ചെറുകുന്ന് ഗ്രാമപഞ്ചായത്ത് നാളിതുവരെ കാണാത്ത പ്രളയ ദുരിതമാണ് 2019 ആഗസ്ത് മാസം നേരിട്ടത്. പഞ്ചായത്തിലെ ഒരു വാര്‍ഡ് ഒഴികെ ബാക്കി 12 വാര്‍ഡുകളിലും പ്രളയം സാരമായി ബാധിച്ചു. പഞ്ചായത്തില്‍ 5 ദുരിതാശ്വാസ ക്യാമ്പുകളിലുമായി 1000 ത്തില്‍ അധികം കുടുംബങ്ങളെ സുരക്ഷിതമായി പാര്‍പ്പിക്കാന്‍ പഞ്ചായത്തിന് സാധിച്ചു. ഗവണ്‍മെന്‍റ് നിര്‍ദ്ദേശപ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഭരണസമിതിക്ക് സാധിച്ചു. കണ്ണൂര്‍ ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ ദുരിതം നേരിട്ട ചെറുകുന്ന് പഞ്ചായത്തില്‍ പഞ്ചായത്ത്, കുടുംബശ്രീ, രാഷ്ട്രീയ പാര്‍ട്ടികള്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രളയനന്തര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചു.pralayam-7pralayam-8

pralayam-6pralayam-51