പദ്ധതിനിര്‍വഹണത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മികച്ച നേട്ടം

2009…2010 സാമ്പത്തികവര്‍ഷത്തെ പദ്ധതിനിര്‍വഹണത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മികച്ച നേട്ടം. പഞ്ചായത്തുകള്‍ 74.25 ശതമാനം തുക ചെലവിട്ടപ്പോള്‍ ബ്ളോക്ക് പഞ്ചായത്തുകള്‍ 81.4 ശതമാനം തുകയാണ് വിനിയോഗിച്ചത്. പഞ്ചായത്തുകളുടെ പദ്ധതിനിര്‍വഹണത്തില്‍ കൊല്ലം ജില്ലയാണ് മുന്നില്‍: 83.06 ശതമാനം. രണ്ടാം സ്ഥാനത്തുള്ള വയനാട് ജില്ലയില്‍ 81.44 ശതമാനം തുകയാണ് ചെലവിട്ടത്. പാറശാല, പട്ടണക്കാട്, വണ്ടൂര്‍, അടിമാലി, പെരിന്തല്‍മണ്ണ എന്നീ ബ്ളോക്കുകള്‍ക്ക് 100 ശതമാനം പദ്ധതി വിനിയോഗം കൈവരിക്കാന്‍ കഴിഞ്ഞു. എണ്‍പത് ശതമാനമെങ്കിലും തുക ചെലവിട്ട തദ്ദേശസ്ഥാപനങ്ങള്‍ക്ക് അവശേഷിക്കുന്ന തുക അടുത്ത  സാമ്പത്തിക വര്‍ഷം ചെലവഴിക്കാനാകും.