പൊതുതെര‍ഞ്ഞെടുപ്പ് 2020 - അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  ചെറുകുന്ന്  ഗ്രാമപഞ്ചായത്തിലെ അന്തിമ വോട്ടർ പട്ടിക 17-06-2020 തീയതി പ്രസിദ്ധീകരിച്ചു.  അന്തിമ വോട്ടർ പട്ടിക http://lsgelection.kerala.gov.in/ എന്ന വെബ്സൈറ്റിൽ നിന്നും പരിശോധിയ്ക്കാവുന്നതാണ്

COVID 19 - അതിഥി തൊഴിലാളികൾക്കുള്ള രണ്ടാം ഘട്ട ഭക്ഷ്യധാന്യ വിതരണം

അതിഥി തൊഴിലാളികൾക്കുള്ള രണ്ടാം ഘട്ട ഭക്ഷ്യധാന്യ വിതരണം ചെറുകുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അസ്സൻ കുഞ്ഞി മാസ്റ്റർ നിർവ്വഹിക്കുന്നു. ചടങ്ങിൽ വികസന കാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ.പി.വി. സജീവൻ, അസി: സിക്രട്ടറി ശ്രീ. ഷിബു കരുൺ. ടി, ഹെഡ് ക്ലർക്ക് ശ്രീമതി നിഷ കെ.പി. എന്നിവർ പങ്കെടുത്തു.

migrant-labour

ലൈഫ് മിഷന്‍ 2 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപന സംസ്ഥാന തല ഉല്‍ഘാടനം - അനുബന്ധ പരിപാടികളും

ലൈഫ് മിഷന്‍ 2 ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം സംസ്ഥാന തല  ഉദ്ഘാടനത്തോട് അനുബന്ധിച്ച്  ചെറുകുന്ന് ഗ്രാമപഞ്ചായത്ത് ലൈഫ് ഭാവന പദ്ധതി പഞ്ചായത്ത് തല കുടുംബ സംഗമം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. പികെ അസ്സന്‍കുഞ്ഞി മാസ്റ്റര്‍ പരിപാടി  ഉദ്ഘാടനം ചെയ്ത്

സംസാരിച്ചു. സംസ്ഥാന തല ഉദ്ഘാടനം പഞ്ചായത്തില്‍ BIG Screen ഇല്‍ ലൈവ് ആയി പ്രദര്‍ശിപ്പിച്ചു.

life-2

life-3

life-4

ചെറുകുന്ന് ഗ്രാമപഞ്ചായത്ത് - ദുരന്ത നിവാരണ ആസൂത്രണ രേഖ തയ്യാറാക്കല്‍ വാര്‍ഡ്തല ടീമിനുള്ള ഏകദിന പരിശീലനം - സംബന്ധിച്ച്

ചെറുകുന്ന് ഗ്രാമപഞ്ചായത്ത്  ദുരന്ത നിവാരണ ആസൂത്രണ രേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ഡ് തല ടീമിനുള്ള പരിശീലനം10/02/2020 രാവിലെ 10 മണിക്ക്  പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു.

web-durantha-nivaranam-ward-level-training-2web-durantha-nivaranam-ward-level-training-4web-durantha-nivaranam-ward-level-training-3

ചെറുകുന്ന് ഗ്രാമപഞ്ചായത്ത് 2020 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനായുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു.

dte31

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള 2020 ലെ പൊതു തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് G 13004 ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ 1 മുതല്‍ 13 വരെയുളള നിയോജക മണ്ഡലങ്ങളുടെ കരട് വോട്ടര്‍ പട്ടിക 20/1/2020 തീയ്യതി ചെറുകുന്ന് ഗ്രാമ പഞ്ചായത്ത് ഓഫീസ്, ചെറുകുന്ന് വില്ലേജ് ഓഫീസ്, കണ്ണൂര്‍ താലൂക്ക് ഓഫീസ്, കല്ല്യാശ്ശേരി ബ്ളോക്ക് പഞ്ചായത്ത് ഓഫീസ്,കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന വിവരം അറിയിക്കുന്നു.

വോട്ടര്‍ പട്ടിക കാണുന്നതിനും ഡൌണ്‍ലോഡ് ചെയ്യുന്നതിനും താഴെ കാണുന്ന Link ല്‍ ക്ലിക്ക് ചെയ്യുക

കരട് വോട്ടര്‍ പട്ടിക ലഭിക്കുന്നതിന്  ഇവിടെ ക്ലിക്ക് ചെയ്യുക

നോട്ടീസ് (Form 3) ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

2019-20 വാര്‍ഷിക പദ്ധതി - അങ്കണവാടിയില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തല്‍

2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന  അങ്കണവാടിയില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തലിന്റെ ഭാഗമായുള്ള സാധന സാമഗ്രികള്‍ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി കെ അസ്സന്‍കുഞ്ഞി മാസ്റ്റര്‍ നിര്‍വ്വഹിച്ചു.

