കേരളോത്സവം - 2013

ചെറുതാഴം ഗ്രാമപഞ്ചായത്ത് കേരളോത്സവം 2013 സെപ്തംബര് 22 മുതല് ഒക്ടോബര് 6 വരെ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില് വെച്ച് നടക്കും.

last3

ഫുട്ബോള്‍ ടൂര്‍ണമെന്‍റ് പിലാത്തറ ദേര്‍മ്മാല്‍ ഗ്രൌണ്ടിലും വോളിബോള്‍ ടൂര്‍ണമെന്‍റ് ഏഴിലോട് ഗ്രൌണ്ടിലും കന്പവലി മത്സരം പടന്നപ്പുറം റെഡ് സ്റ്റാര്‍ ഗ്രൌണ്ടിലും ക്രിക്കറ്റ് ടൂര്‍ണമെന്‍റ് ചെറുതാഴം ഗ്രൌണ്ടിലും ഷട്ടില്‍ ടൂര്‍ണമെന്‍റ് ശ്രീസ്ഥ കലാസമിതി ഗ്രൌണ്ടിലും നീന്തല്‍ മത്സരം വാരണക്കോട്ട് ചിറയിലും കാര്‍ഷിക കായിക മത്സരങ്ങള്‍

കോട്ടക്കുന്നിലും കലാമത്സരങ്ങള്‍ 6.10.2013   ന് കുളപ്പുറം  വായനശാലയിലും നടക്കും.

സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി.എം. വേണുഗോപാലന്‍റെ അദ്ധ്യക്ഷതയില്‍ ബഹു. എം.എല്‍.എ. ശ്രീ. ടി.വി. രാജേഷ്. ഉദ്ഘാടനം ചെയ്യും.

ജനപ്രതിനിധികള്‍

പുതിയ ഭരണസമിതി അധികാരത്തില്‍

ചെറുതാഴം മികച്ച രണ്ടാമത്തെ പഞ്ചായത്ത്

2007-08, 2008-09 സാമ്പത്തിക വര്‍ഷങ്ങളിലെ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തെരഞ്ഞെടുത്തുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചു.

2007-08 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ചതില്‍  ജില്ലാതലത്തില്‍ ചെറുതാഴം പഞ്ചായത്തിന്  രണ്ടാം സ്ഥാനം ലഭിച്ചു.

സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ഗ്രാമ പഞ്ചായത്തിന് സ്വരാജ്‌ ട്രോഫിയും, 25 ലക്ഷം രൂപ പ്രത്യേക പദ്ധതി സഹായ ധനമായും ലഭിക്കുന്നതാണ്. Read the rest of this entry »

എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്ക്

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സജീവമാക്കാന്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും തൊഴില്‍ ബാങ്കുകള്‍ രൂപീകരിക്കുന്നു. രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന ഈ സംരംഭം യഥാര്‍ത്ഥ്യമാകുകയാണ്. Read the rest of this entry »