കരട് വോട്ടർ പട്ടിക 2020

2020 ല്‍ നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെറുതാഴം ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളുടെയും കരട് വോട്ടർ പട്ടിക ചെറുതാഴം ഗ്രാമപഞ്ചായത്ത്, ചെറുതാഴം വില്ലേജ് ഓഫീസ്, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസ്, പയ്യന്നൂർ താലൂക്ക് ഓഫീസ് എന്നിവിടങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ചുവടെ ചേർത്തിട്ടുള്ള ലിങ്ക് വഴിയും വോട്ടർ പട്ടിക പരിശോധിക്കാവുന്നതാണ്. വോട്ടർ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കേണ്ട അവസാന തീയ്യതി 14/02/2020

http://lsgelection.kerala.gov.in/voters/view

2019-20 വാർഷിക പദ്ധതി ഗുണഭോക്തൃ പട്ടിക

2019-20 വാർഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പില്‍ വരുത്തുന്ന വിവിധ പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് താഴെ പറയും പ്രകാരം പ്രസിദ്ധീകരിക്കുന്നു.

തെങ്ങിന് ജൈവവളം വിതരണം

ജൈവപച്ചക്കറി കൃഷിക്ക് വിത്ത് വിതരണം

കന്നുകുട്ടി പരിപാലന പദ്ധതി

ജനറല്‍ വിഭാഗങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം

പച്ചക്കറി തൈ അടങ്ങിയ മണ്‍ചട്ടി വിതരണം

മഞ്ഞള്‍ വിത്ത് വിതരണം

മേല്‍ക്കൂര മാറ്റി പുതിയ മേല്‍ക്കൂര നിർമ്മിക്കല്‍

എസ്.സി വിഭാഗത്തില്‍പെട്ട വിദ്യാർത്ഥികള്‍ക്ക് പഠന മേശ, കസേര

മാലിന്യ സംസ്കരണം - റിംഗ് കമ്പോസ്റ്റ്

എസ്.സി വിഭാഗങ്ങള്‍ക്കുള്ള കട്ടില്‍ വിതരണം

എസ്.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണല്‍ കോളേജില്‍ പഠിക്കുന്ന വിദ്യാർത്ഥികള്‍ക്ക് ലാപ്ടോപ്പ് വിതരണം

