2019 -20 സാമ്പത്തീക വർഷം വസ്തു നികുതി പിരിവിൽ നൂറു ശതമാനം നികുതി പിരിച്ചു സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും നേട്ടം കൈവരിച്ച ചെറുകുന്ന് പഞ്ചായത്തിനെ പെർഫോമൻസ് ഓഡിറ്റ് വിഭാഗം യൂണിറ്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ചെറുകുന്ന് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ എം ടി ഗോപി ഉപഹാര സമർപ്പണം നടത്തി പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഹസൻ കുഞ്ഞി അധ്യക്ഷനായി.25, 52, 139 രൂപ ഡിമാൻഡ് ചെയ്ത് ഒക്ടോബർ 31നകം മുഴുവൻ തുകയും പിരിച്ചാണ് ഈ നേട്ടം കൈവരിച്ചത്. വൈസ്  പ്രസിഡണ്ട് പി വി രാധ, സെക്രട്ടറി പി പി ഉഷ, കെ മോഹനൻ, പിവി  സജീവൻ. പിസി കുഞ്ഞപ്പ, പത്മിനി, ഷിബു കരുൺ, കെ പി നിഷ, ശൈലജ എന്നിവർ സംസാരിച്ചു കെ മോഹനൻ സ്വാഗതവും എൻ  അശോകൻ നന്ദിയും പറഞ്ഞു.
100