ജോലി ഒഴിവ്

തിയ്യതി: 18/06/2018

ചെറിയമുണ്ടം ഗ്രാമപഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍  ഒഴിവുള്ള  അക്രഡിറ്റഡ് ഓവര്‍സീയര്‍   തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള  നിയമനത്തിന് 28/06/2018  തിയ്യതി  പകല്‍ 11.00 മണിക്ക് ഇന്‍റര്‍വ്യു നടത്തുന്നു. ഡിപ്ലോമ/ഐടിഐ (സിവില്‍ എഞ്ചിനീയറിംഗ്) പാസായ താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൃത്യ സമയത്ത് ബയോഡാറ്റ സഹിതം എല്ലാ അസ്സല്‍ രേഖകളുമായി പഞ്ചായത്ത് ഓഫീസില്‍  ഹാജരാകേണ്ടതാണ്.

സെക്രട്ടറി

ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്

ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് ഗ്രാമസഭ (2018-19)

ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത്  ഗ്രാമസഭ താഴെ കാണിച്ച അജണ്ട പ്രകാരം വിവിധ വാർഡുകളിൽ ചേരുന്നതാണ്.എല്ലാവരും കൃത്യ സമയത്ത് ഗ്രാമസഭയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

അജണ്ട

1. 2017-18 സാമ്പത്തിക വര്‍ഷത്തെ വരവ് ചെലവ് കണക്ക്

2. 2018-19 വാര്‍ഷിക പദ്ധതി നിര്‍വ്വഹണത്തിന്റെ ഭാഗമായ വ്യക്തിഗത ഗുണഭോക്തൃ തിരഞ്ഞെടുപ്പ്

3. അഗതി രഹിത കേരളം -ഗുണഭോക്തൃ പട്ടിക അംഗീകരിക്കല്‍

ക്രമ നം

തീയതി

ദിവസം

സമയം

സ്ഥലം

വാർഡ്

1

28.05.2018

തിങ്കള്‍

10.00 മണി

എ.എം.എല്‍.പി.സ്കൂള്‍, ഓവുങ്ങൽ

1

2

27.05.2018

ഞായര്‍

10.00 മണി

കുന്നത്ത് കുളം മദ്രസ്സ

2

3

29.05.2018

ചൊവ്വ

10.00 മണി

AMLP സ്കൂൾ ചെറിയമുണ്ടം ആലുംകുണ്ട്

3

4

29.05.2018

ചൊവ്വ

11.00 മണി

പൊരുത്തിപ്പാറ അങ്കൺവാടി

4

5

30.052018

ബുധന്‍

10.00 മണി

നറിയറക്കുന്ന് അങ്കൺവാടി

5

6

27.05.2018

ഞായര്‍

10.00 മണി

GMLPS പറപ്പൂത്തടം

6

7

29.05.2018

ചൊവ്വ

10.00 മണി

സാംസ്കാരിക നിലയം

7

8

30.05.2018

ബുധന്‍

10.00 മണി

കുറുപ്പിൻപടി അങ്കൺവാടി

8

9

27.05.2018

ഞായര്‍

10.00 മണി

SVAUPS ഇരിങ്ങാവൂർ

9

10

28.05.2018

തിങ്കള്‍

10.00 മണി

പാലത്തിങ്ങൽ മദ്രസ്സ

10

11

29.05.2018

ചൊവ്വ

10.00 മണി

GMLPS ഇരിങ്ങാവൂർ

11

12

27.05.2018

ഞായര്‍

10.00 മണി

AMUPS വാണിയന്നൂർ

12

13

31.05.2018

വ്യാഴം

10.00 മണി

GMLPS പറപ്പൂത്തടം

13

14

30.05.2018

ബുധന്‍

10.00 മണി

ദാറുന്നജാത്ത് മദ്രസ്സ

14

15

30.05.2018

ബുധന്‍

10.00 മണി

താജുൽ ഫലാഹ് ബ്രാഞ്ച് മദ്രസ്സ

15

16

31.05.2018

വ്യാഴം

10.00 മണി

84-ാം നമ്പർ അങ്കൺവാടി

16

17

30.05.2018

ബുധന്‍

10.00 മണി

പടിഞ്ഞാക്കര അങ്കൺവാടി

17

18

31.05.2018

വ്യാഴം

10.00 മണി

ആസാദ് കോളേജ്

18

കുടിവെള്ള വിതരണം ക്വട്ടേഷൻ

ക്വട്ടേഷൻ നോട്ടീസ്

ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ജി.പി.എസ്. ഘടിപ്പിച്ച ടാങ്കർ ലോറിയിൽ കുടിവെള്ള വിതരണം ചെയ്യാൻ താത്പര്യമുള്ളവരിൽ നിന്നും മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചു കൊള്ളുന്നു.

ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തീയതി : 08. 05. 2018 ഉച്ചക്ക് 1 മണി വരെ

ക്വട്ടേഷനുകള്‍ തുറക്കുന്ന സമയം : 08. 05. 2018 വൈകുന്നേരം 3 മണി

കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളില്‍ ഗ്രാമ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

2018-19 വാർഷിക പദ്ധതി - അപേക്ഷ ഫോം വിതരണം

ചെറിയമുണ്ടം ഗ്രാമ പഞ്ചായത്തിന്റെ 2018-19 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ വ്യക്തിഗത ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷാഫാറം 30.04.2018 മുതൽ ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിൽ നിന്നും വിതരണം നടത്തുന്നതാണ് എന്ന് സെക്രട്ടറി അറിയിക്കുന്നു. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം തിരികെ സമർപ്പിക്കേണ്ട അവസാന തീയതി 08.05.2018.

ലൈഫ് മിഷൻ ഗുണഭോക്തൃ സംഗമം

ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിൽ ലൈഫ് മിഷൻ ഗുണഭോക്തൃ സംഗമം നടത്തി.

ചെറിയമുണ്ടം: ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലെ 2018-19 വർഷത്തേക്കുള്ള ഭൂമിയുള്ള ഭവന രഹിതർക്കായി ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ ഗുണഭോക്തൃ സംഗമം 10.04.2018 ന് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വിളിച്ചു ചേർത്തു. ആകെ 39 ഭൂമിയുള്ള ഭവന രഹിതരാണ് ചെറിയമുണ്ടം ഗ്രാമപഞ്ചായത്തിലുള്ളത്. എല്ലാ ഗുണഭോക്താക്കളും ആവശ്യമായ രേഖകൾ സഹിതം യോഗത്തിൽ പങ്കെടുക്കുകയുമുണ്ടായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. ഷംസിയ സുബൈർ അദ്ധ്യക്ഷത വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുസലാം ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ അബ്ദുൾഗഫൂർ.കെ.പി, സക്കീന കാരാട്ട്, എം.എ. റഫീഖ്, അംഗങ്ങളായ കെ. സഫീല, കദീജ.പി.ടി അറുമുഖൻ ചേലാട്ട്, സി.ഡി.എസ്. ചെയർപേഴ്സൺ ഷംസുന്നീസ, വി.ഇ.ഒ. ജേക്കബ് ജേഴ്സൺ എന്നിവർ പങ്കെടുത്തു. ഗുണഭോക്താക്കളുടെ സംശയങ്ങൾക്ക് താനൂർ ബ്ലോക്ക് ഹൌസിംഗ് ഓഫീസർ ഡോസി സക്കറിയാസ് ക്ലാസെടുത്തു.