ഓരോ ജനതയുടെയും സംസ്കാരത്തിന്റെ സവിശേഷതകൾ അവരുടെ ഉത്സവാഘോഷങ്ങളില്‍ കാണാൻ കഴിയും. കേരളത്തിന്റെ ചരിത്ര-സാംസ്കാരിക പൈതൃകത്തിലും വിവിധങ്ങളായ ആഘോഷങ്ങൾക്ക് മുഖ്യ പങ്കുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരാഘോഷമാണ് ഓണം.
കേരളത്തിലെ സർവ്വജനങ്ങളും ഐക്യത്തോ ടെയും സമാധാനത്തോടു കൂടെയും ഉത്സവാന്തരീക്ഷത്തിൽ ഓണം ആഘോഷിക്കുന്നു.
ഈ വർഷത്തെ ചെങ്കള ഗ്രാമ പഞ്ചായത്തിന്റെ ഓണാഘോഷ പരിപാടി ആലംപാടി കരുണ സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികളോടൊപ്പമായിരുന്നു.
ഓർത്തിരിക്കാൻ ഒരു പാട് നല്ല ഓർമകളും അനുഭവങ്ങളും സമ്മാനിച്ച് അവരുടെ ആഘോഷ പരിപാടിയിൽ പങ്കാളിയാവാൻ സാധിച്ചു.
പരസ്പരം കുശലം പറഞ്ഞും, ഒന്നിച്ചിരുന്ന് സ്വാദിഷ്ടമായ ഓണസദ്യ ഉണ്ടും, പൂക്കളമിട്ടും കളിച്ചും രസിച്ചും അവരോടെപ്പം ഒത്തുകൂടി.
മറക്കാനാവാത്ത ഒരുപാട് വ്യത്യസ്താനുഭവങ്ങൾ കൈമാറിയാണ് അവർ ഞങ്ങളെ യാത്രയാക്കിയത്.
എല്ലാ പ്രിയ സുഹൃത്തുക്കൾക്കും ഓണം - ബക്രീദ് ആശംസകൾ നേർന്ന് കൊണ്ട്,

ഷാഹിന സലീം
പ്രസിഡന്റ്
ചെങ്കള ഗ്രാമ പഞ്ചായത്ത്.web11