അറിയിപ്പുകള്
-
പദ്ധതിനിര്‍വഹണത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മികച്ച നേട്ടം
2009…2010 സാമ്പത്തികവര്‍ഷത്തെ പദ്ധതിനിര്‍വഹണത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മികച്ച നേട്ടം. പഞ്ചായത്തുകള്‍ 74.25 ശതമാനം തുക ചെലവിട്ടപ്പോള്‍ ബ്ളോക്ക് പഞ്ചായത്തുകള്‍ 81.4 ശതമാനം തുകയാണ് വിനിയോഗിച്ചത്.പഞ്ചായത്തുകളുടെ പദ്ധതിനിര്‍വഹണത്തില്‍ കൊല്ലം ജില്ലയാണ് മുന്നില്‍: 83.06 ശതമാനം. രണ്ടാം സ്ഥാനത്തുള്ള വയനാട് ജില്ലയില്‍ 81.44 ശതമാനം തുകയാണ് ചെലവിട്ടത്.പാറശാല, പട്ടണക്കാട്, വണ്ടൂര്‍, അടിമാലി, പെരിന്തല്‍മണ്ണ എന്നീ ബ്ളോക്കുകള്‍ക്ക് 100 ശതമാനം പദ്ധതി വിനിയോഗം കൈവരിക്കാന്‍ കഴിഞ്ഞു.എണ്‍പത് ശതമാനമെങ്കിലും തുക ചെലവിട്ട തദ്ദേശസ്ഥാപനങ്ങള്‍ക്ക് അവശേഷിക്കുന്ന തുക അടുത്ത സാമ്പത്തിക വര്‍ഷം ചെലവഴിക്കാനാകും.
-
ഭക്ഷ്യ സുരക്ഷ 2000 ബ്ലോക്കുകളില്‍