ജനകീയീസൂത്രണം 2014-15 , 2015 -16 വികസന സെമിനാര്‍

ചെറുകുന്ന് ഗ്രാമപഞ്ചായത്തിന്‍റെ 2014-15, 2015-16 വര്‍ഷങ്ങളിലെ ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള വാര്‍ഷിക പദ്ധതികള്‍ക്ക് അന്തിമ രൂപം നല്‍കുന്നതിനു വേണ്ടിയുള്ള പഞ്ചായത്ത് വികസന സെമിനാര്‍ 05-02-2014 ബുധനാഴ്ച രാവിലെ 10 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാളില്‍ വച്ച് നടന്നു. കൃഷി ഓഫീസര്‍ രാധാകൃഷണന്‍ പി കെ യുടെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച
സെമിനാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. കെ. നാരായണി ടീച്ചറുടെ അധ്യക്ഷതയില്‍ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി. കണ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ. കെ.വി നാരായണന്‍ പദ്ധതി വിശദീകരണം അവതരിപ്പിച്ചു. ചടങ്ങില്‍ ശ്രീ. പി.കെ അസ്സന്‍കുഞ്ഞി മാസ്റ്റര്‍ (ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി), കുമാരി പി.എം. ശൈലജ(ചെയര്‍പേഴ്സണ്‍ , വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി), ശ്രീമതി ടി.വി ശോഭന (മെമ്പര്‍ , ബ്ലോക്ക് പഞ്ചായത്ത്), ശ്രീമതി ടി പ്രീത (മെമ്പര്‍ , ബ്ലോക്ക് പഞ്ചായത്ത്) എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ച നടന്നു. കുമാരി കെ താരാമണി(ചെയര്‍പേഴ്സണ്‍ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി) യുടെ നന്ദി പ്രകാശനത്തോടെചടങ്ങ് അവസാനിച്ചു.

വികസന സെമിനാര്‍ 2014-15 , 2015-16വികസന സെമിനാര്‍വികസന സെമിനാര്‍nm-018