ലൈഫ് - താക്കോല്‍ദാന ചടങ്ങ്

ലൈഫ് ഭവനനിര്മ്മാണ പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ദാന ചടങ്ങ് 18/07/2019 ന് എടക്കര പഞ്ചായത്ത് ഓഫീസ് സാംസ്കാരിക നിലയത്തില്‍ വെച്ച് നടത്തപ്പെട്ടു.

img-20190718-wa0008img-20190718-wa0016img-20190718-wa00111img-20190718-wa0010

2019-20 ബഡ്ജറ്റ്

എടക്കര ഗ്രാമപഞ്ചായത്ത് 2019-20 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റ് 13/02/2019 ന് വൈസ് പ്രസിഡന്റ് കബീര്‍ പനോളി അവതരിപ്പിച്ചു. 16.02.2019 ന് ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ ബഡ്ജറ്റ് അംഗീകരിക്കുകയും ചെയ്തു.

195673575/- രൂപയുടെ വരവും 193840628/- രൂപയുടെ ചെലവും 1832947/- രൂപയുടെ നീക്കിയിരിപ്പുമുള്ള മിച്ച ബഡ്ജറ്റാണ് അവതരിപ്പിച്ചത്. ഇതില്‍ 56309828/- രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ പ്ലാനിംഗ് ബോര്‍ഡിന്‍റെ അംഗീകാരവും ലഭിച്ച് കഴിഞ്ഞു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആലീസ് അമ്പാട്ട് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാരായ അബ്ദുള്‍ ഖാദര്‍, അന്‍സാര്‍ ബീഗം, ആയിഷക്കുട്ടി, മെമ്പറുമാരായ ഹുസൈന്‍.പി, സന്തോഷ് കപ്രാട്ട്, കവിത ജയപ്രകാശ്, സരള രാജപ്പന്‍, ദീപ ഹരിദാസ്, ഉഷാ രാജന്‍ വില്യംസ്, ഷൈനി അജേഷ്, റോയി വര്‍ഗ്ഗീസ്, പഞ്ചായത്ത് സെക്രട്ടറി-ഇന്‍-ചാര്‍ജ് മുരളീധരന്‍.പി എന്നിവര്‍ സംസാരിച്ചു.

budget

‘Smart Edakkara’ മൊബൈല്‍ ആപ്ലിക്കേഷന്‍

*എടക്കരയെ ഇനി ഒറ്റ ടെച്ചിൽ കൂടുതലറിയാം*

smart-edakkara-mobile-app

വിവര സാങ്കേതിക വിദ്യ ഗതിവേഗം വളരുന്ന കാലത്ത് എടക്കരയെ ഒറ്റ ടെച്ചിൽ കൂടുതൽ അറിയാനുള്ള ന്യൂതന സംരംഭമാണ് *smart Edakkara* മൊബൈൽ ആപ്ലിക്കേഷൻ.
ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ anar group വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഒ.ടി ജെയിംസ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആലീസ് അമ്പാട്ടിന് നൽകി നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്തിന്റെ അറിയിപ്പുകൾക്കൊപ്പം ബ്ലഡ്ബാങ്ക്, ടൂറിസം, ചരിത്രം, മെഡിക്കൽ രംഗത്തെ സമഗ്ര വിവരങ്ങൾ, ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങിയ അത്യാവിശ്യ നമ്പറുകൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ എന്നിവ ആപ്പിൽ ലഭ്യമാണ്. പൊതുജനങ്ങൾക്ക് നിത്യജീവിതത്തിൽ ഉപകരിക്കുന്ന അത്യാവശ്യ ഫോൺ നമ്പറുകൾ സൗകര്യം എന്നിവയും *Smart Edakkara* വിരൽത്തുമ്പിൽ എത്തിക്കും. ബ്ലഡ് ബാങ്കിൽ എല്ലാ ഗ്രൂപ്പുകളിലെ രക്തദാതാക്കളെയും പൊതുജനങ്ങൾക്ക് നേരിട്ട് വിളിക്കാം. രക്തം ദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ പേരും ഫോൺ നമ്പറും രജിസ്റ്റർ ചെയ്യാനാകും. എടക്കരയുടെ ടൂറിസം കേന്ദ്രങ്ങളിലേക്ക് ആപ്പ് വഴി അനായാസം എത്തിപ്പെടാനാകും. വീട്ടിലേക്കുള്ള ജോലിക്കാരെ കണ്ടെത്തുന്നതിനും മികച്ച താമസ സൗകര്യത്തിനും ഭക്ഷണശാലകൾ തിരഞ്ഞെടുക്കാനും ആപ്പിനെ ആശ്രയിക്കാം. ഗ്രാമപഞ്ചായത്ത്  അംഗങ്ങളെ കുറിച്ചും എടക്കരയിലെ വ്യാപാര സ്ഥാപനങ്ങളെ കുറിച്ചും മൊബൈൽ ആപ്പിൽ വിശദമായി അറിയാം.നാട്ടുവർത്തമാനങ്ങൾക്കൊപ്പം മെഡിക്കൽ, വിദ്യാഭ്യാസ രംഗത്തെ ഉപകാരപ്രദമായ അറിവുകളും നോട്ടിഫിക്കേഷനായി *Smart Edakkara* യിലൂടെ വിരൽത്തുമ്പിലെത്തും. ഇപ്പോൾ തന്നെ ഗൂഗിൾ പ്ലേസ്റ്റോറിൽ *Smart Edakkara* മൊബൈൽ ആപ്പ് ലഭ്യമാണ്.
താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്പ് ഡൗൺലോഡ് ചെയ്യൂ.
എടക്കരയെ ഇനി നിങ്ങളുടെ പോക്കറ്റിലാക്കൂ.

