ചെറുകുന്ന് ഗ്രാമപഞ്ചായത്ത്_ അഗതി രഹിത കേരളം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സി.ഡി എസിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പും ഭക്ഷണ കിറ്റ് വിതരണവും സംഘടിപ്പിച്ചു.ആയതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.കെ അസ്സൻ കുഞ്ഞി മാസ്റ്റർ നിർവ്വഹിച്ചു.
വൈസ് പ്രസിഡണ്ട് പി.വി രാധ, കെ പത്മിനി, പി.സി കുഞ്ഞപ്പ എന്നിവർ സംസാരിച്ചു.മെമ്പർ സെക്രട്ടറി ടി. ഷിബു കരുൺ സ്വാഗതം പറഞ്ഞ യോഗത്തിൽ ചെയർപേഴ്സൺ ടി ശൈലജ അധ്യക്ഷത വഹിച്ച് സംസാരിച്ചു.പുന്നച്ചേരി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ അമൂല്യ ഭാർഗ്ഗവൻ, ആയ്യൂർവേദ മെഡിക്കൽ ഓഫീസർ ഡോ.സുഭദ്ര, ജില്ലാ ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധൻ ഡോ.ഒ.ടി.രാജേഷ് സ്റ്റാഫ് നഴ്സ് സീന എന്നിവർ ക്യാമ്പിന് നേതൃത്യം നല്കി പഞ്ചായത്ത് മെമ്പർമാർ ,സി.ഡി.എസ് മെമ്പർമാർ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.

img-20190627-wa0010
img-20190627-wa0012
img-20190627-wa0011
img-20190627-wa0008