ചെങ്കള ഗ്രാമ പഞ്ചായത്ത് 2018.19 വാര്‍ഷിക പദ്ധതി - വിവിധ ഗുണഭോക്തൃ ലിസ്റ്റുകള്‍

2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പേരു വിവരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക




webaug

സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികളോടൊപ്പം ചെങ്കള ഗ്രാമ പഞ്ചായത്ത് ഓണാഘോഷം

ഓരോ ജനതയുടെയും സംസ്കാരത്തിന്റെ സവിശേഷതകൾ അവരുടെ ഉത്സവാഘോഷങ്ങളില്‍ കാണാൻ കഴിയും. കേരളത്തിന്റെ ചരിത്ര-സാംസ്കാരിക പൈതൃകത്തിലും വിവിധങ്ങളായ ആഘോഷങ്ങൾക്ക് മുഖ്യ പങ്കുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരാഘോഷമാണ് ഓണം.
കേരളത്തിലെ സർവ്വജനങ്ങളും ഐക്യത്തോ ടെയും സമാധാനത്തോടു കൂടെയും ഉത്സവാന്തരീക്ഷത്തിൽ ഓണം ആഘോഷിക്കുന്നു.
ഈ വർഷത്തെ ചെങ്കള ഗ്രാമ പഞ്ചായത്തിന്റെ ഓണാഘോഷ പരിപാടി ആലംപാടി കരുണ സ്പെഷ്യൽ സ്കൂളിലെ വിദ്യാർഥികളോടൊപ്പമായിരുന്നു.
ഓർത്തിരിക്കാൻ ഒരു പാട് നല്ല ഓർമകളും അനുഭവങ്ങളും സമ്മാനിച്ച് അവരുടെ ആഘോഷ പരിപാടിയിൽ പങ്കാളിയാവാൻ സാധിച്ചു.
പരസ്പരം കുശലം പറഞ്ഞും, ഒന്നിച്ചിരുന്ന് സ്വാദിഷ്ടമായ ഓണസദ്യ ഉണ്ടും, പൂക്കളമിട്ടും കളിച്ചും രസിച്ചും അവരോടെപ്പം ഒത്തുകൂടി.
മറക്കാനാവാത്ത ഒരുപാട് വ്യത്യസ്താനുഭവങ്ങൾ കൈമാറിയാണ് അവർ ഞങ്ങളെ യാത്രയാക്കിയത്.
എല്ലാ പ്രിയ സുഹൃത്തുക്കൾക്കും ഓണം - ബക്രീദ് ആശംസകൾ നേർന്ന് കൊണ്ട്,

ഷാഹിന സലീം
പ്രസിഡന്റ്
ചെങ്കള ഗ്രാമ പഞ്ചായത്ത്.web11

ലൈഫ് ഭവന പദ്ദതി

ലൈഫ് ഭവന പദ്ദതി പ്രകാരം തയ്യാറാക്കിയ കരട് ലിസ്റ്റ്

ചെങ്കള പഞ്ചായത്തിലെ 2017-18 വിവിധ വാര്‍ഷിക പദ്ദതികള്‍ക്കുള്ള ഗുണഭോക്തൃലിസ്റ്റുകള്‍ പ്രസിദ്ദീകരിച്ചു.

താഴെ പറയുന്ന പറയുന്ന പദ്ദതികള്‍ക്കായി തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കളുടെ വിവരങ്ങള്‍ക്ക് ‘ഇവിടെ‘ ക്ലിക്ക് ചെയ്യുക.

1. ഫല വര്‍ഗ്ഗ തൈകള്‍

2. തെങ്ങ് കൃഷി വികസനം

3. കവുങ്ങ് കൃഷി വികസനം

4. നെല്‍കൃഷി വികസനം

5. പച്ചക്കറി കൃഷി വികസനം

6. പട്ടിക ജാതി വിഭാഗങ്ങള്‍ക്കുള്ള കട്ടില്‍

7. പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്

8. പട്ടിക ജാതി വിഭാഗങ്ങള്‍ക്കുള്ള ഭവന പദ്ദതി

9. പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് പഠന മുറി

10. പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള ഭവന പദ്ദതി

11. പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള ഭവന റിപ്പയര്‍

12. പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുള്ള കട്ടില്‍

13. പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പ്