എസ്.സി വിഭാഗത്തില്‍പ്പെട്ട വിദ്യാർത്ഥികള്‍ക്ക് പഠനമുറി നിർമ്മാണം

എസ്.ടി വിഭാഗത്തില്‍പ്പെട്ട വിദ്യാർത്ഥികള്‍ക്ക് പഠനമുറി നിർമ്മാണം

വാസയോഗ്യമല്ലാത്ത ഭവനങ്ങള്‍ വാസയോഗ്യമാക്കല്‍

പുതിയ ഭരണസമിതി അധികാരത്തില്‍

വാര്‍ഡ്‌ നമ്പര്‍ വാര്‍ഡിന്റെ പേര് മെമ്പര്‍മാര്‍ പാര്‍ട്ടി സംവരണം
1 പുറച്ചേരി പി. പ്രഭാവതി സി.പി.ഐ (എം) ജനറല്‍
2 അറത്തിപ്പറമ്പ് ശോഭ. സി.കെ സി.പി.ഐ (എം) വനിത
3 നരീക്കാംവള്ളി വി.പി. ബീന സി.പി.ഐ (എം) വനിത
4 അറത്തില്‍ കൃഷ്ണന്‍. കെ.പി സി.പി.ഐ (എം) എസ്‌ സി
5 പിലാത്തറ ഷാജി ജോസ്. കെ സി.പി.ഐ (എം) ജനറല്‍
6 പെരിയാട്ട് കെ. വനജ സി.പി.ഐ (എം) വനിത
7 കുളപ്പുറം ടി.വി. കമല സി.പി.ഐ (എം) വനിത
8 ശ്രീസ്ഥ വിജു.കെ സി.പി.ഐ (എം) ജനറല്‍
9 മേലതിയടം പി.വി. വത്സല സി.പി.ഐ (എം) വനിത
10 അതിയടം പി. കുഞ്ഞിക്കണ്ണന്‍ സി.പി.ഐ (എം) ജനറല്‍
11 പടന്നപ്പുറം കെ.എം. ശോഭ സി.പി.ഐ (എം) വനിത
12 വയലപ്ര ഇ.വസന്ത സി.പി.ഐ (എം) വനിത
13 ചെറുതാഴം പി പി അംബുജാക്ഷന്‍ സി.പി.ഐ (എം) ജനറല്‍
14 കൊവ്വല്‍ സി. മോഹന്‍ദാസ് സി.പി.ഐ ജനറല്‍
15 മണ്ടൂർ കെ. ജനാർദ്ദനന്‍ സി.പി.ഐ (എം) ജനറല്‍
16 കക്കോണി എന്‍.പി. സലിന സി.പി.ഐ (എം) വനിത
17 ഏഴിലോട് സതി. എന്‍ സി.പി.ഐ (എം) വനിത

അടുപ്പൂട്ടിപ്പാറ - ചരിത്രസ്മാരകം നാടിന് സമർപ്പിച്ചു

ഏഴിലോട് അടുപ്പൂട്ടിപ്പാറ

ഏഴിലോട് അടുപ്പൂട്ടിപ്പാറ

ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിലുള്‍പ്പെടുത്തി അടുപ്പൂട്ടിപ്പാറ ചരിത്രോദ്യാനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ശ്രീ. സി.എം വേണുഗോപാലന്‍ ഏപ്രില്‍ 17 ന് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. മഹാശിലായുഗ സംസ്കാരത്തിന്റെ തിരുശേഷിപ്പായ അടുപ്പൂട്ടിപ്പാറ  ഏഴിലോട് കാരാട്ട് പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി.എം. വേണുഗോപാലന്‍ അടുപ്പൂട്ടിപ്പാറ ചരിത്രസ്മാരകം നാടിന് സമർപ്പിക്കുന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി.എം. വേണുഗോപാലന്‍ അടുപ്പൂട്ടിപ്പാറ ചരിത്രസ്മാരകം നാടിന് സമർപ്പിക്കുന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി.എം. വേണുഗോപാലന്‍ അടുപ്പൂട്ടിപ്പാറ ചരിത്രസ്മാരകം നാടിന് സമർപ്പിക്കുന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി.എം. വേണുഗോപാലന്‍ അടുപ്പൂട്ടിപ്പാറ ചരിത്രസ്മാരകം ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുന്നു.

വനിതകള്‍ക്ക് ഓട്ടോറിക്ഷ വിതരണം

എസ്.സി വനിതകള്‍ക്ക് ഓട്ടോറിക്ഷ വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി.എം. വേണുഗോപാലന്‍ നിര്‍വ്വഹിക്കുന്നു.

എസ്.സി വനിതകള്‍ക്ക് ഓട്ടോറിക്ഷ വിതരണം ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി.എം. വേണുഗോപാലന്‍ നിര്‍വ്വഹിക്കുന്നു.

ചെറുതാഴം ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ്.സി വനിതകള്‍ക്ക്  ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു. 400000 ലക്ഷം രൂപ വകയിരുത്തി 8 വനിതകള്‍ക്ക് സ്വയം തൊഴിലിനുള്ള അവസരം ഉണ്ടാക്കി. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി വി.വി. ലളിതയുടെ അദ്ധ്യക്ഷതയില്‍, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി.എം. വേണുഗോപാലന്‍ ഓട്ടോറിക്ഷ വിതരണം ചെയ്തു.

f

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓട്ടോറിക്ഷ താക്കോല്‍ വിതരണം ചെയ്യുന്നു.

വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം

വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം ഗ്രാപഞ്ചായത്ത് പ്രസിഡണ്ട് നിര്‍വ്വഹിക്കുന്നു

വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം ഗ്രാപഞ്ചായത്ത് പ്രസിഡണ്ട് നിര്‍വ്വഹിക്കുന്നു

ചെറുതാഴം ഗ്രാമപഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്താം ക്ളാസ്സില്‍ പഠിക്കുന്ന എസ്. സി വീദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി.എം. വേണുഗോപാലന്‍ നിര്‍വ്വഹിച്ചു. 17 വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം ചെയ്തു.  ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. വി.വി. ലളിത അദ്ധ്യക്ഷത വഹിച്ചു.

6

വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിര്‍വ്വഹിക്കുന്നു.

ചെറുതാഴം ഗ്രാമപഞ്ചായത്ത് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള 2015 ലെ പൊതുതെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെറുതാഴം ഗ്രാമപഞ്ചായത്തിലെ 17 വാര്‍ഡുകളിലെ നിയോജക മണ്ഡലങ്ങളുടെ കരട് വോട്ടര്‍പട്ടിക ചെറുതാഴം ഗ്രാമപഞ്ചായത്ത് ,ചെറുതാഴം വില്ലേജ് ഒാഫീസ് , കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത്,താലൂക്ക് ഒാഫീസ് കണ്ണൂര്‍, വാര്‍ഡ് കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ 01/06/2015 ന് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

കരട് വോട്ടര്‍ പട്ടിക

ചെറുതാഴം ഗ്രാമപഞ്ചായത്തില്‍ ISO Certification ന് വേണ്ടിയുള്ള പ്രവര്‍ത്തനം ആരംഭിച്ചു

ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും, ജനസേവനം കാര്യക്ഷമമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു ISO Certification ലഭിക്കുന്നതിന് വേണ്ടി കണ്‍സല്‍ട്ടന്‍റിനെ നിയമിക്കുന്നതിന് കബനികളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചിരിക്കുന്നു.

Please go through the below link for downloading the Tender Notice:

TENDER NOTICE

ചെറുതാഴം ഗ്രാമപഞ്ചായത്ത് ലേല പരസ്യം

ചെറുതാഴം ഗ്രാമപഞ്ചായത്തിന്‍റെ അധീനതയിലുള്ള താഴെപറയുന്ന വസ്തുവകകളില്‍ നിന്നും 01.04.2014 മുതല് 31.04.2015 വരെ ഫീസ് പിരിച്ചെടുക്കുന്നതിന്, മത്സ്യം പിടിക്കുന്നതിന് , കൃഷി ചെയ്യുന്നതിന് അനുഭവങ്ങള്‍ പറിച്ചെടുക്കുന്നതിന് മുറി വാടകയ്ക്ക് എന്നിവ ലേലം കൊള്ളല്‍ 26.02.2014 ന് 11 മണി മുതല്‍ പഞ്ചായത്തോഫീസില്‍ വെച്ച് നടക്കുന്നു.

untitled-17

ചെറുതാഴം പഞ്ചായത്ത് ഓഫീസ് കോംപ്ലക്സ് ശിലാസ്ഥാപനം

nvm_88233ചെറുതാഴം ഗ്രാമപഞ്ചായത്തിന് വേണ്ടി പുതുതായി നിര്‍മ്മിക്കുന്ന  ഓഫീസ് കോംപ്ലകിന്‍റെ ശിലാസ്ഥാപന കര്‍മ്മം 2014 ഫെബ്രുവരി 9 ന് ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് ശ്രീ. സി.എം. വേണുഗോപാലിന്‍റെ അദധ്യക്ഷതയില്‍ ബഹു. എം. എല്‍.എ ശ്രീ. ടി.വി. രാജേഷ് നിര്‍വ്വഹിച്ചു.

nvm_88151