ദര്‍ഘാസ്‌ പരസ്യം

ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2011-12 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പ്രവൃത്തികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന്  അംഗീകൃത കരാറുകാരില്‍ നിന്നും മത്സരാധിഷ്ടിത ദര്‍ഘാസുകള്‍ ക്ഷണിച്ചുകൊള്ളുന്നു. ദര്‍ഘാസ് ഫോറങ്ങള്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന്റെ കാര്യാലയത്തില്‍ നിന്നും 28/10/2011 ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതും പൂരിപ്പിച്ച് സീല്‍ ചെയ്ത ദര്‍ഘാസുകള്‍ 29/10/2011 ഉച്ചയ്ക്ക് 1  മണിവരെ സ്വീകരിക്കുന്നതും, അന്നേദിവസം 3 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിധ്യത്തില്‍ ദര്‍ഘാസുകള്‍ തുറക്കുന്നതും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്ന ദര്‍ഘാസുകള്‍ പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയമായി സ്ഥിരപ്പെടുത്തുന്നതുമാണ്.