അന്തിമ ഗുണഭോക്തൃ ലിസ്റ്റ് 2018-19

1. ഗാർഹിക കുടിവെള്ള കണക്ഷന് സബ്സിഡി (ജനറല്‍)

2. ഗാർഹിക കുടിവെള്ള കണക്ഷന് സബ്സിഡി (എസ് സി)

3. വാസേയോഗ്യമല്ലാത്ത വീടുകള്‍ വാസയോഗ്യമാക്കുക (ജനറൽ )

4. ക്ഷീര കർഷകർക്ക് പാലിന് അധിക വില നൽകൽ

5. തെങ്ങ് കൃഷിക്ക് ജൈവ വളം

6. ആട് വളർത്തൽ

7. ശാരീരികവും മാനസികവുമായ വെല്ലുവിളികൾനേരിടുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ്

8. വാസേയാഗ്യമല്ലാത്ത വീടുകൾ വാസേയാഗ്യമാക്കൽ (ആശ്രയ)

9.  75 വയസ്സ് പൂർത്തിയായ വേയാജനങ്ങൾക്ക് കട്ടിൽ (ജനറല്‍)

10. ധാതുലവണങ്ങൾ , വിരമരുന്ന്

11. പ്രത്യേക കന്ന്കുട്ടി പരിപാലന പരിപാടി

12. പയർ വർഗ്ഗ കൃഷി

13. മേല്‍ക്കൂര മാറ്റി പുതിയ മേല്‍ക്കൂര സ്ഥാപിക്കല്‍ (ജനറൽ )

14. വാസേയാഗ്യമല്ലാത്ത വീടുകൾ വാസേയാഗ്യമാക്കൽ (പട്ടികജാതി)

ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ലൈഫ് മിഷൻ രണ്ടാം ഘട്ടം ഭവനനിർമ്മാണം പൂർത്തികരിച്ച ശ്രീമതി ലീല എ, ശീ സുജിത്ത്, ശ്രീ  പ്രശാന്ത്  എന്നിവരുടെ താക്കോൽ ദാനം പ്രസിഡണ്ട് ശ്രീ അസ്സൻ കുഞ്ഞി മാസ്റ്റർനിർവ്വഹിക്കുന്നു

LIFE 2

LIFE 3

11

സ്ച്ഛതാ ഹി സേവ പഞ്ചായത്ത് തല സെമിനാര്‍

ചെറുകുന്ന് ഗ്രാമപഞ്ചായത്ത് - സ്ച്ഛതാ ഹി സേവ പഞ്ചായത്ത് തല സെമിനാര്‍ 29/09/2018 ന് പകല്‍ 11 മണിക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു. ഹരിതകേരളാമിഷന്‍ കണ്ണൂര്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ശ്രീ. ഇ.കെ. സോമശേഖരന്‍ വിഷയാവതരണം നടത്തി. new-doc-2018-10-01-1506591seminar-123

ചെറുകുന്ന് ഗ്രാമഞ്ചായത്തില്‍ നിന്നുള്ള അറിയിപ്പുകള്‍ ഇനി ജനങ്ങളിലേക്ക് ശബ്ദ സന്ദേശമായി എത്തും

ചെറുകുന്ന് ഗ്രാമപഞ്ചായത്ത്  വാര്‍ഷിക പദ്ധതി 2018-19 പ്രകാരം നടപ്പിലാക്കുന്ന പഞ്ചായത്തുമായി ബന്ധപ്പെട്ട എല്ലാ അറിയിപ്പുകളും, വിവരങ്ങളും സ്മാര്‍ട്ട് കോള്‍ വഴി ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന څസ്മാര്‍ട്ട് കോളര്‍چ പദ്ധതിയുടെ ഉദ്ഘാടനം കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. വി. പി. പ്രീത നിര്‍വ്വഹിച്ചു.

image-3

ചെറുകുന്ന് ഗ്രാമപഞ്ചായത്ത് അഴിമതിരഹിത ജനസൗഹൃദ കാര്യക്ഷമത പഞ്ചായത്തായി പ്രഖ്യാപിച്ചു.

ചെറുകുന്ന് ഗ്രാമപഞ്ചായത്ത് അഴിമതിരഹിത ജനസൗഹൃദ കാര്യക്ഷമത പഞ്ചായത്തായി പ്രഖ്യാപിച്ചതിന്‍റെയും വാര്‍ഷിക പദ്ധതി 2018-19 പ്രകാരം നടപ്പിലാക്കുന്ന പഞ്ചായത്തുമായി ബന്ധപ്പെട്ട എല്ലാ അറിയിപ്പുകളും, വിവരങ്ങളും സ്മാര്‍ട്ട് കോള്‍ വഴി ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കുന്ന څസ്മാര്‍ട്ട് കോളര്‍چ പദ്ധതിയുടെ ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. വി. പി. പ്രീത നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.കെ. അസ്സന്‍കുഞ്ഞിമാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡണ്ട് ശ്രീമതി. പി.വി. രാധ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ ശ്രീ.കെ. മോഹനന്‍ , കെ. വി. നാരായണന്‍, പി. എല്‍. ബേബി, എ.സി. മഹമ്മൂദ്, വി.കെ  വിജയന്‍  എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. സെക്രട്ടറി ശ്രീമതി. പി.പി. ഉഷ സ്വാഗതവും അസി. സെക്രട്ടറി ശ്രീ. ടി. ഷിബുകരുണ്‍ നന്ദിയും പറഞ്ഞു.