https://play.google.com/store/apps/details?id=com.anargroup.smartedakkara

വികസന സെമിനാര്‍ 2019-20

നവകേരളത്തിന് ജനകീയാസൂത്രണം- വാർഷിക പദ്ധതി രൂപീകരണം സംബന്ധിച്ച പ്രത്യേക ഗ്രാമസഭ/വികസന സെമിനാര്‍ ഡിസംബര്‍ 5 ന് നടത്തപ്പെട്ടു. വികസന സെമിനാര്‍ സെബന്ധിച്ച വിവരങ്ങള്‍ യഥാസമയം ഗ്രാമ പഞ്ചായത്ത് വികസന പദ്ധതി(ജിപിഡെിപി) പോർട്ടലിലേക്ക് അപ് ലോഡ് ചെയ്തിട്ടുമുണ്ട്.

GPDP Facilitator’s feedback
Gramasabha images

നവകേരളം കർമ്മപദ്ധതി ദ്വിദിന ശില്പശാല

സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ലൈഫ്, ആർദ്രം, ഹരിതകേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകളുടെ  വാർഷിക അവലോകനത്തിനും ഭാവി പരിപാടികൾ ചർച്ച ചെയ്യുന്നതിനും 2018 നവംബര്‍ 27, 28 തീയതികളില്‍  തിരുവനന്തപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ ദ്വിദിന ശില്പശാല നടത്തുന്നു. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ശില്പശാലയില്‍ മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, വകുപ്പുമേധാവികള്‍, വിവിധ മിഷന്‍ പ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപന അദ്ധ്യക്ഷര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാവിപരിപാടികൾ ചിട്ടപ്പെടുത്തുന്ന ശില്പശാലയിൽ പ്രതിനിധികളുടെ സജീവ സാന്നിദ്ധ്യം മുഴുവന്‍ സമയവും ഉണ്ടായിരിക്കുന്നതാണ്.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ 21000 ത്തോളം ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ശില്പശാല കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴി തത്സമയം കാണുന്നതിന് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സൗകര്യമൊരുക്കുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം എടക്കര ഗ്രാമപഞ്ചായത്തിലും ഉദ്ഘാടന സമയം മുതല്‍ക്കേ തത്സമയ സംപ്രേഷണം നടത്തുന്നതിന് സൌകര്യമൊരുക്കിയിട്ടുണ്ട്.  പ്രേക്ഷകര്‍ക്കുണ്ടാകുന്ന അഭിപ്രായങ്ങളും സംശയങ്ങളും തത്സമയം ശില്പശാലയിലേക്ക് അറിയിക്കുന്നതിനും സൗകര്യമൊരുimg-20181127-wa0004ക്കിയിട്ടുണ്ട്.

Program notice

img-20181127-wa0006