സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍

പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

കര്‍ഷക തൊഴിലാളി പെന്‍ഷന്‍ .

 • 1. 60 വയസോ അതിനു മുകളിലോ ആയിരിക്കണം
 • 2. 10 വര്‍ഷമായി കേരളത്തിലെ സ്ഥിരതാമസക്കാരനായിരിക്കണം
 • 3. ഭൂവുടമയുടെ കീഴില് 10 വര്‍ഷമോ അതില് കൂടുതലോ കര്‍ഷകത്തൊഴിലാളിയായി ജോലി ചെയ്തിരിക്കണം
 • 4. കര്‍ഷകത്തൊഴിലാളി ക്ഷേമനിധിയില്‍ അംഗമായിരിക്കണം
 • 5. കുടുംബ വാര്‍ഷിക വരുമാനം 100000 രൂപയില്‍ കൂടാന്‍ പാടില്ല
 • 6. അപേക്ഷകന്‍ തോട്ടം തൊഴിലാളി ആയിരിക്കരുത്
 • 7. അപേക്ഷകന്‍ അഗതിയായിരിക്കണം
 • 8. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല
 • 9. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല
 • 10. അപേക്ഷകര് യാചകരായിരിക്കരുത്
 • 11. അപേക്ഷകന്‍ അഗതിമന്ദിരത്തിലെ അന്തേവാസിയാകാന്‍ പാടില്ല
 • 12. അപേക്ഷകന്‍ സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്

ഇന്ദിരാ ഗാന്ധി ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ .

 • 1. അപേക്ഷക(ന്‍) അഗതിയായിരിക്കണം
 • 2. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല
 • 3. അപേക്ഷകന്‍ മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
 • 4. അപേക്ഷകന്‍ യാചകനാകാന്‍ പാടില്ല
 • 5. അപേക്ഷകന്‍ അഗതിമന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
 • 6. അപേക്ഷകന് വയസ് 60 വയസില്‍ കുറയാന്‍ പാടില്ല
 • 7. അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം 100000/- രൂപയിലും കൂടുതലാകാന്‍ പാടില്ല
 • 8. കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ട് 3 വര്‍ഷത്തില്‍ കൂടുതല്‍ ആയിരിക്കണം
 • 9. സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലാണ് അപേക്ഷിക്കേണ്ടത്

മാനസികമായി വെല്ലുവിളി‍/ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള പെന്‍ഷന്‍ .

 • 1. അപേക്ഷകന്‍ അഗതിയായിരിക്കണം.
 • 2. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല
 • 3. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല
 • 4. അപേക്ഷകന്‍ യാചകനാകാന്‍ പാടില്ല
 • 5. അപേക്ഷകന്‍ അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
 • 6. അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം 100000/- രൂപയിലും കൂടുതലാകാന്‍ പാടില്ല
 • 7. സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കണം
 • 8. അവശത തളിയിക്കുന്ന മെഡിക്കല്‍ സര്ട്ടിഫിക്കറ്റ് ഹാജരാക്കണം

50 വയസ് കഴിഞ്ഞ അവിവാഹിതരായ വനിതകള്‍ക്കുള്ള പെന്‍ഷന്‍ .

 • 1. അപേക്ഷകയുടെ വയസ് 50-ന് മുകളിലായിരിക്കണം
 • 2. അപേക്ഷക അവിവാഹിതയായിരിക്കണം
 • 3. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല
 • 4. അപേക്ഷക മറ്റാരുടെയെങ്കിലും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
 • 5. അപേക്ഷക യാചകയാകാന്‍ പാടില്ല
 • 6. അപേക്ഷക അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
 • 7. അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം 100000/- രൂപയിലും കൂടുതലാകാന്‍ പാടില്ല
 • 8. സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കണം

വിധവാപെന്‍ഷന്‍ .

 • 1. അപേക്ഷക വിധവ/വിവാഹ മോചിത ആയിരിക്കണം
 • 2. അപേക്ഷക പുനര്‍വിവാഹിത ആയിരിക്കരുത്
 • 3. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല
 • 4. മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുവേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ അര്‍ഹരല്ല
 • 5. അപേക്ഷക മറ്റാരുടെയും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
 • 6. അപേക്ഷക യാചകയാകാന്‍ പാടില്ല
 • 7. അപേക്ഷക അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
 • 8. അപേക്ഷകന്‍റെ കുടുംബ വാര്‍ഷിക വരുമാനം 100000/- രൂപയിലും കൂടുതലാകാന്‍ പാടില്ല
 • 9. ഈ തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ സ്ഥിരമായി താമസിക്കുന്ന വ്യക്തിയായിരിക്കണം
 • 10. അഗതിയായിരിക്കണം