image-2image-1

ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഇഫ്താര്‍ സ്നേഹ സംഗമം സംഘടിപ്പിച്ചു

ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ഇഫ്താര്‍ സ്നേഹ സംഗമംസംഘടിപ്പിച്ചു. സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി. കെ. അസ്സന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ കണ്ണപുരം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.വി. രാമകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. വി.വി. പ്രീത  മുഖ്യാതിഥിയായിരുന്നു. കൂടാതെ സംഗമത്തില്‍ വിവിധ രാഷ്ട്രീയ പ്രതിനിധികള്‍, ഭരണസമിതി അംഗങ്ങള്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി ശ്രീ. കെ. ബി. ഷംസുദീന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് പി.വി. രാധ നന്ദിയും പറഞ്ഞു

1-2

1-3

1-1

ജൂണ്‍ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ചെറുകുന്ന് ഗ്രാമപഞ്ചായത്തില്‍ പ്രസിഡണ്ട്    ശ്രീ. പി.കെ. അസ്സന്‍ കുഞ്ഞി മാസ്റ്റര്‍ ഔഷധ ചെടികള്‍ നടന്നു. തുടര്‍ന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ ജീവനക്കാര്‍ക്ക് പ്രസിഡണ്ട് ചൊല്ലിക്കൊടുക്കുന്നു.

img-20180605-wa0009

img-20180605-wa0018

img-20180602-wa0008ഓഫീസുകളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജൂണ്‍ 2 ന്  ചെറുകുന്ന് പഞ്ചായത്തിലെ ജീവനക്കാര്‍ ഓഫീസ് പരിസരം ശുചീകരിക്കുന്നു.

2017-18 വര്‍ഷത്തിലെ കണ്ണൂര്‍ ജില്ലയിലെ മികച്ച സിഡിഎസ് ആയി ചെറുകുന്ന് ഗ്രാമപഞ്ചായത്തിനെ തിരഞ്ഞെടുത്തു

2017-18 വര്‍ഷത്തിലെ കണ്ണൂര്‍ ജില്ലയിലെ മികച്ച സിഡിഎസ് ആയി തിരഞ്ഞെടുക്കപ്പെട്ട ചെറുകുന്ന് ഗ്രാമ പഞ്ചായത്തിന് കുടുംബശ്രീ ജില്ലാ മിഷന്‍ ഏര്‍പ്പെടുത്തിയ ഉപഹാരം കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ കുമാരി ഇ.പി.ലത  ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് സിഡിഎസിന് സമ്മാനിച്ചു.പഞ്ചായത്ത് പ്രസിഡണ്ട്, സിക്രട്ടറി, സിഡിഎസ് ചെയര്‍പേഴ്സണ്‍, മെമ്പര്‍സിക്രട്ടറി, അക്കൗണ്ടന്‍റ് എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി.

kudumbasree1

ചെറുകുന്ന് ഗ്രാമപഞ്ചായത്ത് വികസനസെമിനാര്‍ 2018-19

ചെറുകുന്ന് ഗ്രാമപഞ്ചായത്തിന്‍റെ 2018-19 വാര്‍ഷിക പദ്ധതി ആസൂത്രണവുമായി ബന്ധപ്പെട്ട വികസനസെമിനാര്‍ 07/03/2018 ബുധനാഴ്ച രാവിലെ 9.30 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്നു. കാര്‍ഷിക മേഖലയ്ക്കും,  ജലസംരക്ഷണത്തിനും, മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യക ഊന്നല്‍ നല്‍കിക്കൊണ്ടുള്ള  കരട് പദ്ധതിയാണ് സെമിനാറില്‍ അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി. കെ. അസ്സന്‍ കുഞ്ഞിമാസ്റ്റര്‍ അദ്ധ്യക്ഷതയില്‍ ജില്ലാ ആസൂത്രണ സമിതി അംഗം ശ്രീ. കെ.വി. ഗോവിന്ദന്‍ സെമിനാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസന സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. സജീവന്‍. പി.വി കരട് പദ്ധതി വിശദീകരിച്ചു. സെമിനാറില്‍ കല്ല്യാശ്ശേരി ബ്ലോക്ക് മെമ്പര്‍ ശ്രീ. ഇ. കൃഷ്ണന്‍, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. പി.വി. രാധ, സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ശ്രീമതി. പത്മിനി. കെ, ശ്രീ. പി.സി. കുഞ്ഞപ്പ, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ശ്രീ. വി.വി. നാരായണന്‍ മാസ്റ്റര്‍, ശ്രീ. മുള്ളിക്കല്‍ ഗോപാലന്‍, ശ്രീ. എ.സി. മഹമ്മൂദ്, ശ്രീ. വി.കെ. വിജയന്‍, ശ്രീ. കെ. ഗണേശന്‍ എന്നവര്‍ ആശംസയര്‍പ്പിച്ചു. ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് ശേഷം ആസൂത്രണസമിതി ഉപാദ്ധ്യക്ഷന്‍ ശ്രീ. കെ. മോഹനന്‍ റിപ്പോര്‍ട്ട് ക്രോഡീകരണം നടത്തുകയും ചെയ്തു. ചെറുകുന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. കെ.ബി. .ഷംസുദ്ധീന്‍ സ്വാഗതവും    അസി.സെക്രട്ടറി ശ്രീ. എം. പ്രദീപന്‍ നന്ദിയും പറഞ്ഞു.

cherukunnu-seminar