ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ആരോഗ്യ ജാഗ്രത ദിനചരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്കുള്ള അവധിക്കാല പെന്‍സില്‍ ക്യാമ്പ് സംഘടിപ്പിച്ചു. കുടുംബശ്രീസിഡിഎസ് നേതൃത്വത്തില്‍ വിളംബര ഘോഷയാത്ര നടന്നു. ശുചിത്വ ബോധം വളര്‍ത്തിയെടുക്കുക എന്ന സന്ദേശവുമായാണ് വിളംബരഘോഷയാത്ര സംഘടിപ്പിച്ചത്. കുട്ടികളുടെ നേതൃത്വത്തില്‍ വ്യാപാരസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു ബോധവല്‍ക്കരണവും നടത്തി.