agn3agn2agn1

ചെറുകുന്ന് ഗ്രാമപഞ്ചായത്ത് മസ്റ്ററിങ് സംബന്ധിച്ച അറിയിപ്പ്

സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ , വിവിധ ക്ഷേമ ബോര്‍ഡ് പെന്‍ഷനുകള്‍ എന്നിവ കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ക് പെന്‍ഷന്‍ മസ്റ്ററിങ് നടത്തുന്നതിലേക്ക് ചെറുകുന്ന് ഗ്രാമപഞ്ചായത്തും അക്ഷയ കേന്ദ്രവും ചേര്‍ന്ന് 25/11/19 മുതല്‍ 13/12/19 വരെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെച്ച് ക്യാമ്പ് സംഘപ്പിടിപ്പിക്കുന്നു. ഈ അവസരം ഉപയോഗപ്പെടുത്തി മുഴുവന്‍ പെന്‍ഷന്‍ ഗുണഭോക്താക്കളും ഡിസംബര്‍ 15 നുള്ളില്‍ മസ്റ്ററിങ് നടത്തേണ്ടതാണ്. മസ്റ്ററിങ് നടത്താത്ത ഗുണഭോക്താക്കള്‍ക്ക് ഡിസംബര്‍ മാസം മുതല്‍ പെന്‍ഷന്‍ ലഭിക്കുന്നതല്ല. കിടപ്പ് രോഗികള്‍ 29/11/19 നുള്ളില്‍ പഞ്ചായത്ത് സെക്രട്ടറിയെ വിവരം അറിയിക്കേണ്ടതാണ്.

വിധവ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പുനര്‍വിവാഹം കഴിഞ്ഞിട്ടില്ല എന്ന സാക്ഷ്യപത്രവും, 50 വയസ്സ് കഴിഞ്ഞ അവിവാഹിതകള്‍ക്കുള്ള പെന്‍ഷന്‍ ഗുണഭോക്താക്കള്‍ വിവാഹം കഴിഞ്ഞിട്ടില്ല എന്ന സാക്ഷ്യപത്രവും ഡിസംബര്‍ 30 ഉള്ളില്‍ പഞ്ചായത്തില്‍ ഹാജരാക്കേണ്ടതാണ്. 60 വയസ്സ് പൂര്‍ത്തിയായ ഗുണഭോക്താക്കള്‍ ഈ സാക്ഷ്യപത്രം ഹാജരാക്കേണ്ടതില്ല

1. താവം പബ്ലിക് ലൈബ്രറി ——– ——– 25/11/2019 (10 AM – 5 PM)

2. പള്ളിക്കര ADLP സ്കൂള്‍ —————– 27/11/2019 (10 AM – 5 PM)

3. കുന്നനങ്ങാട് സാംസ്കാരിക നിലയം ——- 29/11/2019 (10 AM – 5 PM)

4. ഭാവന കലകായിക വേദി —————- 02/12/2019 (10 AM – 5 PM)

5. കവിണിശ്ശേരി ജനകീയ വായനശാല ——– 04/12/2019 (10 AM – 1 PM)

6. ജനശക്തി വായനശാല, കവിണിശ്ശേരി വയല്‍ 04/12/2019 ( 2 PM - 5 PM )

7. മുണ്ടപ്പുറം ഹൈസ്കൂള്‍ ——————— 06/12/2019 (10 AM – 5 PM)

8. മുട്ടില്‍ എല്‍പി സ്കൂള്‍, മദ്രസ്സ പരിസരം ——- 09/12/2019 (10 AM – 5 PM)

9. പുന്നച്ചേരി സെന്‍റ്മേരീസ് എല്‍പി സ്കൂള്‍ —- 11/12/2019 (10 AM – 5 PM)

10. കൊവ്വപ്പുറം വായനശാല —————- 13/12/2019 (10 AM – 5 PM)

ചെറുകുന്ന് ഗ്രാമപഞ്ചായത്ത് കേരളോല്‍സവം 2019

keralotsavam-11keralotsavam1keralotsavam-21

വസ്തു നികുതി പിരിവിൽ ചെറുകുന്ന് പഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനം

2019 -20 സാമ്പത്തീക വർഷം വസ്തു നികുതി പിരിവിൽ നൂറു ശതമാനം നികുതി പിരിച്ചു സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും നേട്ടം കൈവരിച്ച ചെറുകുന്ന് പഞ്ചായത്തിനെ പെർഫോമൻസ് ഓഡിറ്റ് വിഭാഗം യൂണിറ്റ് വിഭാഗത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ചെറുകുന്ന് പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പെർഫോമൻസ് ഓഡിറ്റ് സൂപ്പർവൈസർ എം ടി ഗോപി ഉപഹാര സമർപ്പണം നടത്തി പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഹസൻ കുഞ്ഞി അധ്യക്ഷനായി.25, 52, 139 രൂപ ഡിമാൻഡ് ചെയ്ത് ഒക്ടോബർ 31നകം മുഴുവൻ തുകയും പിരിച്ചാണ് ഈ നേട്ടം കൈവരിച്ചത്. വൈസ്  പ്രസിഡണ്ട് പി വി രാധ, സെക്രട്ടറി പി പി ഉഷ, കെ മോഹനൻ, പിവി  സജീവൻ. പിസി കുഞ്ഞപ്പ, പത്മിനി, ഷിബു കരുൺ, കെ പി നിഷ, ശൈലജ എന്നിവർ സംസാരിച്ചു കെ മോഹനൻ സ്വാഗതവും എൻ  അശോകൻ നന്ദിയും പറഞ്ഞു.
100

മാലിന്യമുക്തമാകാന്‍ ചെറുകുന്ന് ഗ്രാമപഞ്ചായത്ത്

img-20191030-wa00091