ഇടമലക്കുടിയുടെ വികസനത്തിന് സമഗ്ര പദ്ധതി

ഇടമലക്കുടിയുടെ വികസനത്തിന് സമഗ്ര പദ്ധതി

കേരളത്തിലെ ഏക ആദിവാസി ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയുടെ സമഗ്രവികസനത്തിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മാര്‍ച്ച് 13ന് ചേര്‍ന്ന യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ടതാണ് പദ്ധതി. ഓരോ വകുപ്പിനും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കും.

പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഓഫീസ് അടിയന്തരമായി ഇടമലക്കുടിയിലേക്ക് മാറ്റും. കഴിയുന്നതും പരമ്പരാഗത സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കണം ഇവിടെ കെട്ടിടങ്ങള്‍ നിര്‍മിക്കേണ്ടത്. ഇടമലക്കുടിയില്‍ പുതിയ ഹെല്‍ത്ത് സെന്‍റര്‍ സ്ഥാപിക്കും. നിലവിലുള്ള എല്‍പി സ്കൂള്‍ യുപി ആയി ഉയര്‍ത്തും. പത്താം ക്ലാസ് പാസായ തദ്ദേശവാസികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ഏര്‍പ്പെടുത്തും. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ആരംഭിക്കും. ശുദ്ധജലം, റോഡ്, വൈദ്യുതി എന്നിവ ലഭ്യമാക്കുന്നതിനും പദ്ധതികളുണ്ട്. എല്ലാ അംഗനവാടി കെട്ടിടങ്ങളും സമയബന്ധിതമായി പൂര്‍ത്തിയാക്കും. അംഗനവാടികളില്‍ തദ്ദേശവാസികളായ ആദിവാസികളെ വര്‍ക്കര്‍മാരായി നിയമിക്കും. ലൈഫ് മിഷന്‍റെ ഭാഗമായി ഇടമലക്കുടിയില്‍ സമ്പൂര്‍ണ ഭവന പദ്ധതി നടപ്പാക്കാനും തീരുമാനിച്ചു. വിവിധ പദ്ധതികള്‍ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിന് ദേവികുളം സബ് കലക്ടറെ സ്പെഷല്‍ ഓഫീസറായി നിയമിക്കാനും തീരുമാനിച്ചു.

ഇടമലക്കുടി ഗ്രാമപഞ്ചായത്തിന് പ്രത്യേക പാക്കേജ് – വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതു സംബന്ധിച്ച്.

വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ 26/03/2014 ചേര്‍ന്ന യോഗത്തില്‍ ഇടുക്കി ജില്ലയിലെ വനാന്തരങ്ങളില്‍ സ്ഥിതിചെയ്യുന്നസംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ്ഗ ഗ്രാമപഞ്ചായത്തായ  ഇടമലക്കുടിയിലെ ആദിവാസിവിഭാഗത്തില്‍പെട്ടവരുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനു  പ്രത്യേക പാക്കേജ് ഉത്തരവ്

കൂടുതല്‍ വിവരങ്ങള്‍ ( സ.ഉ(ആര്‍.ടി) 1093/2014/തസ്വഭവ )

വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ 26/03/2014 ന്  ചേര്‍ന്ന യോഗത്തിലെ 2.4 -ാം നമ്പര്‍ തീരുമാനം

ജനന സര്‍ട്ടിഫിക്കറ്റ് വിതരണ അദാലത്ത്‌

കേരളത്തില്‍ ജനന-മരണ-വിവാഹ രജിസ്ട്രേഷനുകള്‍ ഇലക്ട്രോണിക്കായി നിര്‍വഹിക്കുന്നത് ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍റെ സേവന സിവില്‍ രജിസ്ട്രേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ചാണ്. ഇടമലക്കുടി ഗ്രാമപഞ്ചായത്തില്‍ വൈദ്യുതി, കണക്ടിവിറ്റി, ഗതാഗത സൗകര്യം എന്നിവ ലഭ്യമല്ലാത്തതിനാല്‍ പഞ്ചായത്തിന്‍റെ താല്‍ക്കാലിക ഓഫീസ് ദേവികുളത്താണ് സ്ഥിതി ചെയ്യുന്നത്. ദേവികുളത്ത് സ്ഥാപിച്ചിട്ടുള്ള താല്‍ക്കാലിക ഓഫീസില്‍ കമ്പ്യൂട്ടറും മറ്റ് അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ച് പഞ്ചായത്ത് ഓഫീസ് കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.  സുലേഖ, സേവന പെന്‍ഷന്‍, സചിത്ര (ആസ്തി) തുടങ്ങിയ ആപ്ലിക്കേഷനുകള്‍ ഇവിടെ വിന്യസിപ്പിച്ചിട്ടുണ്ട്.

വനാന്തര പ്രദേശമായതിനാലും, ഭൂരിഭാഗം പ്രസവങ്ങളും കുടികളില്‍ തന്നെ നടക്കുന്നതിനാലും, രജിസ്ട്രേഷന്‍ യൂണിറ്റുകളില്‍ എത്തിപ്പെടാന്‍ കഴിയാത്തതിനാലും, രജിസ്ട്രേഷന്‍ സംബന്ധമായ അറിവില്ലായ്മയും കാരണം ഇടമലക്കുടിയില്‍ നടന്നിട്ടുള്ള പല  ജനനങ്ങളും നിശ്ചിത സമയത്ത് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതിരുന്നിട്ടുണ്ട്.  അത്തരം ജനനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടി മാതൃകാപരമായ ഒരു പ്രവര്‍ത്തനം ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തില്‍ 24/07/2012 -ല്‍ നടത്തുകയുണ്ടായി.  പെട്ടിമുടിയില്‍ വെച്ച് നടന്ന അദാലത്ത് ക്യാമ്പില്‍ വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, ആര്‍.ഡി.ഒ ഓഫീസ്, മൂന്നാര്‍ ഗ്രാമപഞ്ചായത്ത്, പബ്ലിക് നോട്ടറി, വെണ്ടര്‍, ഗസറ്റഡ് ഓഫീസര്‍, ഇടമലക്കുടി ഗ്രാമപഞ്ചായത്ത്, ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥര്‍ അപേക്ഷകള്‍ സ്വീകരിച്ച് കാലതാമസം വന്നിട്ടുള്ള രജിസ്ട്രേഷനുകള്‍ക്ക് അംഗീകാരം നല്‍കി കമ്പ്യൂട്ടര്‍ രജിസ്ട്രേഷന്‍ നടത്തി ജനന സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.  100 അപേക്ഷകള്‍ ലഭിച്ചതില്‍ 36 എണ്ണം അനുവദിക്കുകയും 20 എണ്ണം രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും ചെയ്തു.  ഇതോടെ ജനന-മരണ രജിസ്ട്രേഷന്‍ 24/07/2012 മുതല്‍ ഇലക്ട്രോണിക്കായി നിര്‍വ്വഹിച്ചു തുടങ്ങി.  ഘഏണഅച കണക്ടിവിറ്റി ലഭിച്ചിട്ടുള്ളതിനാല്‍ സ്റ്റേറ്റ് ഡാറ്റാ സെന്‍ററിലേക്ക് രജിസ്ട്രേഷന്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുകയും സര്‍ട്ടിഫിക്കറ്റുകള്‍ വെബ്സൈറ്റില്‍ (www.cr.lsgkerala.gov.in) നിന്നും ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.

sevana-adalath-edy

sevana-adalath-edy02

Birth registration adalat

പഞ്ചായത്ത്

പഞ്ചായത്ത്