ചെറുന്നിയൂർ ഗ്രാമ പഞ്ചായത്തില്‍ പുതിയ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു. ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വരണാധികാരി ശ്രീ. വിനോദ് രാജ് മുതിർന്ന അംഗമായ ശ്രീമതി. ലീന യ്ത്ക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലികൊടുത്തു. തുടർന്ന് മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏറ്റെടുത്തു.
ചെറുന്നിയൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2020-21 വാര്‍ഷികപദ്ധതിയിലെ വിവിധ പദ്ധതികള്‍ക്കുള്ള ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാഫോറം പഞ്ചായത്ത് ഓഫീസ്, നിര്‍വ്വഹണ ഉദ്യോഗസ്ഥരുടെ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിന്നും ബന്ധപ്പെട്ട വാര്‍ഡ് മെമ്പര്‍മാരില്‍ നിന്നും 17.08.2020 മുതല്‍ ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി-21-8-2020