തകര്‍ തുടങ്ങി 2548 ഓളം ആളുകള്‍  പങ്കെടുത്തു. ശുചീകരണ യജ്ഞത്തിന്‍റെ ഭാഗമായി  ജൈവ അജൈവ മാലിന്യങ്ങള്‍  ശേഖരിച്ചു.

മിഷൻ ക്ലീന്‍ വയനാട്

വി ഫോർ വയനാട് – മിഷൻ ക്ലീന്‍  വയനാട് -എടവക ഗ്രാമപഞ്ചായത്ത്

ആകെ രജിസ്റ്റർ ചെയ്ത അംഗങ്ങൾ  - 2548

വിവിധ രാഷ്ട്രീയ പാര്ട്ടി  സംഘടനകള്‍  - 99

കുടുംബശ്രീ പ്രവര്ത്ത കര്‍ 754

MGNREGA  തൊഴിലാളികള്‍ 794

മഹിളാ സംഘടനകള്‍ 6

യുവജന സംഘടനകള്‍ 39

ജനപ്രതിനിധികൾ 26

വിദ്യാര്ത്ഥി   പ്രസ്ഥാനങ്ങള്‍ 92

ട്രേഡ് യൂണിയന്‍ സംഘടനകള്‍ 1

വയോജനങ്ങള്‍ 43

സര്ക്കാങര്‍ ജീവനക്കാര്‍/ പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ 92

സ്വകാര്യമേഖലയിലെ ജീവനക്കാര്‍21

NSS 43

NCC 10

SPC 7

. സ്ക്കൗട്സ്& ഗൈഡ്സ് 67

ആശാ വര്ക്കകര്മാകര്‍ 21

അംഗന്വാകടി ജീവനക്കാര്‍ 61

NGOS 8

വ്യാപാരി വ്യവസായികള്‍ 87

സന്നദ്ധ സംഘടനകള്‍ 90

മറ്റുള്ളവര്‍ 187


ശുചീകരണ പ്രവർത്തനങ്ങള്‍

പൊതു സ്ഥാപനങ്ങള്‍ 85

പൊതു സ്ഥലങ്ങള്‍ 63

ശുചീകരിച്ച കോളനികൾ 16

ഓടകള്‍ 36

തോടുകള്‍ 12

കുളങ്ങള്‍ 11

കിണറുകള്‍

സ്വകാര്യ ഉടമസ്ഥത 21

പൊതു ഉടമസ്ഥത 3


ക്ലോറിനേഷന്‍ നടത്തിയ കിണറുകളുടെ എണ്ണം

സ്വകാര്യ ഉടമസ്ഥത 672

പൊതു ഉടമസ്ഥത 72

പുറമ്പോക്ക്  9

പൊതു ജലാശയങ്ങള്‍  3

ദുരിതാശ്വാസ ക്യാമ്പുകള്‍  5

വീടുകള്‍  177


ഇ-വേസ്റ്റ് 155 (Kg)

പ്ലാസ്റ്റിക്ക് 1134(Kg)

മറ്റുള്ളവ 5470(Kg)

വി ഫോർ വയനാട് – മിഷന്‍ ക്ലീന്‍ വയനാട് -10

എടവക ഗ്രാമപഞ്ചായത്തിലെ 10 ാം   രജിസ്ട്രേഷൻ നടപടികൾ..

10

വി ഫോർ വയനാട് – മിഷന്‍ ക്ലീന്‍ വയനാട് -14

എടവക ഗ്രാമപഞ്ചായത്തിലെ 14 ാം   രജിസ്ട്രേഷൻ നടപടികൾ..

1


വി ഫോർ വയനാട് – മിഷന്‍ ക്ലീന്‍ വയനാട് -4

എടവക ഗ്രാമപഞ്ചായത്തിലെ 4 ാം   രജിസ്ട്രേഷൻ നടപടികൾ..

വി ഫോർ വയനാട് – മിഷന്‍ ക്ലീന്‍ വയനാട് -

വാർഡ്‌ - 2 മിഷൻ ക്ലീൻ രജിസ്ട്രേഷൻ ആരംഭിച്ചു.
1

വി ഫോർ വയനാട് – മിഷന്‍ ക്ലീന്‍ വയനാട് -17

വാർഡ് 17 ലെ രജിസ്ട്രേഷൻ പുരോഗമിക്കുന്നു. രാവിലെ 8.30 ന് 26 പേർ രജിസ്റ്റർ ചെയ്തു  സ്ഥലം 4 സെൻറ് കോളനി.

17

വി ഫോർ വയനാട് – മിഷന്‍ ക്ലീന്‍ വയനാട് -9

എടവക ഗ്രാമപഞ്ചായത്തിലെ 9 ാം   രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു..

1

വി ഫോർ വയനാട് – മിഷന്‍ ക്ലീന്‍ വയനാട് -5

എടവക ഗ്രാമപഞ്ചായത്തിലെ 5 ാം   രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു..ചാമാടി പൊയിൽ  വാർഡ് 5 രജിസ്ട്രേഷൻ